For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ബെസ്റ്റ് ഹെല്‍ത്ത് ടിപ്‌സ്

  By Lekshmi S
  |

  ഉണര്‍ന്നുടന്‍ കൈകാലുകള്‍ നിവര്‍ത്തുക. ഇത് രക്തയോട്ടവും ദഹനവും മെച്ചപ്പെടുത്തും. നടുവേദ ശമിപ്പിക്കുകയും ചെയ്യുന്നു.പ്രാതല്‍ ഒഴിവാക്കരുത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട ഏറ്റവും പ്രധാനകാര്യം കൃത്യമായി പ്രാതല്‍ കഴിക്കുകയാണ്.

  zz

  പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്ക് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങള്‍, ജ്യൂസുകള്‍, നാരുകള്‍, കൊഴുപ്പില്ലാത്ത പാല്‍ അല്ലെങ്കില്‍ യോഗര്‍ട്ട്, ഹോള്‍വീറ്റ് ടോസ്റ്റ്, പുഴുങ്ങിയ മുട്ട എന്നിവ ചേര്‍ന്നാല്‍ സമീകൃത പ്രാതലായി.

  1. ശരിയായി പല്ലുതേയ്ക്കുക. തെറ്റായ രീതിയില്‍ പല്ലുതേയ്ക്കുന്നത് മൂലം പല്ലുകള്‍ക്കും മോണകള്‍ക്കും തകരാറ് സംഭവിക്കും. പലരും വേണ്ടത്ര സമയം പല്ലുതേയ്ക്കുകയോ ഫ്‌ളോസ് ചെയ്യുകയോ പതിവായി ദന്തഡോക്ടറെ കാണുകയോ ചെയ്യാറില്ല. പെന്‍സില്‍ പിടിക്കുന്നത് പോലെ ബ്രഷ് പിടിക്കുക. രണ്ട് നേരം പല്ലുതേയ്ക്കുക.

  2. തലച്ചോറിന് വ്യായാമം നല്‍കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഇതിനെ ന്യൂറോബിക്‌സ് എന്നാണ് വിളിക്കുന്നത്. പല്ല് തേയ്ക്കുമ്പോള്‍ പതിവായി ഉപയോഗിക്കുന്ന കൈ മാറ്റി പരീക്ഷിക്കുക, ഓഫീസിലേക്കുള്ള സ്ഥിരം വഴി ഉപേക്ഷിച്ച് പുതിയ വഴിയേ പോവുക, നോക്കാതെ സ്പര്‍ശിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക ഇവയെല്ലാം ന്യൂറോബിക്‌സ് ആണ്. തലച്ചോറിന് നല്ല വ്യായാമം നല്‍കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ്, പ്രായാധിക്യം മൂലമുള്ള ഓര്‍മ്മക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

  x

  3. കൊടുക്കുന്നത് പോലെ വാങ്ങുകയും ചെയ്യുക. ചിലര്‍ക്ക് കൊടുക്കാന്‍ മാത്രമാകും താത്പര്യം. ഈ ശീലം തുടര്‍ന്നാല്‍ അധികം വൈകാതെ നിങ്ങളുടെ കൈയില്‍ ഒന്നും അവശേഷിക്കാതെയാകും. അതിനാല്‍ സഹായം സ്വീകരിക്കാന്‍ മടിക്കരുത്.

  4. പ്രാര്‍ത്ഥന പോലുള്ള ആത്മീയകാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക. ഇത് പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നിങ്ങളെ കൂടുതല്‍ പ്രാപ്തരാക്കും. പ്രാര്‍ത്ഥനയുടെ ശക്തി ഹാര്‍വാഡ് സര്‍വ്വകലാശാല പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

  sd

  5. വെളുത്തുള്ളി, ഉള്ളി, സ്പ്രിംഗ് ഒനിയന്‍ മുതലായവയില്‍ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങളുണ്ട്. പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നത് കുട്ടികളിലുണ്ടാകുന്ന അണുബാധയെ ചെറുക്കുമെന്ന് കേപ്ടൗണ്‍ ചൈല്‍ഡ്‌സ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വേവിച്ചാല്‍ ഈ ഗുണങ്ങള്‍ ഇല്ലാതാകും. അതിനാല്‍ ഇവ പച്ചയ്ക്ക് തിന്നുക. ഫ്രൂട്ട് ജ്യൂസ് മുതലായവ കുടിച്ച് ഇവയുടെ മണം ഇല്ലാതാക്കാന്‍ കഴിയും.

  6. ദിവസം ഒരു ഗ്ലാസ് റെഡ് വൈന്‍ കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ടീ, റെഡ് വൈന്‍, ഒലിവ് എന്നിവയിലുള്ള ആന്റി ഓക്‌സിഡന്റായ ഫോളിഫിനോള്‍സിന് സ്തനാര്‍ബുദത്തെ ചെറുക്കാന്‍ കഴിയുമെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിലുള്ള പുകയിലയുടെ പുക പോലുള്ള കാര്‍സിനോജനുകളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും.

  Dc

  7. കാല്‍സ്യം ഗുളികളില്‍ നിന്നോ പാല്‍ അല്ലെങ്കില്‍ യോഗര്‍ട്ട് കുടിച്ചോ ആവശ്യത്തിനുള്ള കാല്‍സ്യം ശരീരത്തില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുക. എല്ലുകളുടെ ബലത്തിന് ഇത് ആവശ്യമാണ്. 30 വയസ്സ് കഴിയുന്നതോടെ എല്ലുകളുടെ ബലം കുറയാന്‍ തുടങ്ങും. അതിനാല്‍ പ്രതിദിനം 200 മില്ലീഗ്രാം കാല്‍സ്യം നമ്മുടെ ശരീരത്തില്‍ എത്തണം. ആവശ്യത്തിന് മെഗ്നീഷ്യം ഉണ്ടെങ്കില്‍ മാത്രമേ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ കഴിയൂ. അക്കാര്യം കൂടി ഓര്‍മ്മിക്കുക.

  8. ശക്തമായ ആന്റിഓക്‌സിഡന്റ് ആന്തോസൈനഡിന്‍സിന്റെ കലവറകളാണ് ബ്ലൂബെറി, സ്‌ട്രോബെറി, റാസ്പ്‌ബെറി എന്നിവ. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന റെസ്വെറാടോള്‍ മാന്ത്രികശക്തിയുള്ള ആന്റി ഓക്‌സിഡന്റാണ്. ഇതിന് ക്യാന്‍സര്‍, ഹൃദ്‌രോഗം എന്നിവയെ പ്രതിരോധിക്കാന്‍ കഴിയും.

  zc

  9. എരിവും മസാലക്കൂട്ടുകളും ചേര്‍ത്ത ആഹാരം എന്‍ഡോര്‍ഫിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. എന്‍ഡോര്‍ഫിന്‍ നല്ല സുഖം പ്രദാനം ചെയ്യുന്ന ഹോര്‍മോണ്‍ ആണ്. വ്യായാമം ചെയ്യുമ്പോഴും ഇത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയ കൊഴുപ്പ് കൂടിയ വിഭവങ്ങള്‍ കഴിക്കുക.

  10. ശസ്ത്രക്രിയ പോലുള്ള ചികിത്സകള്‍ക്ക് വിധേയമാകുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശപ്രകാരം ആവശ്യമില്ലാത്ത മരുന്നുകള്‍ രണ്ടാഴ്ച മുമ്പ് നിര്‍ത്തുക. ഹെര്‍ബല്‍ സപ്ലിമെന്റുകളും നിര്‍ത്തണം. അല്ലാത്തപക്ഷം രക്തസ്രാവം ഉണ്ടായേക്കാം. നിങ്ങള്‍ കഴിക്കുന്ന മരുന്നുകളെ കുറിച്ച് ഡോക്ടറോട് സംസാരിക്കുക.

  zsd

  11. തക്കാളി ധാരാളം കഴിക്കുക. ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയുന്ന ലൈക്കോപീന്‍ തക്കാളിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ആണ് തക്കാളിയിലെ മറ്റൊരു പ്രധാന ഘടകം. തക്കാളി വേവിച്ച് കഴിച്ചാലും ഗുണം നഷ്ടപ്പെടില്ലെന്ന സവിശേഷതയുമുണ്ട്. അതുകൊണ്ട് പാസ്ത, സൂപ്പ്, സാലഡ് അങ്ങിനെ എന്തില്‍ ചേര്‍ത്തും തക്കാളി കഴിക്കുക.

  12. ആഹാരത്തിലൂടെ മാനസിക സമ്മര്‍ദ്ദം മറികടക്കുക. രക്തത്തിലെ പഞ്ചസാരയിലെ അളവ് കുറയാതിരിക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായ ഇടവേളകളില്‍ കുറേശ്ശേ അഹാരം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഹെര്‍ബല്‍ ടീയുടെ ക്ഷീണം അകറ്റാന്‍ സഹായിക്കും. അസംസ്‌കൃത അന്നജം, നട്‌സ്, വാഴപ്പഴം എന്നിവ കഴിക്കുമ്പോള്‍ ശരീരത്തില്‍ സെറോടോണിന്‍ ഉണ്ടാകും ഇത് മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കി സന്തോഷം പ്രദാനം ചെയ്യും. ട്രൈപ്റ്റാമൈന്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ചെറിയ അളവില്‍ കഴിക്കുന്നതും ഉന്മേഷം ലഭിക്കാന്‍ സഹായിക്കുന്നു.

  df

  13. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുക. പ്രതിദിനം കുറഞ്ഞത് 90 മില്ലീഗ്രാം വിറ്റാമിന്‍ സി നമുക്ക് ആവശ്യമാണ്. ഓറഞ്ച്, പേരയ്ക്ക എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തി വിറ്റാമിന്‍ സിയുടെ അപര്യാപ്തത മറികടക്കാന്‍ കഴിയും.

  14. ഗര്‍ഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും ഫോളിക് ആസിഡ് പതിവായി കഴിക്കുക. നവജാതശിശുക്കളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ തടയാനും ക്യാന്‍സറിനെ ചെറുക്കാനും ഫോളിക് ആസിഡിന് സാധിക്കും. ഇലക്കറികള്‍, കരള്‍, പഴങ്ങള്‍ എന്നിവയില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

  er

  15. വിറ്റാമിന്‍ എ, ബീറ്റകരോട്ടിന്‍ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. അഞ്ചാംപനി സുഖപ്പെടുത്താനും ഇതിന് കഴിവുണ്ട്. കരള്‍, പാല്‍ ഉത്പന്നങ്ങള്‍, പച്ച-മഞ്ഞ നിറങ്ങളിലുള്ള പച്ചക്കറികള്‍, മാങ്ങ, ചില്ലി പെപ്പര്‍, റെഡ് സോറെല്‍, റെഡ് പാംഓയില്‍ മുതലായവ വിറ്റാമിന്‍ എയുടെ കലവറകളാണ്.

  16. സോഫ്റ്റ്- എന്‍ര്‍ജി ഡ്രിങ്കുകള്‍ക്ക് പകരം ശുദ്ധമായ വെള്ളം കുടിക്കുക. വ്യായാമത്തിന് ശേഷവും ഇത് ശീലമാക്കുക. ഇതിലൂടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കഴിയും. അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ല. ദീര്‍ഘദൂര ഓട്ടത്തിനിടെ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കേണ്ടി വരാം. വ്യായമത്തിന് മുമ്പ് മധുരം കഴിക്കുന്ന ശീലമുള്ളവരുണ്ട്.

  Read more about: health tips ആരോഗ്യം
  English summary

  Best Health Tips

  Here are some tips to stay healthier, Read out the tips , start doing and make a difference in your routine.
  Story first published: Tuesday, May 22, 2018, 9:14 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more