TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഉണങ്ങിയ അത്തിപ്പഴം ദിവസവും, ആയുസ്സ് കൂടും
ധാരാളം ആരോഗ്യ ഗുണങ്ങളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. കുഞ്ഞുങ്ങള്ക്ക് വരെ ഒരു ഭയവും കൂടാതെ നല്കാന് കഴിയുന്ന ഒന്നാണ് അത്തി. കാരണം അത്രയേറെ ആരോഗ്യകരമാണ് അത്തി എന്ന കാര്യത്തില് സംശയം വേണ്ട. അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള് നിറഞ്ഞതാണ്. നമ്മളെ അലട്ടുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് അത്തി മികച്ചതാണ്. അത്തിപ്പഴം ഉണക്കിയും അല്ലാതെയും ഉപയോഗിക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് അത്തിയില് ഉള്ളത്. ദിവസവും കഴിക്കുന്നത് നമ്മുടെ ആയുര്ദൈര്ഘ്യം വര്ദ്ധിപ്പിക്കും എന്ന കാര്യത്തില് സംശയം വേണ്ട.
ദിവസവും അത്തിപ്പഴം ഉണക്കി കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ അകറ്റി നിര്ത്തും. മുലപ്പാലില് അടങ്ങിയിട്ടുള്ള പോഷകങ്ങളേക്കാള് ഗുണങ്ങള് അത്തിപ്പഴത്തില് അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു വര്ഷത്തോളം കേടുകൂടാതെ ഉപയോഗിക്കാം എന്നതാണ് സത്യം. അരക്കിലോ അത്തിപ്പഴത്തില് ഏകദേശം 400 ഗ്രാം വരെ കാര്ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിരിക്കുന്നത്. ഭക്ഷണത്തിനായും അത്തിപ്പഴം ഉപയോഗിക്കാം. നല്ല സ്വാദിഷ്ഠമായ രീതിയില് തോരനും മറ്റും അത്തിപ്പഴം കൊണ്ട് തയ്യാറാക്കാവുന്നതാണ്.
കണ്ണില് ഈ നിറമാണോ,കരള് പ്രശ്നത്തില്
ഉണങ്ങിയ അത്തിപ്പഴം ദിവസവും രണ്ട് വീതം കഴിച്ചാല് അത് എന്തൊക്കെ ആരോഗ്യഗുണങ്ങള് ആണ് നല്കുന്നത് എന്ന് നോക്കാം. അത്തിപ്പഴം കുട്ടികള്ക്ക് കൊടുത്താല് അത് കുട്ടികളിലുണ്ടാവുന്ന തളര്ച്ച മാറ്റുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്ക് നമുക്ക് പരിഹാരം കാണാന് അത്തി ഉപയോഗിക്കാം. അത്തിപ്പഴം ഉണക്കിയത് ഡ്രൈഫ്രൂട്സിന്റെ കൂട്ടത്തിലെ കേമനാണ്. എന്തൊക്കെയാണ് അത്തിപ്പഴം കഴിക്കുന്നതിലൂടെയുള്ള ആരോഗ്യ ഗുണങ്ങള് എന്ന് നോക്കാം.
ദഹന പ്രശ്നങ്ങള്
ദഹന പ്രശ്നങ്ങള് ഇല്ലാതാക്കാന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തി. ദിവസവും മൂന്ന് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാല് അത് ദഹനസംബന്ധമായ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന് സഹായിക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് അത്തിപ്പഴം കഴിക്കുന്നതിലൂടെ സഹായിക്കുന്നു. ഇത് വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്ക്കും പരിഹാരം കാണാന് സഹായിക്കുന്നു.
തടി കുറക്കാന്
ശരീരഭാരം കുറക്കാന് സഹായിക്കുന്ന മാര്ഗ്ഗങ്ങളില് വളരെ പ്രധാനപ്പെട്ട ഒന്നാണ് അത്തിപ്പഴം. ഇതില് 47 കലോറിയാണ് ഉള്ളത്. തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്ക്ക് ദിവസവും രാവിലെ രണ്ട് അത്തിപ്പഴം കഴിക്കുന്നത് തടി കുറക്കാന് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അത്തിപ്പഴം സഹായിക്കുന്നു.
സമ്മര്ദ്ദം കുറക്കുന്നു
ഇന്നത്തെ കാലത്ത് പലരിലും സമ്മര്ദ്ദം വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത്തിപ്പഴത്തില് ഉള്ള സോഡിയവും പൊട്ടാസ്യവും എല്ലാം മാനസിക സമ്മര്ദ്ദത്തെ കുറക്കാന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.
ആന്റി ഓക്സിഡന്റിന്റെ കലവറ
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് അത്തിപ്പഴം. അത്തിപ്പഴം സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാന് സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്
ഹൃദയസംബന്ധമായ പ്രശ്നങ്ങള് കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വര്ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല് ഇത്തരം പ്രശ്നങ്ങള്ക്കെല്ലാം പരിഹാരം കാണാന് സഹായിക്കുന്നു. ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് എന്നും രാവിലെ ഉണങ്ങിയ അത്തിപ്പഴം കഴിക്കാം. ഇത് എല്ലാ വിധത്തിലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സഹായിക്കുന്നു.
ക്യാന്സറിനെ പ്രതിരോധിക്കുന്നു
ക്യാന്സര് പോലുള്ള രോഗങ്ങള്ക്ക് ഓരോ ദിവസവും പല വിധത്തിലുള്ള ചികിത്സകള് മാറി മാറി വരുന്നു. എന്നാല് ഇനി ക്യാന്സര് കോശങ്ങളെ വേരോടെ ഇല്ലാതാക്കാന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ദിവസവും ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യവും ബലവും വര്ദ്ധിപ്പിക്കുന്നതിനും അത്തിപ്പഴം സഹായിക്കുന്നു. മൂന്ന് ശതമാനത്തോളം കാല്സ്യം അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഇത് ആര്ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സഹായിക്കുന്നു.
പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തിന് പരിഹാരം കാണാന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ദിവസവും രാവിലെ രണ്ട് അത്തിപ്പഴം ഉണക്കിയത് കഴിച്ചാല് അത് പ്രമേഹത്തിന് പരിഹാരം കാണാന് സഹായിക്കുന്നു. ഉയര്ന്ന അളവില് ഷുഗര് കണ്ടന്റ് ഉണ്ടെങ്കില് പോലും അത് ഒരിക്കലും പ്രമേഹത്തിന് കാരണമാവില്ല. മാത്രമല്ല പ്രമേഹം കുറക്കുകയാണ് ചെയ്യുക.
വിളര്ച്ച തടയുന്നു
വിളര്ച്ച പല വിധത്തിലുള്ള പ്രശ്നങ്ങളുടെ തുടക്കമാണ്. അതിന് പരിഹാരം കാണാന് ദിവസവും രണ്ട് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്ദ്ധിപ്പിക്കുകയും വിളര്ച്ചയെ പരിഹരിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രശ്നത്തിന് പരിഹാരം നല്കുന്നു.
പ്രത്യുത്പാദന ശേഷി
പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കുന്ന കാര്യത്തില് അത്തിപ്പഴം മുന്നിലാണ്. അത്തിപ്പഴം പുരുഷന്മാര് സ്ഥിരമായി രാവിലെ രണ്ടെണ്ണം വീതം കഴിക്കാം. ഇത് വന്ധ്യത പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സഹായിക്കുന്നു. സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ഒരു പോലെ തന്നെ ഉണങ്ങിയ അത്തിപ്പഴം കഴിക്കാവുന്നതാണ്.