For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങ ജ്യൂസ് കഴിക്കുമ്പോള്‍ ഉപ്പുംമധുരവും വേണം

|

നാരങ്ങ ജ്യൂസ് ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ എത്ര വലിയ ക്ഷീണത്തേയും ഇല്ലാതാക്കുന്നതിന് നാരങ്ങ നീര് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് നാരങ്ങ നീര്. നാരങ്ങ നീര് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. നാരങ്ങ നീരിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പൂര്‍ണമായും പലര്‍ക്കും അറിയില്ല. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണത്തേക്കാള്‍ ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ് നാരങ്ങനീര്. പ്രോട്ടീന്‍, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് പല തരത്തിലാണ് ഇത് സഹായകമാവുന്നത്. നാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. വിറ്റാമിന്‍ സി, റൈബോഫഌബിന്‍, വിറ്റാമിന്‍ ബി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍.

<strong>Most read: കാല്‍വിരലില്‍ തരിപ്പുണ്ടോ, പ്രമേഹത്തിന് തുടക്കമായി</strong>Most read: കാല്‍വിരലില്‍ തരിപ്പുണ്ടോ, പ്രമേഹത്തിന് തുടക്കമായി

ആരോഗ്യസംരക്ഷണത്തിന് നാരങ്ങ ജ്യൂസ് ഉപയോഗിക്കുമ്പോള്‍ അല്‍പം ഉപ്പും കൂടെ മധുരവും ചേര്‍ത്താല്‍ മതി. ഇത് ആരോഗ്യത്തിന് സാധാരണയില്‍ കവിഞ്ഞ ഗുണമാണ് നല്‍കുന്നത്. പല ആരോഗ്യ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന ഗുരുതര പ്രതിസന്ധിയെ വരെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു നാരങ്ങ ജ്യൂസ്. ഇനി നാരങ്ങ ജ്യൂസ് ഉണ്ടാക്കുമ്പോള്‍ അല്‍പം ഉപ്പും മധുരവും മിക്‌സ് ചെയ്ത് തയ്യാറാക്കി നോക്കൂ. ഇത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും വലിയ ഗുണമാണ്. ഇത് നാരങ്ങ ജ്യൂസിലൂടെ നടക്കുന്ന ഒന്നാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും കാരണം പലപ്പോഴും രോഗപ്രതിരോധ ശേഷി ഇല്ലാതിരിക്കുന്ന അവസ്ഥയാണ്. നാരങ്ങ ജ്യൂസില്‍ അല്‍പം മധുരവും ഉപ്പും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

 പി എച്ച് ബാലന്‍സ്

പി എച്ച് ബാലന്‍സ്

ശരീരത്തിലെ പി എച്ച് ബാലന്‍സ് കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉപ്പും മധുരവും ഇട്ട നാരങ്ങ വെള്ളം. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ അല്‍പം നാരങ്ങ വെള്ളം സഹായിക്കുന്നു.

അണുബാധക്ക് പരിഹാരം

അണുബാധക്ക് പരിഹാരം

അണുബാധ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു അല്‍പം നാരങ്ങ നീരു അതില്‍ ചേരുന്ന ഉപ്പും പഞ്ചസാരയും. പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന്‌സഹായിക്കുന്നു ഈ നാരങ്ങ വെള്ളം.

 വിഷാംശത്തെ പുറന്തള്ളുന്നു

വിഷാംശത്തെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഉപ്പും മധുരവും മിക്‌സ് ചെയ്ത നാരങ്ങ വെള്ളം. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് നല്ലതാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് നാരങ്ങ വെള്ളം ഇത്തരത്തില്‍ കഴിക്കുന്നത് നല്ലതാണ്.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരില്‍ ഉപ്പും മധുരവും ചേരുന്നത്. ഏത് ദഹന പ്രശ്‌നം ഉണ്ടായാലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നു ഈ നാരങ്ങ വെള്ളം.

 രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് നാരങ്ങ നീരും ഉപ്പും മധുരവും ചേരുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം നല്‍കി ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും പരിഹരിക്കാന്‍ സഹായിക്കുന്നു ഇത്. കൃത്യമായ രക്തസമ്മര്‍ദ്ദത്തിന് സഹായിക്കുന്നു ഇത്.

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ നീര്. നാരങ്ങ ജ്യൂസില്‍ അല്‍പം ഉപ്പും പഞ്ചസാരയും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ദന്തസംരക്ഷണം

ദന്തസംരക്ഷണം

ദന്തസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഇത് നാരങ്ങ നീര് ഉപയോഗിച്ച് പല വിധത്തില്‍ സംരക്ഷിക്കാവുന്നതാണ്. ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങ വളരെയധികം സഹായിക്കുന്നു. ഇത് മധുരവും ഉപ്പും മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യമുള്ള കരുത്തുള്ള പല്ലുകള്‍ നല്‍കുന്നതിന് സഹായിക്കുന്നു.

Read more about: lemon health disease
English summary

benefits of drinking lemon juice with sugar and salt

What are the benefits of drinking lemon juice with sugar and salt, check it out
X
Desktop Bottom Promotion