For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഗ്ലാസ്സ് മോരിലൊതുങ്ങാത്ത കൊളസ്‌ട്രോളില്ല

|

പാല്‍ ആരോഗ്യം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പാല്‍ കഴിക്കുന്നതിന്റെ ഇരട്ടി ഫലമാണ് മോര് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. കാരണം പാലിലുള്ളതിനേക്കാള്‍ ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ മോരിലുണ്ട് എന്നത് തന്നെ കാര്യം. തൈര് കടഞ്ഞ് വെണ്ണയെടുത്ത ശേഷം കിട്ടുന്ന കൊഴുപ്പ് കുറഞ്ഞ പാനീയമാണ് മോര്. പാലിന്റെ ഉപോത്പ്പന്നമായ മോര് ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ പാലിനെ കടത്തി വെട്ടും എന്നത് നിസ്സംശയം നമുക്ക് പറയാവുന്നതാണ്. എത്ര വലിയ ക്ഷീണവും തളര്‍ച്ചയും ഉണ്ടെങ്കിലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. മോര് ഓരോ ദിവസം ചെല്ലുന്തോറും പുളി കൂടി വരുന്നു. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>വണ്ണം കൂട്ടാന്‍ ഈ പത്ത് ഭക്ഷണശീലം</strong>വണ്ണം കൂട്ടാന്‍ ഈ പത്ത് ഭക്ഷണശീലം

മോര് ദിവസവും ശീലമാക്കിയാല്‍ അത് നിരവധി ആരോഗ്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മോര് ഉത്തമമാണ്. മോരിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നമ്മള്‍ക്ക് ആലോചിക്കേണ്ടി വരില്ല. കാരണം അത്രക്കും ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് മോര് എന്നത് തന്നെയാണ് കാര്യം. ദിവസവും ഭക്ഷണത്തോടൊപ്പം അല്ലെങ്കില്‍ ഭക്ഷണ ശേഷം ഒരു ഗ്ലാസ്സ് മോര് കഴിക്കുക എന്നത് നമ്മള്‍ മലയാളികളുടെ ശീലങ്ങളില്‍ ഒന്നായിരിക്കും. കാരണം അത്രക്ക് നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് മോര്. മോര് ദിവസവും ശീലമാക്കിയാല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ദഹനം കൃത്യമാക്കുന്നു

ദഹനം കൃത്യമാക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മോര്. മോര് ഭക്ഷണ ശേഷം കുടിക്കുന്നത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.മോരിനോടൊപ്പം അല്‍പം ഇഞ്ചിയും പച്ചമുളകും ചേരുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

 നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മോര്. മോര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. നെഞ്ചെരിച്ചിലിന് പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് മോര് കുടിച്ചാല്‍ മതി.

 പാലിനേക്കാള്‍ ഗുണം

പാലിനേക്കാള്‍ ഗുണം

പാലിലുള്ളതിനേക്കാള്‍ ലാക്ടിക് ആസിഡ് മോരില്‍ ഉണ്ട്. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളേയും തടയുന്നു. മാത്രമല്ല പാലിനേക്കാള്‍ കൊഴുപ്പ് കുറവാണെന്നതും മോരിന്റെ പ്രത്യേകതയാണ്. മാത്രമല്ല വിറ്റാമിന്‍ ബി 12, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം മോരില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

നിര്‍ജ്ജലികരണം കുറക്കുന്നു

നിര്‍ജ്ജലികരണം കുറക്കുന്നു

നിര്‍ജ്ജലീകരണം കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് മോര്. മോര് കുടിക്കുന്നത് ശരീരത്തില് ഏത് തരത്തിലും ഉണ്ടാവുന്ന നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നു. ദാഹിക്കുമ്പോള്‍ മറ്റ് പല പാനീയങ്ങളും കുടിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് മോര് കുടിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

കാല്‍സ്യം കലവറ

കാല്‍സ്യം കലവറ

പാലില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കാല്‍സ്യം ശരീരത്തിന് ലഭിക്കുന്നത് പലപ്പോഴും മോരില്‍ നിന്നാണ്. അതുകൊണ്ട് തന്നെ മോരില്‍ നിന്ന് എളുപ്പത്തില്‍ ശരീരത്തിന് കാല്‍സ്യത്തെ ആഗിരണം ചെയ്യാന്‍ സാധിക്കുന്നു. മാത്രമല്ല ദിവസവും മോര് കുടിക്കുന്നത് എല്ലിനും പല്ലിനും വളരെയധികം സഹായിക്കുന്നു. കുട്ടികള്‍ക്ക് ഇടക്കിടെയുണ്ടാവുന്ന പൊട്ടലും ചതവും എല്ലാം ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് മോര് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം കൊണ്ടും നമ്മളെ വിടാതെ പിന്തുടരുന്ന ഒന്നാണ് പലപ്പോഴും കൊളസ്‌ട്രോള്‍. ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു മോര്. ഒരു ഗ്ലാസ്സ് മോരിലൊതുങ്ങാത്ത കൊളസ്‌ട്രോളില്ല എന്ന് തന്നെ പറയാം. അത്രക്കും ഗുണമാണ് ഇത് ശരീരത്തിന് ചെയ്യുന്നത്. മോരില്‍ അല്‍പം വെള്ളം ചേര്‍ത്ത് അതില്‍ ഇഞ്ചിയും നാരകവും ചേര്‍ത്ത് അല്‍പം കറിവേപ്പിലയും പച്ചമുളകും ഉപ്പും ചേര്‍ത്ത് കുടിച്ച് നോക്കൂ. എത്ര വലിയ കേമന്‍ കൊളസ്‌ട്രോള്‍ ആണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ ഈ ഒറ്റമൂലി മതി.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് മോര്. മോര് കുടിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രോഗങ്ങളെ വരുന്നതില്‍ നിന്ന് തടഞ്ഞ് ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മോര് സഹായിക്കുന്നു. യാതൊരു വിധത്തിലും നമ്മുടെ ഭക്ഷണ ശീലത്തില്‍ നിന്ന് മോരിനെ അകറ്റി നിര്‍ത്തേണ്ടതില്ല.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ശരീരത്തില്‍ അപകടകരമാം വിധം ടോക്‌സിന്‍ ഉണ്ടെങ്കില്‍ അതിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു മോര്. ടോക്‌സിന്‍ ശരീരത്തില്‍ അധികമായാല്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു മോര്. മോര് കഴിക്കുന്നതിലൂടെ ഇതിനെല്ലാം നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

 രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മോര്. ഒരു ഗ്ലാസ്സ് മോര് കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയുന്നു. ഇതിലുള്ള ആന്റ് ബാക്ടീരിയല്‍ ആന്റി വൈറല്‍ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് മോര് കുടിച്ച് നോക്കൂ രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികകള്‍ ഒന്നും തന്നെ കഴിക്കേണ്ടതായി വരില്ല എന്നതാണ് സത്യം.

English summary

benefits of drinking buttermilk daily

here are some top health benefits of drinking buttermilk daily, read on.
Story first published: Wednesday, August 22, 2018, 10:42 [IST]
X
Desktop Bottom Promotion