വെറും വയറ്റിൽ ഏത്തപ്പഴം ആരോഗ്യകരമാണോ?

Posted By: Prabhakumar TL
Subscribe to Boldsky

വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫലമാണ് ഏത്തപ്പഴം (നേന്ത്രപ്പഴം). എല്ലാവർക്കും പ്രിയപ്പെട്ട ഈ ഫലം വെറും വയറ്റിൽ കഴിക്കാമോ എന്നുള്ളത് ആരിലും ഉത്കണ്ഠ ഉണർത്തുന്ന ഒരു ചോദ്യമാണ്. തിരക്കേറിയ ആധുനികതയിൽ പ്രഭാതഭക്ഷണംപോലും കഴിക്കാതെ വെറും ഒരു ഏത്തപ്പഴം മാത്രം കഴിച്ചുകൊണ്ട് ജോലിസ്ഥലങ്ങളിലേക്കും, ഓഫീസുകളിലേക്കും പോകുന്ന ധാരാളം ആളുകളുണ്ട്. പ്രഭാതഭക്ഷണമായി ഏത്തപ്പഴംമാത്രം മതിയാകും എന്നും, ഇത് വളരെ ഗുണകരമാണ് എന്നുമാണ് ഇവരുടെ ധാരണ. എന്നാൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കുന്നത് നല്ലൊരു ശീലമല്ല.

bn

ഏത്തപ്പഴം പോഷകങ്ങൾകൊണ്ട് സമ്പന്നമാണ്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്ന ശീലം ഉണ്ടാകുകയാണെങ്കിൽ, ശരീരത്തിലെ മറ്റ് ധാതുക്കളുടെ അളവിൽ ഗണ്യമായ കുറവുണ്ടാകും. അതിനാൽ ഈ ഫലം വെറും വയറ്റിൽ കഴിക്കുന്ന ശീലം ഒഴിവാക്കുകയാണ് നല്ലത്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു, ക്ഷീണം, മലബന്ധം, കുടൽപ്പുണ്ണ്, അങ്ങനെ ഒട്ടനവധി ശാരീരിക ക്രമക്കേടുകളെ പരിഹരിക്കാൻ ഏത്തപ്പഴത്തിന് കഴിയും. ഹീമോഗ്ലോബിന്റെ ഉല്പാദനത്തെ വർദ്ധിപ്പിച്ച് വിളർച്ചയെ ഭേദമാക്കുന്നു.

bn

ഈ പറഞ്ഞ ഗുണഗണങ്ങളെല്ലാം ഏത്തപ്പഴത്തിൽനിന്നും ലഭിക്കണമെങ്കിൽ ശരിയായ സമയത്താണോ അതിനെ ഉപയോഗിക്കുന്നത് എന്നുള്ള കാര്യം വളരെ പ്രധാനമാണ്. വെറും വയറ്റിലാണ് ഉപയോഗിക്കുന്നതെങ്കിൽ, മഗ്നീഷ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും അസംതുലനം സൃഷ്ടിക്കപ്പെടുന്നു എന്നതിന് പുറമെ ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഗൗരവമാകുകയോ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നു. പ്രഭാതഭക്ഷണത്തിനുവേണ്ടിയുള്ള ഒന്നാന്തരം ഭക്ഷണമാണ് ഏത്തപ്പഴം. എന്നാൽ അതിനെ ഉപയോഗിക്കേണ്ട ശരിയായ സമയം അറിഞ്ഞിരിക്കേണ്ടതുണ്ട്.

bn

പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും എന്നുവേണ്ട നാരുഘടകങ്ങളുടെകൂടി മെച്ചപ്പെട്ട ഉറവിടമായതുകൊണ്ട് ഡോക്ടർമാർ തങ്ങളുടെ രോഗികൾക്ക് ഏത്തപ്പഴം നിർദ്ദേശിക്കാറുണ്ട്. വിശപ്പ് മാറ്റുന്നു എന്ന് മാത്രമല്ല, ശരീരോർജ്ജത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 25 ശതമാനത്തോളം പഞ്ചസാര ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരപ്രവർത്തനങ്ങളുടെ ഊർജ്ജദായകങ്ങളായി ഇവ നിലകൊള്ളുന്നു. ട്രിപ്‌റ്റൊഫാൻ (tryptophan), ജീവകം ബി, ജീവകം ബി6 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

bn

മറ്റ് ഭക്ഷണ പദാർത്ഥങ്ങളോടൊപ്പം ഏത്തപ്പഴത്തെ ഭക്ഷിക്കുകയാണെങ്കിൽ, വെറും വയറ്റിൽ കഴിക്കുന്നതിനെക്കാൾ കൂടുതലായി പോഷണപ്രക്രിയ ശരീരത്തിൽ നടക്കും. ചില ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ഉന്നത അളവിനുള്ള പഞ്ചസാരഘടകങ്ങൾ ഊർജ്ജത്തെ പ്രദാനം ചെയ്യുന്നു, എന്നാൽ വെറും വയറ്റിലാണ് കഴിക്കുന്നതെങ്കിൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോഴേക്കും ഊർജ്ജമെല്ലാം ചോർന്നുപോകുകയും ചെയ്യുന്നു. മാത്രമല്ല, അലസത, ക്ഷീണം, ഉറക്കം എന്നിവ ഉണ്ടാക്കും. പല പോഷകാഹാര വിദഗ്ദരുടെയും അഭിപ്രായത്തിൽ, ഏത്തപ്പഴം ഭക്ഷിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് നല്ലതാണ്, എന്നാൽ അതിനോടൊപ്പം മറ്റ് ഭക്ഷണപദാർത്ഥങ്ങളുംകൂടി ഉണ്ടായിരിക്കണം. കുതിർത്തെടുത്ത ഉണക്കിയ പഴവർഗ്ഗങ്ങളോടൊപ്പം ഭക്ഷിക്കുകയാണെങ്കിൽ ഇതിന്റെ അമ്ലസ്വഭാവത്തെ ലഘൂകരിക്കാൻ സാധിക്കും.

bn

വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുകയാണെങ്കിൽ, അതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള മഗ്നീഷ്യത്തിന്റെ അസംതുലനം ഹൃദയപേശീ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാം. ആരോഗ്യത്തെയും, ശരീരസുഖത്തെയും, പോഷണത്തെയും കുറിച്ച് പറയുന്ന പൗരാണിക വൈദ്യശാസ്ത്രമായ ആയുർവ്വേദം പറയുന്നത് ഒരു ഫലങ്ങളും വെറും വയറ്റിൽ കഴിക്കരുതെന്നാണ്. അതിനാൽ ഏത്തപ്പഴം മാത്രമല്ല, എല്ലാ പഴവർഗ്ഗങ്ങളും വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ഇപ്പോൾ നമുക്ക് ലഭിക്കുന്ന പഴവർഗ്ഗങ്ങളൊന്നും സ്വാഭാവികമായി കൃഷിചെയ്യപ്പെട്ട് ലഭിക്കുന്നവയല്ല.

അവയെല്ലാം വിവിധ തരത്തിലുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യപ്പെടുന്നവയാണ്. വെറും വയറ്റിൽ പഴവർഗ്ഗങ്ങൾ കഴിയ്ക്കുകയാണെങ്കിൽ, ശരീരത്തിന് അതിൽനിന്നുള്ള പോഷകഗുണം ലഭിക്കുന്നതിനുപകരം, അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ നേരിട്ട് ശരീരത്തിൽ പ്രവേശിക്കുകയും, മാരകമായ അസുഖങ്ങളെ സൃഷ്ടിക്കുകയും ചെയ്യും.

ആരോഗ്യദായകമായ ഭക്ഷണം ഏത്തപ്പഴത്തോടൊപ്പം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നതാണ് ശരിയായ രീതി. മറ്റ് പഴവർഗ്ഗങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത് കൂടുതൽ മെച്ചപ്പെട്ട പ്രയോജനങ്ങൾ നൽകും. പല ആരോഗ്യപ്രശ്‌നങ്ങളെയും അങ്ങനെ ഒഴിവാക്കുവാൻ കഴിയും. ചുവടെ പറയുന്ന തരത്തിലുള്ള പ്രഭാതഭക്ഷണ രീതികൾ തികച്ചും മാതൃകാപരമാണ്.

bn

ബനാനാ ഓട്ടുമീൽ കുക്കീസ്ഃ പ്രഭാതത്തെ തുടങ്ങുന്നതിനും ശരീരത്തെ നല്ലവണ്ണം ഊർജ്ജഭരിതമാക്കുന്നതിനും അനുയോജ്യമായ സ്വാദേറിയ ഒരു ഭക്ഷണ വിഭവമാണ് ഇത്. ഒരു കപ്പ് ഓട്‌സ്, മാപ്പിൾ സിറപ്പ്, നട്ട് ബട്ടർ, ഏത്തപ്പഴം എന്നിവ എടുക്കുക. ഇവയെ നന്നായി കൂട്ടിക്കുഴച്ചശേഷം ദോശപോലെ പരത്തി വേകിച്ചെടുക്കുക. ആരോഗ്യദായകവും സ്വാദിഷ്ടവുമായ പ്രഭാതഭക്ഷണം തയ്യാറായിക്കഴിഞ്ഞു.

ബെറി ബനാനാ സിറീൽഃ വളരെ തിടുക്കപ്പെട്ട് ജോലിയ്ക്കുവേണ്ടിയോ മറ്റോ പരക്കംപായുന്ന ആളുകൾക്ക് പറ്റിയ ഒരു പ്രഭാതഭക്ഷണമാണ് ഇത്. പാട നീക്കിയ ഒരു പാത്രം പാൽ, നുറുക്കിയ ബെറികൾ, നുറുക്കിയ ഏത്തപ്പഴം എന്നിവ ഇതിനായി കരുതുക. അവയെ മിക്‌സി ഉപയോഗിച്ച് കലർത്തി ജൂസാക്കി പ്രഭാതഭക്ഷണമായി ഉപയോഗിക്കുക.

bn

ചോക്‌ലേറ്റ് ബനാനാ സൂത്തിഃ എവർക്കും, പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള വിഭവമാണ് സൂത്തികൾ. നിങ്ങളുടെ കുഞ്ഞിന് രുചികരവും പോഷകദായകവുമായ പ്രഭാതഭക്ഷണം നൽകണമെന്ന് വിചാരിക്കുന്നുവെങ്കിൽ, ചോക്‌ലേറ്റ് ബനാനാ സൂത്തി ഒരു ഗ്ലാസ് നൽകൂ. മിക്‌സിയുടെ ജാറിൽ ഒരു ഗ്ലാസ് പാൽ, കൊക്കോ പൗഡർ, നുറുക്കിയ ഏത്തപ്പഴം എന്നിവ ഇടുക. അതിനെ നന്നായി കലർത്തുക. ഇനി പ്രഭാതഭക്ഷണമായി ഈ ജൂസ് ഉപയോഗിക്കുക.

നേന്ത്രപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപാട് രോഗങ്ങളേയും ശരീരികാവസ്ഥകളെയും നിയന്ത്രിക്കാന്‍ നേന്ത്രപ്പഴത്തിനു കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

bn

വിഷാദം : നേന്ത്രപ്പഴം കഴിച്ചാല്‍ വിഷാദ രോഗം ശമിക്കുന്നതായി "മൈന്‍ഡ്" അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. നേന്ത്രപ്പഴത്തില്‍ അടങ്ങിയ ട്രൈപ്ടോഫാന്‍ എന്നഒരുതരം പ്രോട്ടീന്‍ ദഹിക്കുമ്പോള്‍ ശരീരത്തിനു ആയാസവും ഉന്മേഷവും നല്‍കാന്‍ കഴിയുന്ന സെറോടോനിന്‍ എന്ന ഹോര്‍മോണായി മാറുന്നു മാത്രമല്ല നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന B6 എന്ന വിറ്റാമിന്‍ ശരീരത്തിലെ ഗ്ലുക്കോസ് ലവല്‍ നിയന്ത്രിക്കുക വഴി മനസ്സിനെ ഉന്മേഷ പ്രഥമാക്കുന്നു .

അനീമിയ : നേന്ത്രപ്പഴത്തില്‍ ധാരാളം ഇരുമ്പ് അംശം അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അനീമിയക്ക് ശമനം ഉണ്ടാകുന്നു.

bn

രക്ത സമ്മര്‍ദ്ദം: പൊട്ടാസ്യം ധാരാളം അടങ്ങിയതിനാലും, ഉപ്പിന്‍റെ അംശം വളരെ കുറഞ്ഞതിനാലും ശരീരത്തിലെ രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാന്‍ ഏറ്റവും പറ്റിയ ഒരു ട്രോപ്പിക്കല്‍ പഴമാണ് ഇത്. അതിനാലാണ് യു എസ് ഫുഡ്‌ ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ രക്ത സമ്മര്‍ദ്ദം കുറക്കാന്‍ കഴിയുന്ന പഴമെന്ന ബനാന വ്യവസായികളുടെ അവകാശവാദത്തിന് അംഗീകാരം നല്‍കിയത് .

Read more about: health tips ആരോഗ്യം
English summary

Benefits of Eating Bananas

Each banana contains only about 105 calories, and consists almost exclusively of water and carbs. Bananas contain very little protein and almost no fat.The carbs in unripe (green) bananas consist mostly of starch and resistant starch, but as the banana ripens, the starch turns into sugar (glucose, fructose and sucrose).
Story first published: Thursday, April 19, 2018, 15:00 [IST]