For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചക്കപ്പഴം നിസ്സാരക്കാരനല്ല

By Belbin Baby
|

ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ് (സുഗന്ധം നല്‍കുന്നവ) പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

c

മള്‍ബറി (മോറേസി) കുടുംബക്കാരനാണ് ചക്ക. ചക്കയുടെ ശാസ്ത്രനാമം ആര്‍ട്ടോ കാര്‍പ്പസ് ഹെറ്ററോ ഫില്ലസ്. ഇംഗ്ലീഷുകാരിതിനെ ജാക്ക് ഫ്രൂട്ട് എന്നു വിളിച്ചു. പ്ലാവിനെ ജാക്ക് ട്രീ എന്നും. ഹിന്ദിയില്‍ കടാഹല്‍, തമിഴില്‍ പളാപഴം, കന്നടയില്‍ ഹാലാസു, സംസ്‌കൃതത്തിലും തെലുങ്കിലും പനസ എന്നെല്ലാമാണ് നമ്മുടെ ചക്ക അറിയപ്പെടുന്നത്. ആര്‍ട്ടോ കാര്‍പ്പസ് ഹെറ്റേറോഫില്ലസ് (Artocarpus hetcrophylluslem) എന്ന ശാസ്ത്ര നാമത്തിലാണ് ചക്ക അറിയപ്പെടുന്നത്. സംസ്‌കൃതത്തില്‍ പനസി എന്നുപറയും. ജന്മദേശം ഇന്ത്യയാണ്. മറാസിയെ (Moracae) കുടുംബത്തില്‍പെട്ടതാണ്. ജാക്ക എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം പശയുള്ളത്, കായുള്ളത് എന്ന അര്‍ഥത്തില്‍ ഇതിന്റെ വൃക്ഷത്തിന് പ്ലാവ് എന്നും പേരുകിട്ടി. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് പ്ലാവ് ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്ക, തായ്‌ലാന്‍ഡ്, ജമൈക്ക, വിയറ്റ്‌നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീല്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഈ വൃക്ഷം വളരുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.
hg

ഹൃദയത്തെ സംരക്ഷിക്കുന്നു.

കേരളത്തില്‍ ഏകദേശം 2,80,000 പ്ലാവുകള്‍ ഉണ്ടന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 90,000ഹെക്ടര്‍ പ്രദേശങ്ങളിലായി നില്‍ക്കുന്നു. ഈ പ്ലാവുകളില്‍നിന്ന് ഏകദേശം 38.4 കോടി ചക്ക ലഭിക്കുന്നതായും സര്‍ക്കാറിന്റെ ഫാംഗൈഡ് പ്രകാരം കണക്കാക്കപ്പെടുന്നു. ഇവയില്‍ ഉപയോഗിക്കുന്നത് 25ശതമാനം മാത്രമാണത്. അതായത് 28.8 കോടിയോളം ചക്ക ആരാലും ഉപയോഗിക്കാതെ നശിച്ചുപോകുന്നു. ഇതുവഴി സംസ്ഥാനത്തിന് നഷ്ടമാവുന്നത് കോടിക്കണക്കിന് രൂപയുമാണ്.

ഇത് ശരീരത്തില്‍ വേഗം ആഗിരണം ചെയ്യുന്നതിനാല്‍ ശരീരക്ഷീണമകറ്റി ഉണര്‍വു നല്‍കാന്‍ സഹായിക്കും. ചക്കപ്പഴം മില്‍ക്ക്‌ഷേക്കും, ചക്കജ്യൂസും ചക്കപ്പായസവുമെല്ലാം ഊര്‍ജ്ജദായകങ്ങളാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു.

g

ഒരു കപ്പ് ചക്കയില്‍ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍ ഇവ ചക്കയില്‍ വളരെ കുറവാണ്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ഉണ്ട്.

lj

ചക്കപ്പഴത്തിന്റെ ഗുണങ്ങള്‍

ചക്കപ്പഴം ഏല്ലവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. പ്രയമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ എല്ലാര്‍ക്കും ഉപയോഗിക്കാം എന്നതാണ് ചക്കപ്പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നല്ല തേന്‍ വരിക്കയുടെ കൊതിപ്പിക്കുന്ന മധുരം ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ആരെയും മയക്കുന്ന രുചിയെക്കാളും നിരവധി ഗുണങ്ങളുടെ അപൂര്‍വ്വ കലറകൂടിയ ചക്ക

.. ചക്കപ്പഴത്തില്‍ വൈറ്റമിന്‍ എ, സി, തയാമിന്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, സിങ്ക് എന്നിങ്ങനെ ശരീരത്തിനാവശ്യമുള്ള വിറ്റാമിനുകളെല്ലാമുണ്ട്. അതിനാല്‍ ചക്കപ്പഴം ആരോഗ്യത്തിന് നല്ലതാണ്.

...പഴുത്ത ചക്കച്ചുള തേനില്‍ മുക്കിക്കഴിച്ചാല്‍ തലച്ചോറിന്റെ ഞരമ്പുകള്‍ക്ക് ബലം കിട്ടും. വാതരോഗത്തിനും നല്ല മരുന്നാണ്.

...ബിപി കുറയാനും വിളര്‍ച്ച മാറാനും ചക്കപ്പഴം വളരെ നല്ലതാണ്. ആസ്ത്മ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ചക്ക.

h

...ഇതില്‍ ധാരാളം മഗ്‌നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കും. കുട്ടികള്‍ക്ക് ചക്കപ്പഴം നല്‍കുന്നത് ഏറെ പ്രയോജനപ്രദമാണ്.

...നാരടങ്ങിയ പഴമായതിനാല്‍ മലബന്ധം തടയാനും ദഹനത്തിനും ചക്കപ്പഴം നല്ലതാണ്.

...അര്‍ബുദം തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്. അര്‍ബുദ ത്തിന് കാരണമായ പോളിന്യൂട്രിയന്റുകളെ തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്.

..പച്ച ചക്കയ്ക്കും ഗുണങ്ങളേറെയാണ്. പച്ച ചക്കയില്‍ അന്നജം കുറവാണെങ്കിലും നാരും ജലാംശവും കൂടുതലാണ്. അതിനാല്‍ പെട്ടെന്ന് വിശപ്പ് മാറും.

..ചക്കയില്‍ പ്രോട്ടീന്റെ അളവ് കുറവായതിനാല്‍ ചക്കപ്പുഴുക്കിനൊപ്പം മീന്‍കറിയോ, ഇറച്ചിക്കറിയോ കഴിക്കാം.

..സസ്യാഹാരികള്‍ ചക്കപ്പുഴുക്കിനൊപ്പം പരിപ്പ് കറിയോ, പയറോ, കടലക്കറിയോ കഴിക്കാവുന്നതാണ്.

gf

ചക്കപ്പഴത്തിലെ കാല്‍സ്യം

കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിന്‍ എ പോലെയുള്ള ആന്റി ഓക്സിഡന്റുകള്‍ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിര സാധ്യത കുറയ്ക്കുന്നു. മാകുലാര്‍ ഡിഡനറേഷനില്‍ നിന്നു കണ്ണുകള്‍ക്കു സംരക്ഷണം നല്‍കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിര്‍ത്തുന്നു.

..ചക്കപ്പഴത്തിലെ വിറ്റാമിന്‍ ബി 6 ഹൃദയത്തിനു സംരക്ഷണം നല്‍കുന്നു. ചക്കപ്പഴത്തിലുള്ള പൊട്ടാസ്യം ശരീരത്തിലെ ഫ്ളുയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്റെ അളവു നിയന്ത്രിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികള്‍, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം.

...ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ചര്‍മസംരക്ഷണത്തിനു സഹായകം. കാല്‍സ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്‌നീഷ്യം ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ കാല്‍സ്യം മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ട പിടിക്കുന്നതിനു സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കരുത്തിനും കാല്‍സ്യം ആവശ്യം. കാല്‍സ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന എല്ലു രോഗം തടയുന്നു.

g

ക്യാന്‍സര്‍ തടയും

....പ്രതിരോധം: ചക്ക വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ്. ഇത് പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തും. സാധാരണയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളായ ചുമ, ജലദോഷം, പനി എന്നിവയില്‍ നിന്നും സംരക്ഷിക്കും.

....ഊര്‍ജം: ചക്കയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുകളും, കലോറിയും ഫ്രക്ടോസ്, സൂക്രോസ് പോലുള്ള ഷുഗറും അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം പ്രധാനം ചെയ്യും. ചക്കയില്‍ കൊളസ്ട്രോള്‍ ഘടകം അടങ്ങിയിട്ടില്ലാത്തതിനാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണിത്.

....രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നു: ചക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.

....ദഹനം എളുപ്പമാക്കുന്നു: ചക്കയിലെ ഡയറ്ററി ഫൈബര്‍ ദഹനം എളുപ്പമാക്കും.

കുടലിലെ ക്യാന്‍സര്‍: ചക്കയില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫാറ്റ് കുടലിലെ ജൈവിക മാലിന്യങ്ങളെ ഇല്ലാതാക്കും. ഇതുവഴി കുടലിലെ ക്യാന്‍ തടയും

kj

ചക്കക്കുരുവും കാന്‍സറും

ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ഇതു കൂടുതല്‍ മെച്ചമാക്കുമത്രേ. ചക്കക്കുരുവിലുള്ള എ, സി വിറ്റമിനുകളും കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. കാന്‍സര്‍ നിര്‍ണയത്തിനും ചക്കക്കുരുവിനു പങ്കുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ രോഗിയില്‍ റേഡിയേഷന്‍ ചികിത്സ എത്രമാത്രം ഫലപ്രദമാണെന്ന് അറിയാന്‍ സഹായിക്കുമെന്നും ഈ മേഖലയിലുള്ള പഠനങ്ങള്‍ പറയുന്നു. കാന്‍സര്‍ നിര്‍ണയത്തിനും നെക്റ്റിന്‍ സഹായിക്കുമത്രേ.

.

Read more about: health tips ആരോഗ്യം
English summary

benefits-and-uses-of-jackfruit

world's largest fruit , jackfruit is a package of many nutrients,
Story first published: Monday, June 18, 2018, 15:30 [IST]
X
Desktop Bottom Promotion