ബീറ്റ്‌റൂട്ട്ജ്യൂസും നാരങ്ങാനീരും, വയാഗ്ര

Posted By:
Subscribe to Boldsky

ബീറ്റ്‌റൂട്ട് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറിയാണെന്നു തന്നെ പറയണം. ചുവന്ന നിറത്തിലെ ഇത് രക്തമുണ്ടാകാന്‍ പറ്റിയ നല്ലൊരു വഴിയാണ.് പോഷകങ്ങളുടെ നല്ലൊരു കലവറിയാണിതെന്നു തന്നെ വേണം, പറയാന്‍. ഇതില്‍ ധാരാളം മിനറലുകള്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.

ആരോഗ്യത്തിന് വില്ലനാകുന്ന പല രോഗങ്ങളേയും തടഞ്ഞു നിര്‍ത്താനുള്ള സ്വാഭാവിക വഴിയാണിത്. ആരോഗ്യത്തിനും ഇതുപോലെ ചര്‍മസൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവും.

പെണ്ണിനെ കണ്ടാലറിയാം, കന്യകയോയെന്ന്‌

ബീറ്റ്‌റൂട്ട് ജ്യൂസ് പല തലത്തിലും കുടിയ്ക്കാം. ഇത് തനിയെ കുടിയ്ക്കാം. ഇതില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്തു കുടിയ്ക്കാം. വെറും ബീറ്റ്‌റൂട്ട് ജ്യൂസിനു പകരം ഇതില്‍ നാരങ്ങാനീരും ഇഞ്ചിയും കലര്‍ത്തി കുടിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടാകും.

കാരണം നാരങ്ങ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതാണ്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള് പുറന്തള്ളാനുള്ള നല്ലൊരു വഴിയാണിത്. തടി കുറയ്ക്കാനും ചര്‍മത്തിനുമെല്ലാം ഏറെ നല്ലതും.

ഇഞ്ചിയും ഇതുപോലെ ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി ഉറപ്പു നല്‍കുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിനും ശരീരത്തിലെ കൊഴുപ്പു കളഞ്ഞ് തടി കുറയ്ക്കാനും സഹായിക്കുന്ന ഒന്ന്.

ബീറ്റ്‌റൂട്ട് ജ്യൂസിന്റെ മറ്റൊരു പ്രധാന ഗുണം ഇത് പുരുഷന്റെ സെക്‌സ് സ്റ്റാമിനയ്ക്കു സഹായിക്കുന്നവെന്നതാണ്. ഇതില്‍ നാരങ്ങയും ഇഞ്ചിയും ചേര്‍ക്കുമ്പോള്‍ നാച്വറല്‍ വയാഗ്ര ഗുണങ്ങള്‍ ഇരട്ടിയ്ക്കും. കാരണം ഇഞ്ചിയും നാരങ്ങയുമെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പുരുഷന്റെ സെക്‌സ് സ്റ്റാമിനയ്ക്കു സഹായിക്കുന്നുണ്ട്.

ബീറ്റ്‌റൂട്ട് ജ്യൂസ് നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്തു കുടിയ്ക്കുന്നതു കൊണ്ടുള്ള ഒരുപിടി ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ബിപി

ബിപി

ബിപി കുറയ്ക്കാനുള്ള സ്വാഭാവിക മരുന്നാണ് ബീറ്റ്‌റൂട്ട ജ്യൂസില്‍ ഇഞ്ചിയും നാരങ്ങയും കലര്‍ത്തി കുടിയ്ക്കുന്നത്. ഇത് രക്തധമനികളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചാണ് ഇതു ചെയ്യുന്നത്.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

ഈ മിശ്രിതം തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണകരമാണ്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇഞ്ചിനീരും നാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കുന്നത്. ഇത് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. രോഗങ്ങളെ ഒഴിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്.

ദഹനക്കേട്, വയറു വന്നു വീര്‍ക്കല്‍

ദഹനക്കേട്, വയറു വന്നു വീര്‍ക്കല്‍

ദഹനക്കേടിനുളള നല്ലൊരു പ്രതിവിധിയാണ് ബീറ്റ്, നാരങ്ങ, ഇഞ്ചി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത്. ദഹനക്കേട്, വയറു വന്നു വീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളൊഴിവാക്കാന്‍ ഇതു സഹായിക്കും.

 കുടല്‍ ക്ലീനായിരിയ്ക്കാന്‍

കുടല്‍ ക്ലീനായിരിയ്ക്കാന്‍

വയറ്റില്‍ അടിഞ്ഞു കൂടുന്ന ടോക്‌സിനുകളും അഴുക്കുമെല്ലാം പുറന്തള്ളി വയറിന്റെ ആരോഗ്യത്തെ കാത്തു സംരക്ഷിയ്ക്കാന്‍ പറ്റിയ ഒന്നാണ് ബീറ്റ്‌റൂട്ട ജ്യൂസ്. കുടല്‍ ക്ലീനായിരിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പാനീയം.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഈ രീതിയില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഈ ഗുണം നല്‍കുന്നതും. ദഹനം ശക്തിപ്പെടുത്തുന്നതും ഇതിനു സഹായകമായി വര്‍ത്തിയ്ക്കുന്നു.

നാച്വറല്‍ വയാഗ്ര

നാച്വറല്‍ വയാഗ്ര

നല്ലൊരു നാച്വറല്‍ വയാഗ്രയായി ബീറ്റ്‌റൂട്ട് ജ്യൂസിനെ കണക്കാക്കാം. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഇതീ ഗുണം നല്‍കുന്നത്. വയാഗ്ര പില്‍സിനോടൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ ഗുളികയുടെ ഗുണം ഇരട്ടിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

നാരങ്ങാനീരും ഇഞ്ചിയും

നാരങ്ങാനീരും ഇഞ്ചിയും

ഇതിലെ നൈട്രേറ്റ്‌സ് നൈട്രിക് ഓക്‌സൈഡായി മാറുന്നതാണ് ഇതിനു സഹായിക്കുന്നത്. ഇതിനൊപ്പം നാരങ്ങാനീരും ഇഞ്ചിയും ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. നാരങ്ങാനീര് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇഞ്ചി പല രീതിയിലും പുരുഷലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാറുണ്ട്.

ബീറ്റ്‌റൂട്ട് ജ്യൂസാക്കി

ബീറ്റ്‌റൂട്ട് ജ്യൂസാക്കി

ബീറ്റ്‌റൂട്ട് ജ്യൂസാക്കി കുടിയ്ക്കാം. ഇതില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. ബീറ്റ്‌റൂട്ട് ഉപ്പിട്ടു വേവിച്ച് ഊറ്റി ഇതില്‍ ലേശം നാരങ്ങാനീരു ചേര്‍ത്തിളക്കി കഴിയ്ക്കാം. ഇത് സാലഡായും മ്റ്റു രൂപങ്ങളിലും കഴിയ്ക്കുകയും ചെയ്യാം.

English summary

Beetroot Juice With Lemon And Ginger Health Benefits

Beetroot Juice With Lemon And Ginger Health Benefits, read more to know about,