For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസിലുകള്‍ വളരാന്‍ ഇതാണ് വഴികള്‍

പെട്ടെന്നു തന്നെ മസില്‍ വളര്‍ത്താന്‍ സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍, അതിന്റെ അടിസ്ഥാനം,

|

മസിലുകള്‍ ആഗ്രഹിയ്ക്കാത്ത പുരുഷന്മാരുണ്ടാകില്ല എന്നു വേണം, പറയാന്‍. കാരണം പുരുഷത്വത്തിന്റെ, കരുത്തിന്റെ പ്രതീകമാണ് പുരുഷന്മാര്‍ക്കു മസില്‍ എന്നാണ് പൊതുവെ വിശ്വാസം. പൊതുവെ സ്ത്രീകളെ ആകര്‍ഷിയ്ക്കാനുള്ള വഴി കൂടിയാണ് പലര്‍ക്കും മസില്‍. ആരോഗ്യ ലക്ഷണം കൂടിയാണ് ഇതെന്നു പറയാം. അനാവശ്യമായ കൊഴുപ്പ് ഇല്ലെന്നതിന്റെ സൂചന.

മസില്‍ വളരാന്‍ അത്രയ്ക്ക് എളുപ്പമൊന്നുമല്ല, എന്നാല്‍ അത്രയ്ക്കു ബുദ്ധിമുട്ടുമില്ലെന്നു വേണം, പറയാന്‍. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

പെട്ടന്നൊരു ദിവസം കൊണ്ട് നേടിയെടുക്കാവുന്നതല്ല ശാരീരിക മികവ്. സ്ഥിരമായി വ്യയാമം ചെയ്യുന്ന ആള്‍ക്കും, തുടക്കക്കാര്‍ക്കും വ്യത്യസ്ഥമായ രീതികളാണ് ഉപയോഗിക്കുക. നിങ്ങളൊരു തുടക്കക്കാരനാണെങ്കില്‍ ചെയ്യേണ്ടുന്ന നടപടിക്രമങ്ങള്‍ ശരിയായി പഠിച്ച് ചെയ്യുക. ആരോഗ്യം നേടാന്‍ സമയമെടുക്കും എന്ന ബോധ്യത്തോടെ നേരായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.

പെട്ടെന്നു തന്നെ മസില്‍ വളര്‍ത്താന്‍ സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍, അതിന്റെ അടിസ്ഥാനം, ഇതെക്കുറിച്ചറിയൂ,ചില അടിസ്ഥാന കാര്യങ്ങളാണിവ

ജിം വഴി മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍

ജിം വഴി മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍

ജിം വഴി മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ ശ്രദ്ധിയ്‌ക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ബോഡി ബില്‍ഡിങ്ങ് പരിശ്രമങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു ഡോക്ടറെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി മനസിലാക്കണം. ഇങ്ങനെ ഡോക്ടറുടെ പരിശോധനക്ക് വിധേയനാകുന്നത് വഴി എന്തെങ്കിലും ആരോഗ്യപരമായ തകരാറുണ്ടോയെന്ന് മനസിലാക്കാനാവും.

ജിംനേഷ്യം

ജിംനേഷ്യം

മികച്ച സൗകര്യങ്ങളും, ഉപകരണങ്ങളുമുള്ള ഒരു ജിംനേഷ്യം തെരഞ്ഞെടുക്കുക.കൂടുതല്‍ ഭാരം ഉപയോഗിക്കുന്നതിന് മുമ്പായി പേശികള്‍ക്ക് അവ താങ്ങാനാവും വിധം കരുത്ത് നേടുക. ഭാരം ഉയര്‍ത്തുന്നത് വഴിയുള്ള പേശി വേദനയെ മറികടക്കാനുള്ള കരുത്ത് ലഭിച്ചാല്‍ ഭാരോദ്വഹനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം.

വ്യയാമങ്ങള്‍

വ്യയാമങ്ങള്‍

നിങ്ങളുടെ ശരീരം താങ്ങും എന്ന് ഉറപ്പുള്ള വ്യയാമങ്ങള്‍ മാത്രം ചെയ്യുക. പെട്ടന്നല്ല, വളരെ സാവധാനം മാത്രമേ നിങ്ങള്‍ക്ക് ശരീരത്തിന് പുരോഗതി നേടിയെടുക്കാനാവൂ. വിശ്രമം വേണമെന്ന് തോന്നുമ്പോള്‍ വിശ്രമിക്കാന്‍ മടിക്കേണ്ടതില്ല. അമിതമായ സമ്മര്‍ദ്ധം ശരീരത്തിലേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ലഘു വ്യായാമങ്ങള്‍

ലഘു വ്യായാമങ്ങള്‍

വ്യായാമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ശരീരം സജീവമാക്കുന്നതിനായി ചില ലഘു വ്യായാമങ്ങള്‍ ചെയ്യേണ്ട് പ്രധാനമാണ്. ഇത് ശരീരത്തിന്‍റെ വഴക്കം വര്‍ദ്ധിപ്പിക്കുകയും, പരുക്കുകളുണ്ടാക്കുന്നത് തടയുകയും ചെയ്യും.

കാലിലെ മസിലുകള്‍

കാലിലെ മസിലുകള്‍

കാലിലെ മസിലുകള്‍ വളര്‍ത്തുന്നതിനുള്ള മറ്റൊരു നല്ല വഴിയാണ് നടക്കുന്നതും ഓടുന്നതും. നടക്കുമ്പോള്‍ അല്‍പം വേഗത്തില്‍ ബലം കൊടുത്തു നടക്കാന്‍ ശ്രദ്ധിക്കണം.

മസില്‍ വളരാന്‍

മസില്‍ വളരാന്‍

മസില്‍ വളരാന്‍ ജിം അല്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. മസിലുകള്‍ വളരുന്നതിനുള്ള നല്ലൊരു വഴിയാണ് പുഷ് അപ് വ്യായാമങ്ങള്‍. ഇതിനായി വീടിന്റെ ചുമര്‍, തറ എന്നിവ ഉപയോഗപ്പെടുത്താം. കൈകള്‍ വളയാതെ നിലത്തു കുത്തി ഉയരുകയും താഴുകയും ചെയ്യുക. കാലുകള്‍ നിവര്‍ത്തി മുന്‍ഭാഗത്തു മാത്രം സമ്മര്‍ദം കൊടുക്കുക.

രാവിലെയുള്ള വ്യായാമം

രാവിലെയുള്ള വ്യായാമം

പേശികള്‍ക്ക് ഏറെ അനുയോജ്യമാണ് രാവിലെയുള്ള വ്യായാമം. രാവിലെ വെറും വയറ്റില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ പേശികളെ ഉത്തേജിപ്പിക്കുകയും വേഗത്തില്‍ വളര്‍ച്ച നേടാന്‍ സഹായിക്കുകയും ചെയ്യും.മസില്‍ വളരാന്‍ ജിം അല്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. യോഗ പോലുള്ളവ ചെയ്യുന്നത് കാലുകളിലെ മസിലുകള്‍ ശക്തിപ്പെടാന്‍ സഹായിക്കും.

മസില്‍ വളരാന്‍ ജിം അല്ലാതെ വീട്ടില്‍ തന്നെ

മസില്‍ വളരാന്‍ ജിം അല്ലാതെ വീട്ടില്‍ തന്നെ

മസില്‍ വളരാന്‍ ജിം അല്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. യോഗ പോലുള്ളവ ചെയ്യുന്നത് കാലുകളിലെ മസിലുകള്‍ ശക്തിപ്പെടാന്‍ സഹായിക്കും.ഗാര്‍ഡനിംഗ് പോലുള്ളവ ചെയ്യുക. കിളയ്ക്കുക, കുഴിയ്ക്കുക പോലുള്ള ജോലികളും മസിലുകളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.വീട്ടില്‍ സ്‌റ്റെയര്‍കേസുകള്‍ ഉണ്ടെങ്കില്‍ കയറിയിറങ്ങാം. കാലുകളില്‍ മസിലുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

ഭക്ഷണം

ഭക്ഷണം

ബോഡി ബില്‍ഡിങ്ങില്‍ പ്രധാനമായ ഒന്നാണ് ക്രമീകരിച്ച ഭക്ഷണം. വ്യായാമത്തിന് ശേഷവും, മുമ്പും മറ്റ് സമയങ്ങളിലും ആവശ്യത്തിന് പോഷകമടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധവെയ്ക്കണം. ആവശ്യത്തിന് പ്രോട്ടീനും, കാര്‍ബോ ഹൈഡ്രേറ്റ്സും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കണം. മുട്ട, ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം.കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലുള്ള അരിയാഹാരങ്ങള്‍ കുറയ്ക്കുക. അരി വേണമെന്നുള്ളഴര്‍ക്ക് തവിടു കളയാത്തവ ഉപയോഗിക്കാം.

ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍

ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍

ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് ഏറെ സമ്മര്‍ദ്ധമുണ്ടാവുകയും, ധാരാളം പ്രോട്ടീന്‍ ആവശ്യമായി വരുകയും ചെയ്യും. ഈ പ്രോട്ടീനുകള്‍ അമിനോ ആസിഡുകളായി വിഘടിച്ച് വ്യായാമം ചെയ്യുമ്പോള്‍ ഉപയോഗിക്കപ്പെടും. ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തനശേഷി നല്കാന്‍ പ്രോട്ടീന്‍ ഉപകരിക്കും. പ്രോട്ടീന്‍, കാര്‍ബണ്‍ എന്നിവയാല്‍ സമ്പന്നമായ ആഹാരം വ്യായാമത്തിന് ശേഷം കഴിച്ചാല്‍ പേശീവളര്‍ച്ച എളുപ്പമാകും. അമിനോ ആസിഡിന്‍റെ സാന്നിധ്യത്താല്‍ കാര്‍ബണ്‍ ഇന്‍സുലിന്‍റെ അളവ് കൂട്ടുകയും അത് പേശിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

ചുവന്ന മാംസം

ചുവന്ന മാംസം

ഇരുമ്പ് ധാരാളമായി അടങ്ങിയ ചുവന്ന മാംസം പേശിവളര്‍ച്ചയെ സഹായിക്കും. അതുപോലെ തന്നെ നല്ലതാണ് മുട്ട. പ്രോട്ടീനും, ന്യൂട്രീനുകളും സമൃദ്ധമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

വെള്ളം

വെള്ളം

ശാരീരികവളര്‍ച്ചക്ക് അനിവാര്യമായതാണ് ധാരാളം വെള്ളവും, മറ്റ് പാനീയങ്ങളും കുടിക്കുക എന്നത്. വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം. ശാരീരികാഭ്യാസങ്ങള്‍ക്കിടക്കും 10-20 മിനുട്ട് കൂടുമ്പോള്‍ വെള്ളം കുടിക്കുന്നത് വഴി ശരീരത്തില്‍ ജലാംശം കുറയുന്നത് തടയാം.

ഉറക്കം

ഉറക്കം

ശരീരത്തിന് ഉന്മേഷം ലഭിക്കാനും വളര്‍ച്ച നേടാനും മതിയായ ഉറക്കം പ്രധാനമാണ്. ദിവസം എട്ട് മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്.

Read more about: muscle മസില്‍
English summary

Basic Tips To Gain Muscles

Basic Tips To Gain Muscles, Read more to know about,
X
Desktop Bottom Promotion