For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴപ്പിണ്ടി ജ്യൂസില്‍ ഇഞ്ചി ചേര്‍ത്തു കുടിയ്ക്കൂ

വാഴപ്പിണ്ടി ജ്യൂസില്‍ ഇഞ്ചി ചേര്‍ത്തു കുടിയ്ക്കൂ

|

ഒരു കാലത്ത് ചന്തയില്‍ നിന്നും ലഭിയ്ക്കുന്ന പച്ചക്കറികള്‍ വേണ്ടായിരുന്നു, നമ്മുടെ തൊടിയിലും വളപ്പിലുമുള്ള പച്ചക്കറികള്‍ കൊണ്ട് നല്ല രുചികരവും ആരോഗ്യകരവുമായ ഭക്ഷണം പാകം ചെയ്യാമായിരുന്നു. യാതൊരു മായവും കലരാതെ, വളപ്പില്‍ നിന്നും നേടുന്ന ഒന്നാണിത്.

നമ്മുടെയെല്ലാം വീട്ടില്‍ സ്ഥിരമുണ്ടാകുന്ന ഒന്നാണ് വാഴ. വാഴപ്പഴവും പച്ചക്കായയുമെല്ലാമായി ഇതില്‍ നിന്നുള്ളത് ഉപയോഗപ്പെടുത്താറുമുണ്ട്.

വാഴയുടെ തന്നെ ഉപയോഗിയ്ക്കാവുന്ന ഒരു ഭാഗമാണ് വാഴപ്പിണ്ടി. ഇതു കൊണ്ട് സ്വാദിഷ്ടമായ തോരനും കറിയുമെല്ലാം ഉണ്ടാക്കുകയുമാകാം.

വാഴപ്പിണ്ടി ഏറെ ആരോഗ്യകരമായ ഒന്നാണ്. സ്വാദിഷ്ടമായ ഭക്ഷണം മാത്രമല്ല, നാരുകള്‍ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ദിവസവും ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാല്‍, അല്ലെങ്കില്‍ വാഴപ്പിണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ലഭിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറല്ല. ഇതെക്കുറിച്ചറിയൂ.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്.

ഇതിലെ ഫൈബറുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൃത്യമായ നില നിര്‍ത്താനും ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം സഹായിക്കുന്ന ഒന്നാണ്.ഇതിന്റെ ജ്യൂസ് അരിയ്ക്കാതെ കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.

മലബന്ധം

മലബന്ധം

മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വാഴപ്പിണ്ടിയും ഇതിന്റെ ജ്യൂസുമെല്ലാം. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല പരിഹാരമാണ്.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രാശയക്കല്ലിനുള്ള നല്ലൊരു പ്രതിവിധിയാണ് പിണ്ടിനീര്. ആയുര്‍വേദം പണ്ടു മുതല്‍ തന്നെ പറയുന്ന ഒരു പ്രതിവിധിയാണിത്. ഇതിന്റെ ഡയൂററ്റിക് ഗുണങ്ങള്‍ കിഡ്‌നി സ്റ്റോണ്‍ അലിയിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. യൂറിനറി ട്രാക്റ്റിലെ ടോക്‌സിനുകള്‍ നീക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് മൂത്ര വിസര്‍ജനം ശക്തിപ്പെടുത്തുന്നതു കൊണ്ടു തന്നെ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നത് ഏറെ നല്ലതാണ്.

അസിഡിറ്റി

അസിഡിറ്റി

അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് വാഴപ്പിണ്ടി ജ്യൂസ്. ഇത് വയറ്റിലെ അള്‍സര്‍ ബാധ ഒഴിവാക്കാനും നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും.

ബിപി

ബിപി

ബിപിയുള്ളവര്‍ക്കു കുടിയ്ക്കാവുന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി ജ്യൂസ്. ഇത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണ്. ബിപി പ്രശ്‌നങ്ങളെങ്കില്‍ ദിവസവും ഒരു ഗ്ലാസ് ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും.

അനീമിയ

അനീമിയ

അനീമിയ പോലുള്ള പ്രശ്‌നങ്ങളുള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. അയേണ്‍, വൈറ്റമിന്‍ ബി 6 എന്നിവ ധാരാളമടങ്ങിയ ഒന്നാണിത്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതുമാണ്.

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാനുള്ള നല്ലൊരു വഴിയാണ് വാഴപ്പിണ്ടി ജ്യൂസ്. ഇതില്‍ അല്‍പം ഇഞ്ചി ചേര്‍ത്തു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇഞ്ചി നീരു ചേര്‍ത്താലും മതിയാകും. ദഹനവും അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ ഇത് ഏറെ നല്ലതാണ്.

 തടിയും

തടിയും

നാരുകള്‍ ഏറെ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ ഇത് വയറും തടിയും കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം സഹായിക്കും.ഇതു ദിവസവും കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു ഉപായമാണ്.

മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്

മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വാഴപ്പിണ്ടിയും ഇതിന്റെ ജ്യൂസുമെല്ലാം. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല പരിഹാരമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇതു ദിവസവും കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ ഗുണകരമാണ്. ഇതിലെ നാരുകള്‍ രക്തത്തെ ശുദ്ധമാക്കും. രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കും. കൊളസ്‌ട്രോള്‍ നിയന്ത്രണം വഴി ഇത് ഹൃദയാരോഗ്യത്തെ വരെ സഹായിക്കുവാന്‍ ഏറെ ഉത്തമമാണ്.

English summary

Banana Stem Juice Health Benefits

Banana Stem Juice Health Benefits, Read more to know about,
X
Desktop Bottom Promotion