ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും ഈ ഒറ്റമൂലികള്‍

Posted By:
Subscribe to Boldsky

ലൈംഗികശേഷി പുരുഷശേഷിയെന്നാണ് പൊതുവെ അറിയപ്പെടുന്നത്. പുരുഷന്മാര്‍ക്ക് ലൈംഗികപരമായി പ്രശ്‌നങ്ങളുണ്ടാകുന്നതിന് കാരണങ്ങള്‍ പലതുണ്ടാകാം. ജീവിതശൈലി മുതല്‍ വ്യായാമക്കുറവും മാനസിക പ്രശ്‌നങ്ങളും പലതുമുണ്ടാകാം.

പുരുഷന്മാരുടെ ലൈംഗികശേഷി്ക്കു സഹായിക്കുമെന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട് ഇവ പലപ്പോഴും ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തുന്നവയുമാകാറുണ്ട്.

പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ചില ഒറ്റമൂലികളുണ്ട്. വളരെ സുരക്ഷിതമായ, ആയുര്‍വേദം പറയുന്ന ഒറ്റമൂലികള്‍. ഇവയെക്കുറിച്ചറിയൂ,

ഉലുവ

ഉലുവ

ശീഘ്രസ്ഖലനം പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്.ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഉലുവ. പാലിലിച്ചു തിളപ്പിച്ച് ഇതില്‍ കല്‍ക്ക്ണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ഗുണം നല്‍കും. ഉലുവ വായിലിട്ടു കടിച്ചു ചവയ്ക്കുന്നതും നല്ലതുന്നെയാണ്.

ഏലയ്ക്ക

ഏലയ്ക്ക

നാഴി പാലില്‍ രണ്ട് ഏലയ്ക്കാ പൊടിച്ചിട്ടു തിളപ്പിച്ച് ഈ പാല്‍ തണുത്ത ശേഷം ഒരു ടീസ്പൂ്ണ്‍ തേന്‍ ചേര്‍ത്തു രാത്രി കഴിയ്ക്കുന്നതും ഗുണകരമാണ്.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴവും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഉണങ്ങിയ ഈന്തപ്പഴം, അശ്വഗന്ധ എന്നിവ തുല്യമായെടുത്ത് 12 മണിക്കൂര്‍ പശുവിന്‍ പാലിലിട്ടു കുതിര്‍ത്തി ഈ പാലില്‍ തന്നെ ഇത് അരച്ച ശേഷം രാത്രി കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പു കഴിയ്ക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇഞ്ചിയും ഏഴിലംപാലയുടെ അരിയും ചേര്‍ത്തു കഴിയ്ക്കുന്നതും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

ഫിഗ്

ഫിഗ്

ഫിഗ് അഥവാ അത്തിപ്പഴം ഉണക്കിയത് പാലിലിട്ടു തിളപ്പിച്ച് ഈ പാലും ഫിഗും കഴിയ്ക്കുന്നത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ കഴിയ്ക്കുന്നത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. തണ്ണിമത്തന്‍ തോടും കുരുവും വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നതും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഇത് ചുട്ടു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

Read more about: health body
English summary

Ayurvedic Remedies To Treat Male Physical Problems

Ayurvedic Remedies To Treat Male Physical Problems, read more to know about