For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഒരുപിടി മുഴുവന്‍ മല്ലി

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അല്‍പം മല്ലി

By Saritha P V
|

ഇന്നത്തെ കാലത്തു പൊതുവായി കാണപ്പെടുന്ന പല രോഗങ്ങളുമുണ്ട്. പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്.

ഇതില്‍ തന്നെ കൊളസ്‌ട്രോള്‍ ആരോഗ്യ പരമായ പല പ്രശ്‌നങ്ങളും വരുത്തു വയ്ക്കുന്ന ഒന്നുമാണ്. കൊളസ്‌ട്രോള്‍ രണ്ടു തരത്തിലുണ്ട്, നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ചഡിഎല്‍ കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍. നല്ല കൊളസ്‌ട്രോള്‍ പേരു സൂചിപ്പിയ്ക്കുന്ന പോലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചീത്ത കൊളസ്‌ട്രോള്‍ ദോഷം ചെയ്യുന്ന ഒന്നും.

ആഗസ്തിലാണോ ജനനം, എങ്കില്‍ആഗസ്തിലാണോ ജനനം, എങ്കില്‍

ചീത്ത കൊളസ്‌ട്രോള്‍ ഏറ്റവും അപകടമാകുന്ന് ഇതു ഹൃദയാരോഗ്യത്തെ തടസപ്പെടുത്തുന്നു എന്നുള്ളതു കൊണ്ടാണ്. രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വരെ തടസപ്പെടുത്തി പൃദയാഘാതം വരെയുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ചുരുക്കിപ്പറഞ്ഞാല്‍ കൊളസ്‌ട്രോള്‍ ഹൃദയത്തെ ബാധിയ്ക്കുമെന്നു വേണം, പറയാന്‍.

കൊളസ്‌ട്രോളിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. പാരമ്പര്യമായി കൊളസ്‌ട്രോളുണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതു വരാനുള്ള സാധ്യത ഏറെയാണ്. ഇതുപോലെ സ്‌ട്രെസ് പല രോഗങ്ങള്‍ക്കുമുള്ള കാരണമാകുന്നതു പോലെ കൊളസ്‌ട്രോളിനുള്ള പ്രധാനപ്പെട്ട ഒരു കാരണം കൂടിയാണ്.

അമിതമായ തടി, വയര്‍ ചാടുന്നത് എന്നിവയെല്ലാം കൊളസ്‌ട്രോളിനുള്ള വേറെയൊരു കാരണമാണ്. ദുര്‍മേദസ് അഥവാ കൊഴുപ്പ് മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കൊളസ്‌ട്രോളിലേയ്ക്കു വഴി വയ്ക്കുന്നു.

ഭക്ഷണ ശീലങ്ങളാണ് കൊളസ്‌ട്രോളിനുള്ള പ്രധാനപ്പെട്ട ഒരു കാരണം. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. 30 ശതമാനം കൊളസ്‌ട്രോളും ഡയറ്റില്‍ നിന്നാണ് വരുതന്നതെന്നു പറയാം. ബാക്കി ലിവര്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇതുപോലെ തന്നെ വ്യായാമക്കുറവ്, ചില രോഗങ്ങള്‍ക്കു കഴിയ്ക്കുന്ന മരുന്നുകള്‍ എന്നിവയെല്ലാം കൊളസ്‌ട്രോളിനുള്ള പ്രധാനപ്പെട്ട ചില കാരണങ്ങള്‍ തന്നെയാണ്.

പുകവലി, മദ്യപാനം എന്നിവയും കൊളസ്‌ട്രോളിനുള്ള ചില കാരണങ്ങള്‍ തന്നെയാണ്.

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ആയുര്‍വേദത്തില്‍ പ്രധാനപ്പെട്ട പല വഴികളും പറയുന്നുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന വളരെ ലളിതമായ വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

തുളസിയില, ആര്യവേപ്പില

തുളസിയില, ആര്യവേപ്പില

തുളസിയില, ആര്യവേപ്പില എന്നിവ ഉപയോഗിച്ചാണ് ഒരു പ്രത്യേക മരുന്നുണ്ടാക്കുന്നത്. ഇതിനായി 10-15 വരെ തുളസിയില, 10-15 വരെ ആര്യവേപ്പില എന്നിവയാണ് വേണ്ടത്. ഇവ ചേര്‍ത്ത് അരയ്ക്കുക. ഇത് 1 ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുന്നത് രക്തത്തിലെ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും.

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരുവും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള സ്വാഭാവിക വഴിയില്‍ പെടുന്ന ഒന്നാണ്. അല്‍പം തണ്ണിമത്തന്‍ കുരുവെടുത്ത് വെയിലില്‍ വച്ച് ഉണക്കുക. പിന്നീട് ഇത് പൊടിച്ചെടുക്കുക. 1 ടീസ്പൂണ്‍ തണ്ണിമത്തന്‍ കുരു ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി ദിവസവും കുടിയ്ക്കുക. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

മുഴുവന്‍ മല്ലി

മുഴുവന്‍ മല്ലി

മുഴുവന്‍ മല്ലി ഉപയോഗിച്ചും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു മരുന്നുണ്ടാക്കാം. 1 ഗ്ലാസ് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ മുഴുവന്‍ മല്ലി ചേര്‍ക്കുക. ഇതു 15 മിനിറ്റു തിളപ്പിയ്ക്കണം. ഇതു പിന്നീട് ഊറ്റിയെടുത്ത് തണുത്ത ശേഷം കുടിയ്ക്കാം. ഇത് ദിവസവും 3 തവണ ചെയ്യുന്നതു ഗുണം നല്‍കും.

 ജീരകപ്പൊടി

ജീരകപ്പൊടി

മഞ്ഞള്‍പ്പൊടി 3 ഭാഗം, ജീരകപ്പൊടി 6 ഭാഗം, മല്ലിപ്പൊടി 6 ഭാഗം, പെരുഞ്ചീരകപ്പൊടി 6 ഭാഗം, ഉലുവപ്പൊടി 2 ഭാഗം, ചുക്കുപൊടി 1 ഭാഗം, കറുത്ത കുരുമുളകു പൊടി 1 ഭാഗം എന്നിവ കലര്‍ത്തി വയ്ക്കുക. ഇത് 1 ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്തു പതുക്കെ ചൂടാക്കി ഭക്ഷണത്തില്‍ കലര്‍ത്തി കഴിയ്ക്കാം. ഇവയെല്ലാം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്.

ഒരു ലിറ്റര്‍ വെള്ളമെങ്കിലും

ഒരു ലിറ്റര്‍ വെള്ളമെങ്കിലും

കൊളസ്‌ട്രോളുള്ളവര്‍ ദിവസവും ഒരു ലിറ്റര്‍ വെള്ളമെങ്കിലും ചുരുങ്ങിയതു കുടിയ്ക്കുക. ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളും ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഇതുപോലെ ഭക്ഷണം ചൂടോടെ കഴിയ്ക്കുക. ഇത് ശരീരത്തിലെ കഫ ദോഷം അകറ്റാനും ഇതുവഴി കൊളസ്‌ട്രോളിനും പരിഹാരമാകും. ഭക്ഷണം മറ്റ് ഓയിലുകള്‍ ഒഴിവാക്കി ഒലീവ് ഓയിലില്‍ പാകം ചെയ്യുക. അല്ലെങ്കില്‍ ലേശം ശുദ്ധമായ നെയ്യിലോ. അധിമാകരുത്.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ധാരാളം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ഗുണം നല്‍കും. ഇവയിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്.

കറിവേപ്പില, മഞ്ഞള്‍പ്പൊടി

കറിവേപ്പില, മഞ്ഞള്‍പ്പൊടി

കറിവേപ്പില, മഞ്ഞള്‍പ്പൊടി എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ല്ലതാണ്. കറിവേപ്പില അല്‍പം മഞ്ഞളുമായി ചേര്‍ത്തരച്ചു ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും മഞ്ഞളിട്ട ചെറുചൂടുവെള്ളം കുടിയ്ക്കുന്നതും കറിവേപ്പില വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതുമെല്ലാം ഏറെ ആരോഗ്യകരമാണ്.

 ത്രിഫല

ത്രിഫല

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ആയുര്‍വേദ പ്രകാരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ത്രിഫല. ഇത് ദോഷം ചെയ്യുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

കാന്താരിമുളക്

കാന്താരിമുളക്

കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്തുള്ള പ്രത്യേക ഒറ്റമൂലി കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്. പൊതുവെ കൊളസ്‌ട്രോളിനുള്ള പരിഹാരമായി കാന്താരി മുളക് ഉപയോഗിയ്ക്കാം. 6 കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. ഈ എല്ലാ ചേരുവകളും നാലു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് മൂന്നു ഗ്ലാസായി മാറുന്നതുവരെ തിളയ്ക്കണം. ഇതിനു ശേഷം രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസും പിന്നീട് ദിവസവും മുഴുവനുമായി ബാക്കിയുള്ളതും കുടിച്ചു തീര്‍ക്കുക.കറിവേപ്പില, ചിരട്ടക്കഷ്ണങ്ങള്‍ എന്നിവ ഒരുമിച്ചിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ് കുടിയ്ക്കാം. ഇത് ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. അല്ലെങ്കില്‍ നെല്ലിക്ക കടിച്ചു ചവച്ചു കഴിയ്ക്കാം, വെറുംവയറ്റില്‍. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ഏറെ ഗുണം നല്‍കും.

ഗുഗ്ഗുലു

ഗുഗ്ഗുലു

ഗുഗ്ഗുലു എന്നറിയപ്പെടുന്ന ഒരു ആയുര്‍വേദ മരുന്നുണ്ട്. ഇട്ടിനി എന്നാണ് ഇതിന്റെ മലയാളം. ഇതിട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

English summary

Ayurvedic Remedies To Control Cholesterol

Ayurvedic Remedies To Control Cholesterol, Read more to know about,
X
Desktop Bottom Promotion