For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസിന് നിമിഷ പരിഹാരം ഈ മാര്‍ഗ്ഗങ്ങളിലൂടെ

എന്തൊക്കെയാണ് ഗ്യാസ്ട്രബിള്‍ മാറ്റും പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം

|

ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്യാസ് അഥവാ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ കാലത്തെ ഭക്ഷണരീതിയുടെ ഫലമായി നെഞ്ചെരിച്ചിലും ഗ്യാസും എന്ന് വേണ്ട പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നതിന് ആയുര്‍വ്വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ ഉണ്ട്.

ആയുര്‍വ്വേദപ്രകാരം ഗ്യാസിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് പല വിധത്തില്‍ അറിയാവുന്നതാണ്. ആയുര്‍വ്വേദപ്രകാരം ആയതു കൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത്തരം ഒറ്റമൂലികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൊണ്ട് വെറും നിമിഷ നേരം മതി ഇത്തരത്തില്‍ നെഞ്ചെരിച്ചിലേനേയും ഗ്യാസിനേയും ഇല്ലാതാക്കാന്‍. അതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പാലും വെളുത്തുള്ളിയും

പാലും വെളുത്തുള്ളിയും

പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനുമുന്‍പ് ദിവസവും കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. നിമിഷ നേരം കൊണ്ട് തന്നെ ഇതിന് പരിഹാരം കാണാം എന്നതാണ് ഈ ഒറ്റമൂലിയുടെ പ്രത്യേകത.

കരിങ്ങാലി

കരിങ്ങാലി

കരിങ്ങാലിവെള്ളം സാധാരണ നമ്മുടെയെല്ലാം നിത്യോപയോ വസ്തുക്കളില്‍ ഒന്നാണ്. ഇത് ചതച്ചിട്ട് ചൂടാക്കിയ വെള്ളം ആഹാരത്തിനുശേഷം കുടിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. ഗ്യാസിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തിപ്പലിയും കുരുമുളകും

തിപ്പലിയും കുരുമുളകും

തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കുക. ഇത് ദിവസവും കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും. മാത്രമല്ല ദഹനസംബന്ധമായ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കും.

 മോരും ജീരകവും

മോരും ജീരകവും

പുളിച്ചമോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക. നിങ്ങളുടെ എല്ലാ അസ്വസ്ഥതകളും മാറി കിട്ടും. മാത്രമല്ല ആരോഗ്യത്തിനും അമിത വിശപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇഞ്ചിയും ഉപ്പും

ഇഞ്ചിയും ഉപ്പും

ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിന്റെ നീര് പിഴിഞ്ഞെടുത്ത് അല്‍പം കഴിക്കുക. ഇതും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല നെഞ്ചെരിച്ചിലിന് ഉത്തമ പരിഹാരമാണ്.

മാവിന്റെ തളിരില

മാവിന്റെ തളിരില

അഞ്ച് ഗ്രാം വീതം മാവിന്റെ തളിര്‍, ചുക്ക്, വെളുത്തുള്ളി എന്നിവയെടുത്ത് കക്ഷായം വച്ച് കഴിക്കുക. ഈ കഷായം ആയുര്‍വ്വേദത്തില്‍ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്.

കറുവപ്പട്ട

കറുവപ്പട്ട

ഒരു ഗ്രാം കറുവാപ്പട്ട വെള്ളത്തില്‍ കലക്കി കുടിച്ചാലും ഗ്യാസ്ട്രബിള്‍ മാറ്റാം. ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്യാസ് ട്രബിളിന്. നെഞ്ചെരിച്ചില്‍ പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

പെരും ജീരകവും ഗ്രാമ്പൂവും

പെരും ജീരകവും ഗ്രാമ്പൂവും

ഒരു എളുപ്പ വഴിയാണിത്. ഗ്രാമ്പൂ,പെരുഞ്ചീരകം,ഏലയ്ക്ക എന്നിവ വായിലിട്ട് ചവയ്ക്കുന്നതും ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള മാര്‍ഗമാണ്. പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ചായ കുടിക്കുന്നതും, ചൂടുവെള്ളം കുടിക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇത് കൊണ്ട് എല്ലാ പ്രശ്നത്തിനും പരിഹാരം കാണാവുന്നതാണ.്

 നടക്കുന്നത്

നടക്കുന്നത്

ഭക്ഷണം കഴിച്ച് അല്‍പ്പനേരം നടക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാന വഴിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ഴിവാക്കാന്‍ മുകളില്‍ പറഞ്ഞ വഴികള്‍ എന്തുകൊണ്ടും സ്വീകരിക്കാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് ആണിതിന്റെ പ്രത്യേകത.

English summary

Ayurvedic home remedies for acidity

Gas trouble is not a serious health issues. Which are very simple, very easy to prepare and yet effective. Here are a few Ayurvedic home remedies for gas trouble.
Story first published: Thursday, June 21, 2018, 10:49 [IST]
X
Desktop Bottom Promotion