For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് ഒറ്റമൂലി, നെല്ലിക്കയും മഞ്ഞളും

നെല്ലിക്ക പല രൂപത്തിലും പ്രമേഹം ചെറുക്കാന്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

|

പ്രമേഹം ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒരു രോഗമാണ്. ചെറിയ കുട്ടികള്‍ക്കു വരെ പ്രമേഹം കണ്ടുവരുന്നു. ജീവിതശൈലികളും ഭക്ഷണശീലവുമാണ് ഇതിന് കാരണമെന്നു പറയാം. ഇതല്ലാതെ വ്യായാമക്കുറവും സ്‌ട്രെസുമെല്ലാം പ്രമേഹം അഥവാ ഡയബെറ്റിസിനുള്ള കാരണമാണ്.

പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഏറ്റവും പ്രധാനം. പിന്നീട് ഭക്ഷണനിയന്ത്രണം വഴിയും ജീവിതശൈലികളിലെ നിയന്ത്രണങ്ങളിലൂടെയും മാത്രമേ ഇതു സാധ്യമാകൂ.

പ്രമേഹത്തിന് ഇംഗ്ലീഷ് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പുകളേയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇതല്ലാതെയും പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ ചില ഒറ്റമൂലികളുണ്ട്. യാതൊരു പാര്‍ശ്വഫലവും നല്‍കാത്ത, അതേ സമയം ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്ന ചില ഒറ്റമൂലികള്‍.

പ്രമേഹത്തിനുള്ള ഇത്തരം മരുന്നുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് നെല്ലിയ്ക്ക. ഇതിന്റെ കയ്പു തന്നെയാണ് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നതിന്റ പ്രഥമ ദൃഷ്ടാന്തം. നെല്ലിക്ക പല രൂപത്തിലും പ്രമേഹം ചെറുക്കാന്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 5 നെല്ലിക്ക, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, 2 രണ്ടു കറിവേപ്പില, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. നെല്ലിക്കയുടെ കുരു കളഞ്ഞ് ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതും ബാക്കിയെല്ലാം ചേരുവകളും അര ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ പാനീയം കുടിയ്ക്കാം.

നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മഞ്ഞള്‍പ്പൊടിയും

നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മഞ്ഞള്‍പ്പൊടിയും

നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തുല്യ അളവിലെടുത്ത് ഓരോ ടീസ്പൂണ്‍ വീതം ദിവസവും കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക നാലഞ്ചെണ്ണമെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു കലക്കി വെറുംവയറ്റില്‍ കുടിയ്ക്കാം.

നെല്ലിക്കയും മഞ്ഞളും കാന്താരിമുളകും

നെല്ലിക്കയും മഞ്ഞളും കാന്താരിമുളകും

നെല്ലിക്കയും മഞ്ഞളും കാന്താരിമുളകും ചേര്‍ത്തരച്ചു ചമ്മന്തിയുണ്ടാക്കി കൂട്ടാം. ഇതും പ്രമേഹമത്തിനും അതുപോലെ കൊളസ്‌ട്രോളിനും ഏറെ നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

ഒന്നുരണ്ടു നെല്ലിക്ക ചതച്ചു ജ്യൂസുണ്ടാക്കി ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതുപോലെ ദിവസവും ഒന്നു രണ്ടു നെല്ലിക്ക കടിച്ചു തിന്നുകയുമാകാം.

 അല്‍പം ചെറുചൂടുവെള്ളത്തില്‍ കലക്കി

അല്‍പം ചെറുചൂടുവെള്ളത്തില്‍ കലക്കി

നെല്ലിക്കയുടെ ജ്യൂസ അല്‍പം ചെറുചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിച്ചാലും പ്രമേഹത്തിന് ശമനമുണ്ടാകും.

ഫ്രഷ് നെല്ലിക്ക

ഫ്രഷ് നെല്ലിക്ക

ഫ്രഷ് നെല്ലിക്കയും ഇതില്‍ നിന്നുള്ള ജ്യൂസുമാണ് പ്രമേഹത്തിന് ഏറെ നല്ലത്. ഇത് ഉണക്കിയും പൊടിച്ചുമെല്ലാം ഉപയോഗിയ്ക്കാം. വിപണിയില്‍ നിന്നുള്ളവയില്‍ കൂട്ടുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ നാം തന്നെ ഇത് തയ്യാറാക്കി എടുക്കുന്നതാണ് ഏറ്റവും നല്ലത്.

നെല്ലിക്കയില്‍

നെല്ലിക്കയില്‍

നെല്ലിക്കയില്‍ ക്രോമിയം എന്നൊരു ഘടകമുണ്ട്. ഇത് കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാണ് പ്രമേഹം കുറയ്ക്കുന്നത്.

ഈ വഴികള്‍

ഈ വഴികള്‍

ഈ വഴികള്‍ അല്‍പനാള്‍ അടുപ്പിച്ച് ചെയ്യുക. ഇത് പ്രമേഹത്തില്‍ നിന്നു മാത്രമല്ല, പല പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും തടി കുറയ്ക്കാനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ ഇത്. ഇതുകൊണ്ടുതന്നെ എല്ലിനും പല്ലിനും ഏറെ നല്ലതും.

English summary

Amla As A Medicine To Treat Diabetes

Amla As A Medicine To Treat Diabetes, read more to know about
Story first published: Saturday, February 17, 2018, 22:45 [IST]
X
Desktop Bottom Promotion