ഇളം ചൂടുള്ള നാരങ്ങ വെള്ളം, ആയുസ്സിന്റെ സൂത്രം

Posted By:
Subscribe to Boldsky

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. പുതിയ പുതിയ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വേണ്ടി നെട്ടോട്ടമോടുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്നതിന് പല വിധത്തില്‍ ഇന്നത്തെ ജീവിതവും ജീവിത രീതിയും കാരണമാകുന്നുണ്ട്. എന്നാല്‍ ഏത് വിധത്തിലുള്ള ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. ദിവസവും നാരങ്ങ വെള്ളം കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. പോഷകങ്ങള്‍, വിറ്റാമിന്‍ സി, കോംപ്ലക്‌സ് വിറ്റാമിന്‍സ് എന്നിവയെല്ലാം ധാരാളം നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

നാരങ്ങ വെള്ളത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവ് വളരെ കൂടുതലാണ്. എന്നാല്‍ സാധാരണ നാരങ്ങവെള്ളത്തേക്കാള്‍ അല്‍പം കൂടി ശ്രദ്ധിച്ചാല്‍ ചൂട് നാരങ്ങ വെള്ളം നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇളം ചൂടുള്ള നാരങ്ങ വെള്ളം ആരോഗ്യത്തിന് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്ഥിരമായി അല്‍പം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഏത് രോഗത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

വൈറല്‍ ഇന്‍ഫക്ഷന്‍ പ്രതിവിധി

വൈറല്‍ ഇന്‍ഫക്ഷന്‍ പ്രതിവിധി

എത്ര വലിയ പനിയും ജലദോഷവും ആണെങ്കിലും ഒരുഗ്ലാസ്സ് ചൂടുള്ള നാരങ്ങ വെള്ളം കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ചെറു ചൂടുള്ള നാരങ്ങ വെള്ളം കഴിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

 സിട്രസ്

സിട്രസ്

സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും വൃത്തിയാക്കുന്നു. ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു. കുടലിലെ ഏത് തരം പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വായ്‌നാറ്റം ഇല്ലാതാക്കുന്നു

വായ്‌നാറ്റം ഇല്ലാതാക്കുന്നു

വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറു ചൂടുള്ള നാരങ്ങ വെള്ളം. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇത് ശീലമാക്കാം.

മൂത്ര തടസ്സത്തിന് പരിഹാരം

മൂത്ര തടസ്സത്തിന് പരിഹാരം

പലതരം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇതിന് കഴിയും. മൂത്രം ഒഴിക്കാന്‍ തടസ്സമുള്ളതും മൂത്രാശയപരമായ പ്രശ്‌നങ്ങളും ഇല്ലാതാക്കും. മൂത്രാശയ സംബന്ധമായ അണുബാധക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

വിശപ്പ് കുറയാന്‍ സഹായിക്കുന്നു

വിശപ്പ് കുറയാന്‍ സഹായിക്കുന്നു

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് ചാടിയ വയറിനേയും അമിതവണ്ണത്തേയും ഇല്ലാതാക്കാവുന്നതാണ്.

 ചര്‍മ്മം ക്ലീന്‍ ചെയ്യുന്നു

ചര്‍മ്മം ക്ലീന്‍ ചെയ്യുന്നു

എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് എല്ലാ വിധത്തിലും ചര്‍മ്മം പുതിയതായി ഇരിക്കാന്‍ സഹായിക്കുന്നു.

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറു ചൂടുള്ള നാരങ്ങ വെള്ളം. ഇത് സന്ധികളിലെ വേദനയെ പരിഹരിക്കുന്നു.

കാഴ്ച ശക്തി

കാഴ്ച ശക്തി

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ചെറു ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കുന്നു. കാഴ്ച ശക്തിക്കും കണ്ണിന്റെ മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ചെറു ചൂടുള്ള നാരങ്ങ വെള്ളം.

English summary

Amazing health benefits of drinking warm lemon water daily

Discover ten health benefits you can get from drinking this warm lemon water.
Story first published: Wednesday, March 14, 2018, 18:22 [IST]