For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മല്ലിയിലയും ഇഞ്ചിയും ചേര്‍ത്തു കഴിയ്ക്കൂ,1മാസം

ആരോഗ്യത്തിലേയ്ക്ക് ഒരു പിടി മല്ലിയില

|

ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണവും വ്യായാമവും ജീവിത ശീലങ്ങളുമെല്ലാം ഉള്‍പ്പെടുന്നു.

ആരോഗ്യത്തിനും അനാരോഗ്യത്തിനും ഇട വരുത്തുന്ന ഒന്നാണ് ഭക്ഷണം. നല്ല ഭക്ഷണമെങ്കില്‍ ആരോഗ്യം, അല്ലെങ്കില്‍ അനാരോഗ്യമാണ് ഫലം.

നല്ല ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇലക്കറികള്‍ക്കു പ്രത്യേക സ്ഥാനമുണ്ടെന്നു വേണം, പറയാന്‍. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

പണ്ട് പ്രചാരത്തില്‍ ഇല്ലായിരുന്നുവെങ്കിലും ഇപ്പോഴത്തെ കാലത്ത് പലരും ഉപയോഗിയ്ക്കുന്ന വരുന്ന പല ഇലക്കറികളുമുണ്ട്. വേപ്പില പോലെ കറികളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് മല്ലിയില അഥവാ കൊറിയാന്റര്‍ ഇലകള്‍. മല്ലിയുടെ ഇല തന്നെ സാധനം. പ്രത്യേക മണവും രുചിയും നല്‍കുന്ന ഇതിന്റെ ഉദ്ദേശ്യം ഇതു മാത്രമാണെന്നു കരുതരുത്. ഇതു ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഒരു പിടി മല്ലിയില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

മല്ലിയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ഒരു പിടി ഗുണങ്ങളെക്കുറിച്ചറിയൂ,

മല്ലിയിലയില്‍

മല്ലിയിലയില്‍

മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.ഇവയെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് ഗുണം നല്‍കുന്നവയാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് മല്ലിയില ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നത്. മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി)തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ ഇവ ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമായ ഒന്നാണ് മല്ലിയില. ഇതിലെ നാരുകളും എന്‍സൈമുകളുമെല്ലാം ഗുണം നല്‍കുന്നു.മല്ലിയില എസന്‍ഷ്യല്‍ ഓയിലുകളും, സുഗന്ധവും ഉള്ളതാണ്. ഇവ നല്ലൊരു ദഹനസഹായിയായി പ്രവര്‍ത്തിക്കും. വയറില്‍ എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. ദഹനപ്രക്രിയയെ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം. ദഹനം കൃത്യമായി നടക്കാനും ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ് മല്ലിയില

വായ്പ്പുണ്ണിനുള്ള നല്ലൊരു പ്രതിവിധിയാണ്

വായ്പ്പുണ്ണിനുള്ള നല്ലൊരു പ്രതിവിധിയാണ്

വായ്പ്പുണ്ണിനുള്ള നല്ലൊരു പ്രതിവിധിയാണ് മല്ലിയില. മല്ലിയിലയിലെ സിട്രോനെലോള്‍ എന്ന എണ്ണ ആന്റിസെപ്റ്റിക് ശേഷിയുള്ളതാണ്. മറ്റ് എണ്ണകളും ആന്റി മൈക്രോബയല്‍ ഘടകങ്ങളടങ്ങിയതും രോഗശമനം നല്കുന്നതുമാണ്. വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പെട്ടെന്നു തന്നെ മാറാന്‍ നല്ലതാണ്.

ആന്റി ​ഫംഗല്‍

ആന്റി ​ഫംഗല്‍

ചര്‍മത്തിനുണ്ടാകുന്ന പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് മല്ലിയില. ചര്‍മ്മ രോഗങ്ങള്‍ക്ക് മല്ലിയില ഒരു പ്രതിവിധിയാണ്. ആന്റി ​ഫംഗല്‍, ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നല്കും. ശരീരം തിണര്‍ത്ത് പൊങ്ങുന്നതിന് മല്ലിയില കൊണ്ട് പരാഹാരം കാണാം. മല്ലിയില നീരില്‍ തേന്‍ ചേര്‍ത്ത് രോഗബാധയുള്ള ഭാഗത്ത് തേക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. മല്ലിയില വെറുതെ അരച്ചിടുന്നതും ഗുണം നല്‍കുന്ന ഒന്നാണ്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണിത്. ചെറുപ്പക്കാരിലും പ്രായമാകുന്നവരിലും ഉണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി. മല്ലിയിലയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റ്സ്, ഫോസ്‍ഫറസ് പോലുള്ള മിനറലുകള്‍ ഏറെ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍, മറ്റ് നേത്രരോഗങ്ങള്‍, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം. അല്പം മല്ലിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു വൃത്തിയുള്ള തുണിയിലേക്ക് അത് ഒഴിക്കുക. ഇതില്‍ നിന്ന് ഏതാനും തുള്ളി കണ്ണിലിറ്റിക്കുക. കണ്ണിന്റെ അസ്വസ്ഥതകള്‍ മാറുകയും, കണ്ണീരൊലിക്കുന്നത് അവസാനിക്കുകയും ചെയ്യും.

മല്ലിയിലയും ഇഞ്ചിയും

മല്ലിയിലയും ഇഞ്ചിയും

മല്ലിയിലയും ഇഞ്ചിയും ചേര്‍ത്തരച്ചു കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതു ദഹനം സുഗമമാക്കും. വിരശല്യം, കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന വിരശല്യം മാറാന്‍ ഏറെ നല്ലതാണിത്. പുളിച്ചു തികട്ടല്‍, ഓക്കാനം, ദഹനക്കുറവ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഭക്ഷ്യവിഷബാധ നീക്കാനുള്ള മരുന്നായും മല്ലിയില ഉപയോഗിക്കാം. വയറ്റിലെ എല്ലാ വിഷാംശങ്ങളെയും നീക്കം ചെയ്യും.

രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍

രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍

രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും. മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്.

ആന്റി ഡയബെറ്റിക്

ആന്റി ഡയബെറ്റിക്

ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയിലയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ. മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും.

 മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ്

മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ്

ചര്‍മത്തിനും ഇത് ഗുണം ചെയ്യും. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.ഇത് അരച്ചു മഞ്ഞള്‍പ്പൊടി ചേര്‍ത്തു മുഖത്തിടുന്നത് മുഖക്കുരു മാറാന്‍ ഏറെ ന്ല്ലതാണ്

Read more about: health body
English summary

Amazing Health Benefits Of A Handful Of Coriander Leaves

Amazing Health Benefits Of A Handful Of Coriander Leaves,
Story first published: Wednesday, June 27, 2018, 12:58 [IST]
X
Desktop Bottom Promotion