For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലില്‍ ബദാംപൊടിച്ചതു ചേര്‍ത്തു പുരുഷന്‍ കുടിച്ചാല

പാലില്‍ ബദാംപൊടിച്ചതു ചേര്‍ത്തു പുരുഷന്‍ കുടിച്ചാല

|

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയതാണ് ഡ്രൈ നട്‌സ്. പ്രോട്ടീനുകളും വൈറ്റമിനുകളും മറ്റു പോഷകങ്ങളുമെല്ലാം കലര്‍ന്ന ഒന്നാണിത്.

ഡ്രൈ നട്‌സില്‍ തന്നെ ഏറ്റവും നല്ല ഒന്നാണ് ബദാം. പല ആരോഗ്യപരമായ ഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണിത്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്ന ഗുണമാണ് ഇതിനു പ്രധാനമായുമുള്ളത്. ഹൃദയത്തിനും ബ്രെയിന്‍ ആരോഗ്യത്തിനുമെല്ലാം ഏറെ മികച്ച ഒന്നാണിത്.

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.കുതിര്‍ത്ത ബദാം ഇതിന്റെ തൊലിയിലുള്ള വിഷാംശങ്ങള്‍ നീക്കുവാനും ഏറെ നല്ലതാണ്. ഫൈറ്റിക് ആസിഡിനെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു

ബദാം പൊതുവേ കുതിര്‍ത്തു കഴിയ്ക്കുന്നതാണ് നല്ലത്. ഇതിന്റെ തൊലിയ്ക്കു കട്ടി കൂടുതലുള്ളതു കൊണ്ടു തന്നെ ശരീരത്തിലേയ്ക്കു പോഷകങ്ങള്‍ പെട്ടെന്ന് എത്തുന്നതാണ് ഇതു കുതിര്‍ത്തുന്നതിനുള്ള ഒരു കാരണമായി പറയുന്നത്. ബദാം പല രൂപത്തിലും കഴിയ്ക്കാം. ഇതു പൊടിച്ച് പാലില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും പുരുഷന്മാര്‍ പാലില്‍ ബദാം പൊടിച്ചതു കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രായമേറുന്തോറും പുരുഷന്മാരില്‍ പുരുഷഹോര്‍മോണ്‍ അതായത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.

ലൈംഗിക ശേഷി

ലൈംഗിക ശേഷി

പുരുഷന്മാര്‍ പാലില്‍ ബദാം പൊടിച്ചു ചേര്‍ത്തു കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്. പുരുഷന്റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. ഇതിലെ സിങ്കാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. ഇതിലെ ആര്‍ജിനൈന്‍ എന്നത് പുരുഷലൈംഗികശേഷിയ്‌ക്കേറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

പാലില്‍ ബദാം പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന നല്ലൊരു മാര്‍ഗമാണ്.

കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.പ്രത്യേകിച്ചും അല്‍പം കയ്പ്പുള്ള ബദാമിലെ ഹൈഡ്രജന്‍ സയനൈഡ് ചില പ്രത്യേക ക്യാന്‍സറുകള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.

മസിലുകള്‍

മസിലുകള്‍

മസിലുകള്‍ വളരാന്‍ സഹായിക്കുന്ന പുരുഷന്മാര്‍ക്ക് പാലില്‍ ബദാം പൊടിച്ചു കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ബദാമില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്. പുരുഷശരീരത്തില്‍ മസിലുകള്‍ക്കുള്ള നല്ലൊരു വഴിയാണ് ബദാം കഴിയ്ക്കുന്നത്. ടെസ്‌റ്റോസ്റ്റിറോണ്‍ മസില്‍ വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്.

പ്രായമേറുമ്പോള്‍

പ്രായമേറുമ്പോള്‍

പ്രായമേറുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയും. അല്‍ഷീമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ ബാധിയ്ക്കും. തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന റൈബോഫ്‌ളേവിന്‍, എല്‍-കാല്‍നിറ്റൈന്‍ എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്‌സ് രോഗം തടയാനും നല്ലതാണ്.

പുരുഷന്മാരിലും

പുരുഷന്മാരിലും

പുരുഷന്മാരിലും പ്രായമാകുമ്പോള്‍ എല്ലുതേയ്മാനം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം കഴിയ്ക്കുന്നത്. ഇവയിലെ പ്രോട്ടീന്‍, കാല്‍സ്യം മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഇതിനു സഹായിക്കും.ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

ഹൃദയത്തിനു നല്ലതാണ്

ഹൃദയത്തിനു നല്ലതാണ്

സ്ത്രീകളേക്കാളും പുരുഷന്മാര്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യയേറെയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബദാം പാലില്‍ കലര്‍ത്തി കുടിയ്ക്കുന്നത്. നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദത്തിനു സഹായിക്കുന്നതു തന്നെ കാരണം. ഇത് ഹൃദയത്തിനു നല്ലതാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും പാലില്‍ കലര്‍ത്തി ബദാം പൊടി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. കുതിര്‍ക്കുമ്പോള്‍ ദഹനം എളുപ്പമാകുന്നു. ഇതിലെ ഫൈബര്‍ മലബന്ധം മാറ്റാനും സഹായിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍ കൊളസ്‌ട്രോള്‍ സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഒരു പരിധിയോളം കൊളസ്‌ട്രോള്‍, ഹൃദയ പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കും. ബദാം പൊടിച്ചു പാലില്‍ കലര്‍ത്തി കുടിയ്ക്കുമ്പോള്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌. ബദാമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. ബാദാമിലെ മഗ്നീഷ്യത്തിന്‌ ഹൃദയ സ്‌തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്‌. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ ധമനികളില്‍ തടസ്സം ഉണ്ടാകുന്നത്‌ തടയാന്‍ സഹായിക്കും.

ബദാം പൊടിച്ചു പാലില്‍ കലര്‍ത്തി കുടിയ്ക്കുമ്പോള്‍

ബദാം പൊടിച്ചു പാലില്‍ കലര്‍ത്തി കുടിയ്ക്കുമ്പോള്‍

ബദാം പൊടിച്ചു പാലില്‍ കലര്‍ത്തി കുടിയ്ക്കുമ്പോള്‍ കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ്‌ കുറയ്‌ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.

Read more about: health body
English summary

Almonds Aand Milk Benefits For Men

Almonds Aand Milk Benefits For Men, Read more to know about,
Story first published: Saturday, September 1, 2018, 11:58 [IST]
X
Desktop Bottom Promotion