For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കാന്‍ അക്യുപ്രഷര്‍ വിദ്യ, വീഡിയോ

വയര്‍ കുറയ്ക്കാന്‍ അക്യുപ്രഷര്‍ വിദ്യ

|

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസവുമില്ല. ചാടുന്ന വയറിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം പെടും, ഭക്ഷണ ശീലങ്ങള്‍ പെടും, വ്യായാമക്കുറവ്, സ്ത്രീകളിലെങ്കില്‍ പ്രസവം പോലുള്ള പല കാരണങ്ങളുമുണ്ടാകും.

വയര്‍ ചാടുന്നതു സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യ പ്രശ്‌നം കൂടിയാണ്. വയറ്റിലെ കൊഴുപ്പാണ് വയര്‍ ചാടുന്നതിനുള്ള പ്രധാന കാരണം. ശരീരത്തില്‍ വേറെ എവിടേയും അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാള്‍ ഏറെ അപകടകരമായ ഒന്നാണിത്. പെട്ടെന്നു തന്നെ കൊഴുപ്പടിഞ്ഞു കൂടും, എന്നാല്‍ പോകാന്‍ വളരെ ബുദ്ധിമുട്ടുമാണ്.

വയര്‍ കുറയ്ക്കാന്‍ പ്രയാസമെങ്കിലും ഇതിന് വഴികളില്ലെന്നു പറയാനാകില്ല. വീട്ടുവൈദ്യങ്ങളും വ്യായാമവും ഉള്‍പ്പെടെയുളള പല വഴികളും ഇതിനുണ്ട്. കൊഴുപ്പു വലിച്ചെടുക്കുന്ന മെഡിക്കല്‍ രീതികളുമുണ്ട്.

ഇത്തരം ചികിത്സാരീതികള്‍ക്കു പുറമേ അക്യുപ്രഷന്‍ എന്നൊരു ചികിത്സാരീതിയും വയര്‍ കുറയ്ക്കാന്‍ സഹായകമായിട്ടുണ്ട്. ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ മര്‍ദം ഏല്‍പ്പിച്ചുള്ള ചികിത്സാരീതിയാണ് ഇത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മര്‍ദം ഏല്‍പ്പിയ്‌ക്കേണ്ട രീതിയില്‍ പ്രയോഗിച്ചാല്‍ വയര്‍ കുറയ്ക്കുന്ന രീതിയാണിത്. വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അക്യുപഷ്രര്‍ ചികിത്സാരീതി പ്രയോഗിയ്ക്കാറുണ്ട്.

വയര്‍ കുറയ്ക്കാന്‍ അക്യുപ്രഷര്‍ എങ്ങനെ പ്രയോഗിയ്ക്കാമെന്നറിയൂ,

വയര്‍ കുറയ്ക്കാന്‍

വയര്‍ കുറയ്ക്കാന്‍

വയര്‍ കുറയ്ക്കാന്‍ കാലില്‍ പലയിടത്തായി അക്യുപ്രഷന്‍ പോയന്റുകളുണ്ട്. ഇതിനായി ആദ്യം നിവര്‍ന്നിരിയ്ക്കുക. നല്ല പോലെ ശ്വാസോച്ഛാസം ചെയ്തു വേണം, ഇതു ചെയ്യാവുവാന്‍. വീഡിയോയില്‍ കാണുന്ന പോലെ നിവര്‍ന്നിരുന്ന് അല്‍പനേരം ശ്വാസോച്ഛാസം ചെയ്യുക. ഇതുപോലെ പോയന്റുകളില്‍ മര്‍ദമേല്‍പ്പിച്ച ശേഷവും ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം.

കാലിനു അല്‍പം താഴെയായി കാണുന്ന ഈ പോയന്റില്‍

കാലിനു അല്‍പം താഴെയായി കാണുന്ന ഈ പോയന്റില്‍

കാലിനു അല്‍പം താഴെയായി കാണുന്ന ഈ പോയന്റില്‍ രണ്ടു മൂന്നു സെക്കന്റ് അമര്‍ത്തിപ്പിടിയ്ക്കുക. ഇതു ചെയ്യുമ്പോള്‍ ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം. പിന്നീട് കൈ വിടാം.

കാലിന്റെ രണ്ടാമത്തെ പോയന്റ്

കാലിന്റെ രണ്ടാമത്തെ പോയന്റ്

കാലിന്റെ രണ്ടാമത്തെ പോയന്റ് മാംസമുള്ള ആ പ്രത്യേക പോയന്റിലായി വരും. ഇവിടേയും അല്‍പനേരം അമര്‍ത്തിപ്പിടിച്ച ശേഷം വിടുക.

കണങ്കാലിനു പുറകിലായാണ് മൂന്നാമത്ത പോയന്റ്

കണങ്കാലിനു പുറകിലായാണ് മൂന്നാമത്ത പോയന്റ്

കണങ്കാലിനു പുറകിലായാണ് മൂന്നാമത്ത പോയന്റ് വരുന്നത്. ഇാ ഭാഗത്ത് വീഡിയോയില്‍ കാണുന്നതു പോലെ അമര്‍ത്തിപ്പിടിയ്ക്കുക. അല്‍പനേരം കഴിഞ്ഞ് കൈ വിടാം. കണങ്കാലിന്റെ മുന്‍ഭാഗത്ത് മുകളിലായുള്ള പോയന്റിലും ഇതേ രീതിയില്‍ അമര്‍ത്തിപ്പിടിയ്ക്കാം.

കണങ്കാലിന്റെ മുന്‍ഭാഗത്ത്

കണങ്കാലിന്റെ മുന്‍ഭാഗത്ത്

കണങ്കാലിന്റെ മുന്‍ഭാഗത്ത് മുകളിലായുള്ള പോയന്റിലും ഇതേ രീതിയില്‍ അമര്‍ത്തിപ്പിടിയ്ക്കാം.

ചെവി

ചെവി

കാലിലല്ലാതെയും പല പോയന്റുകളിലും മര്‍ദമേല്‍പ്പിച്ചു വയര്‍ കുറയ്ക്കാം. ചെവിയ്ക്കടുത്താണ് ഒരു പോയന്റുള്ളത്. ചെവിയുടെ ഈ പ്രത്യേക ഭാഗത്തായാണ് ഒരു പോയന്റ്. ചെവി മുഖവുമായി ചേരുന്ന ഭാഗത്തിന് അടുത്തായുള്ള ഈ പോയന്റ് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അമിതഭക്ഷണവും വിശപ്പുമെല്ലാം തടിയും വയറും കൂടാന്‍ ഇടയാക്കുന്നവയാണ്. കൈകള്‍ കൊണ്ട് ഈ ഭാഗത്ത് മെല്ലെ മുകളിലേയ്ക്കും താഴേയ്ക്കും മസാജ് ചെയ്താല്‍ ഇവിടെ കൂടുതല്‍ ചലിയ്ക്കുന്ന ഭാഗമുണ്ട്. ഇവിടെ തള്ളവിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിയ്ക്കുക. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുകയും വേണം. അല്‍പനേരം അമര്‍ത്തിപ്പിടിച്ചു വിടാം. ഇങ്ങനെ പലവട്ടം ചെയ്യാം.

പൊക്കിളിനു താഴെയായി

പൊക്കിളിനു താഴെയായി

മറ്റൊരു പ്രത്യേക പോയന്റ് പൊക്കിളിനു താഴെയായി കാണാം. പൊക്കിളിനു കൃത്യം 3 സെന്റീമീറ്റര്‍ താഴെയായാണ് ഇത് കാണാറ്. ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ പ്രത്യേക പോയന്റിലുള്ള മര്‍ദം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇതുവഴിയും ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായകമാണ്. ആ ഭാഗത്ത് 2 വിരലുകള്‍ വച്ച് മുകളിലേയ്ക്കും താഴേയ്ക്കും മസാജ് ചെയ്യുക. 1 മിനിറ്റെങ്കിലും ഇതു ചെയ്യുക. പിന്നീട് ഈ പോയന്റില്‍ 2 മിനിറ്റ് അമര്‍ത്തിപ്പിടിയ്ക്കുകയും വേണം. ഇത് ദിവസവും ഒരു തവണയെങ്കിലും ചെയ്യുന്നത് ഗുണം നല്‍കും. മലബന്ധം അകറ്റാനും ഈ പ്രത്യേക പോയന്റില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതു സഹായിക്കും.

അബ്‌ഡൊമിനല്‍ സോറോ അക്വാപോയന്റ്

അബ്‌ഡൊമിനല്‍ സോറോ അക്വാപോയന്റ്

അബ്‌ഡൊമിനല്‍ സോറോ അക്വാപോയന്റ് എന്നൊരു പ്രത്യേക പോയന്റുണ്ട്. നെഞ്ചിനു താഴേ ഇരു വാരിയെല്ലുകള്‍ക്കു തൊട്ടുതാഴെയായി കാണപ്പെടുന്ന ഒരു പ്രത്യേക പോയന്റാണിത്. ഇത് വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നതു വഴിയാണ് തടിയും വയറും കുറയ്ക്കുന്നത്.

ടിനാശു പോയന്റ്

ടിനാശു പോയന്റ്

പൊക്കിളിനു ഇരുവശത്തുമായി 2 ഇഞ്ചു അകലെയായായി ടിനാശു പോയന്റ് എന്ന പ്രത്യേക പോയന്റുകളുണ്ട്. ഇവിടെ അമര്‍ത്തുന്നത് വയര്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഇതുവഴി ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രമേഹം, മാസമുറ പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, ശരീര വേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ ഭാഗത്ത് മര്‍ദമേല്‍പ്പിയ്ക്കുന്നത്.

വാട്ടര്‍ പോയന്റ്

വാട്ടര്‍ പോയന്റ്

പൊക്കിളിന് തൊട്ട് 1 ഇഞ്ചു മുകളിലായി മറ്റൊരു അക്യുപ്രഷര്‍ പോയന്റുണ്ട്. വാട്ടര്‍ പോയന്റ് എന്നാണ് ഈ പ്രത്യേക ഇടം അറിയപ്പെടുന്നത്. ഈ ഭാഗത്ത് അമര്‍ത്തിപ്പിടിയ്ക്കുന്നത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പും വിഷാംശവുമെല്ലാം നീക്കിക്കളയാന്‍ ഏറെ നല്ലതാണ്.

Read more about: belly fat വയര്‍
English summary

Acupressure Video To Get Remove Belly Fat

Acupressure Video To Get Remove Belly Fat, Read more to know about,
Story first published: Wednesday, August 1, 2018, 14:50 [IST]
X
Desktop Bottom Promotion