ഈ ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നാണക്കേട്‌

By Jacob Lonan
Subscribe to Boldsky

സാമൂഹത്തിൽ നിങ്ങൾക്ക് നാണക്കേടു വരുത്തിവയ്ക്കുന്നതും എന്നാൽ കൂടി ഒരിക്കലും അവഗണിക്കാൻ പാടില്ലാത്തതുമായ അഞ്ച് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചറിയാം

പാർട്ടികളും, കുടുംബസംഗമങ്ങളുമൊക്കെ നടക്കുമ്പോൾ ഒറ്റയ്ക്ക് മാറി നിൽക്കാനായി തോന്നിയിട്ടുണ്ടോ...? അതുപോലെ ജോലിസ്ഥലങ്ങളിലും മറ്റു സമൂഹ ഇടപെടൽ വേദികളിലും വച്ച് സ്വയം അകന്നു മാറിപ്പോകാൻ പ്രേരിപ്പിക്കുന്നതിന്നെ രഹസ്യം കണ്ടുപിടിച്ചാലോ?? ഒരു പക്ഷേ ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല എന്ന് തന്നെ പറയാം..! ചില ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ സാമൂഹിക ജീവിതത്തിൽ നിന്നും അകറ്റി നിർത്തുന്നു. ഒരു പക്ഷേ അവ നിങ്ങളുടെ സ്വയം ബോധത്തെത്തന്നെ സ്വാധീനിച്ചേക്കാം . സാമൂഹികമായി വലിയ സംഭ്രമമുണർത്തുക എന്നതിനുപരി വലിയൊരു രോഗലക്ഷണമായി കണക്കാവുന്ന അഞ്ച് സാധാരണ ആരോഗ്യ പ്രശ്നങ്ങളെ ഇതാ ഇവിടെ ചേർക്കുന്നു

ആരോഗ്യത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങള്‍

1) മോശമായ ശ്വാസോശ്വാസം

ഹലിറ്റോസിസ് എന്നറിയപ്പെടുന്ന മോശം ശ്വാസോച്യാസ പ്രക്രിയ പലർക്കും സങ്കോചത്തിന് കാരണമാകുകയും സാമൂഹികമായ ഇടപെടലുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ നൈസർഗീകമായ സിദ്ധികളെ ലഘൂകരിക്കുന്ന ഈ ആരോഗ്യ പ്രശ്നത്തെ അവഗണിക്കുന്നത് ഒടുവിൽ വലിയ വിനയായി തീരാൻ സാധ്യതയുണ്ട്. വായിയുടെയും മോണയുടെയും ശരിയായ ആരോഗ്യ പരിപാലന രീതി അവയെ ശുചിത്വത്തോട് കൂടി വളരേക്കാലം കേടൊന്നും കൂടാതെ ഈടുനിൽക്കാൻ സഹായിക്കുന്നു. അശ്രദ്ധമായ ഒരു പല്ലുതേയ്പ്പ് പ്രക്രിയ കൃത്യമായ ഫലം കാണാതെ ഭക്ഷണ സാമഗ്രിയകളുടെ അവശിഷ്ടങ്ങളെ നിങ്ങളുടെ മോണയിൽ തന്നെ സൂക്ഷിക്കുന്നു. ഇവ പിന്നീട് നിങ്ങളുടെ മോണയിൽ ബാക്റ്റീരിയ ഉണ്ടാകാനുള്ള കാരണമാകുന്നു അതോടൊപ്പം അവിടെ നിന്ന് അസുഖകരമായ ഒരു ദുർഗന്ധം വമിപ്പിക്കുകയും ചെയ്യുന്നു . ശുചിത്വമുള്ള ഒരു നല്ല പല്ലു തേയ്പ്പും കൂടാതെ പതിവായി നിങ്ങളുടെ ദന്തചികിത്സ നെ സന്ദർശിക്കുന്നതും മോശമായ ശ്വാസോച്ഛ്വാസ പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായകമാകും.

2) ശരീരഗന്ധം

മോശമായ ശരീര ഗന്ധം ഉണ്ടെന് സ്വയം അനുഭവപ്പെടുന്ന ഓരോരുത്തരും സാമൂഹ്യ പരമായ ഇടപെടലുകളെ കുറയ്ക്കാനും അവയിൽനിന്ന് ഒഴിഞ്ഞുമാറാനും ശ്രമിക്കും. ശരീര ഗന്ധത്തിന്റെ കാര്യം എടുത്തു പറയുകയാണെങ്കിൽ വിയർപ്പാണ് ഈ ആരോചക ഗന്ധത്തിന്റെ ഉറവിടമെന്നു പൊതുവായി കരുതപ്പെട്ടു വരുന്നു. ഇങ്ങനെയൊക്കെ പറയുമെങ്കിലും, വാസ്തവത്തിൽ വിയർപ്പിന് ഗന്ധമൊന്നുമില്ല. വിയർപ്പിന്റെ ഉപരിതലത്തിൽ നടക്കുന്ന ഒരു ബാക്ടീരിയൽ പ്രക്രിയയാണ് അരോചകകരമായ ഈ ഗന്ധത്തിന്റെ പ്രധാന ഉത്ഭവ കാരണം. ഇതുകൊണ്ടാണ് ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങൾ ( കക്ഷം പോലെയുള്ളവ ) ചെറുതായി വിയർക്കുമ്പോൾ പെട്ടെന്ന് തന്നെ മലീമസമായ ഗന്ധം പുറം തള്ളുന്നത് . ശരീരത്തിലെ ദുർഗന്ധത്തെ ഇല്ലാതാക്കാനും അകറ്റി നിർത്താനും നിങ്ങൾക്ക് എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപായം ഉയർന്ന വ്യക്തിഗത ശുചിത്വം പാലിക്കുക എന്നതാണ് . പതിവായി കുളിക്കുന്നതു വഴി ചർമ്മത്തെ ശുദ്ധമാക്കി വയ്ക്കാനും ബാക്ടീരിയെ അകറ്റി നിർത്താനും ദുർഗന്ധത്തെ നിയന്ത്രിക്കാനും സഹായിക്കും.

3) ദന്ത സംവേദനക്ഷമത

ഒരു വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം ഐസ്ക്രീം ആസ്വദിക്കുകയോ അല്ലെങ്കിൽ വാരാന്തങ്ങളിൽ സുഹൃത്തുക്കളുമായി ചെന്ന് ചൂടുള്ള കാപ്പി നുകരുന്നത് പോലെയോ വളരെ രസകരമായ കാര്യമെന്താണുള്ളത് ! പക്ഷേ ആ സമയത്ത് പല്ലുകൾ പരുക്കേൽകുകയാണെങ്കിൽ അതത്ര നല്ല കാര്യമാവുകയില്ല.. ആ സമയത്ത് പല്ലുവേദന അല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുകയുമില്ല. സെൻസിറ്റിവായ പല്ലുകളുള്ളവർ ചൂടുള്ളതും തണുത്തതുമായ ഭക്ഷണ - പാനീയൾ ഉപയോഗിക്കുമ്പോൾ അനുഭവിക്കുന്ന വേദന അത്യധികം അസഹനീയമാണ്. അവർ സാമൂഹികമായി വളരെയേറേ വല്ലായ്മയും അനുഭവിക്കുന്നു..! ഇത്തരം വ്യത്യസ്തമായ അസ്വസ്ഥതാ ഭാവങ്ങൾ അവരുടെ ആത്മവിശ്വാസത്തെ താഴെതട്ടിലേക്ക് ഇറക്കി വിടുകയും ദൈനംദിന സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് പിന്മാറാൻ അവരെ പ്രരിപ്പിക്കുകയും ചെയ്യുന്നു

ടൂത്ത് സെൻസിറ്റിവിറ്റി സാധാരണ ഗതിയിൽ സംഭവിക്കുന്നത് പല്ലിലെ എനാമൽ അല്ലെങ്കിൽ പല്ലിന്റെ ഉറച്ച വേരുകൾ അടർന്നു പോകുമ്പോൾ ആണ്. അധികകാലം ഒരേ അവസ്ഥയിൽ നിന്ന് നിലനിൽകാത്തതും കാലാകാലം കഴിയുന്തോറും കൂടുതൽ വഷളാവുകയും ചെയ്യുന്ന ഒരു രോഗ ലക്ഷണമാണിത്. ഭാഗ്യവശാൽ, പല്ലു സെൻസിറ്റിവിറ്റിയെ പ്രതിരോതിക്കാനും ചികിത്സിക്കാനും അതിൽ നിന്ന് മുക്തി നേടാനും വളരേഎളുപ്പത്തിൽ കഴിയും. അതിനാൽ, നിങ്ങൾക്ക് പല്ലുകളെപ്പറ്റി ആശങ്കയുണ്ടെങ്കിൽ, ദയവായി നിങ്ങളുടെ ദന്ത വൈദ്യനുമായി സംസാരിക്കുക. പല്ലു സെൻസിറ്റിവിറ്റിയെ തടഞ്ഞു നിർത്താനും അവയെ നിർമാർജ്ജനം ചെയ്യാനും സഹായിക്കുന്ന ഡിസന്സിറ്റൈസിങ് ടൂത്ത്പേസ്റ്റുകളെ അദ്ദേഹം നിങ്ങൾക്ക് ശുപാർശചെയ്യും.,

4) മഞ്ഞ പല്ല്

വെണ്മയാർന്ന പല്ലുകൾ കൊണ്ടുള്ള പുഞ്ചിരി നിങ്ങൾ ഓരോരുത്തർക്കും അതീവമായ ഒരു ആത്മവിശ്വാസം നൽകുന്നു , കൂടാതെ അത് നിങ്ങളെ കൂടുതൽ യുവത്വം ഉള്ളവരായി കാണാൻ സഹായിക്കുന്നു. എന്നാൽ മഞ്ഞ പല്ലുകളുള്ളവർ അവരുടെ പുഞ്ചിരി ഒഴിവാക്കുകയും പല്ലുകളെ പൊതുവായി തുറന്നു കാണിക്കുന്നതിൽ സാമൂഹികമായി വിഷമമനുഭവിക്കുകയും ചെയ്യാറുണ്ട്. പല്ലുകൾക്ക് മഞ്ഞനിറം ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളെ നിങ്ങൾക്കറിയാമോ? തേയില, കാപ്പി, പുകയിലയുടെ ഉപയോഗം, ഇവയൊക്കെ പല്ലുകളുടെ മഞ്ഞ നിറത്തിന് കാരണമാകുന്നു - അതോടൊപ്പം മോശമായ ദന്ത സംരക്ഷണവും പല്ലിലെ മഞ്ഞ നിറത്തിന് അടിത്തറ പാകുന്നു. ലളിതമായ ചില ജീവിത ശൈലികളുടെ മാറ്റങ്ങളിലൂടെ പല്ലുകൾക്ക് വീണ്ടും പഴയ തിളക്കം കൈവരിക്കാൻ സാധിക്കും. ഉദാഹരണത്തിന്, നിങ്ങൾ തേയിലയും കാപ്പിയുമൊക്കെ അധികകമായി ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ, ഇവയുടെ ഉപയോഗം കുറയ്ക്കുകയോ അല്ലെങ്കിൽ മുഴുവനായി ഉപേക്ഷിക്കുകയോ ചെയ്യുക. അതോടെപ്പം പല്ലു വെളുപ്പിക്കാൻ സഹായകമാകുന്ന വൈറ്റമിൻ ടൂത്ത് പേസ്റ്റിന്റെ ഉപയോഗം മഞ്ഞക്കറ കറയെ നീക്കം ചെയ്യുന്നതിനും വീണ്ടും നിങ്ങളിൽ പുഞ്ചിരി വിടർത്തുന്നതിനും സഹായിക്കും.

5) മുഖക്കുരു

മുഖക്കുരു ഉണ്ടാകുന്ന ഒരാൾക്ക് സാധാരണ ഗതിയിൽ ഉത്കണ്ഠയും അമ്പരപ്പും വല്ലായ്മയുമോക്കെ അനുഭവപ്പെടും. ഇത്തരം ആളുകൾ വിഷാദത്തിന് അടിപ്പെടുകയും, അവരുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു നിൽകുകയും പിന്മാറുകയും ചെയ്യുന്നു. ജോലിസ്ഥലത്തും കോളേജിലുമൊക്കെ ധൈര്യമില്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു ഇവർ . നിങ്ങൾ ഇനി 16 വയസ്സുള്ളവനോ 65 വയസ്സുള്ളവരോ ആണെങ്കിൽപോലും നിങ്ങളുടെ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ മാർഗം, മുഖക്കുരുവിനെ പറിച്ചെടുക്കാനോ മാന്താനോ അല്ലെങ്കിൽ തൊട്ട് കൊണ്ടിരിക്കാനോ ഉള്ള വ്യഗ്രതയെ അടക്കി നിർത്തുക എന്നതാണ്. അതോടൊപ്പം, അനുയോജ്യമായി ചികിത്സ തേടാനായി ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ സന്ദർശിച്ചാൽ അദ്ധേഹം ആവശ്യമായ പ്രതിവിധി പറഞ്ഞു തരുകയും ചെയ്യും

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Embarrassing Health Conditions

    Do you find yourself avoiding close contact with the others while at social parties, workplace or family functions? Well, you’re not alone! Some health issues can get in the way of your social life and can make you feel self-conscious.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more