തടി,വയര്‍ കുറയാന്‍ 12 ബേസിക് ടിപ്‌സ്

Written By:
Subscribe to Boldsky

തടി ആണ്‍പെണ്‍ഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഭക്ഷണം, പാരമ്പര്യം, ജീവിതരീതികള്‍, രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങളും തടി കൂടാനുണ്ടാകും.

തടി കൂടിയാലും കുറയ്ക്കാന്‍ ചില വഴികളുണ്ട്. നമ്മുടെ ജീവിതത്തില്‍ കൃത്യമായി നടപ്പാക്കിയാല്‍ കുറയാനുള്ള ചില വഴികള്‍.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. തടിയുണ്ടാക്കുന്ന ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ഇത് സഹായിക്കും. അമിതഭക്ഷണമൊഴിവാക്കാനുള്ള ഒരു വഴി കൂടിയാണിത്.

ബ്രേക്ക് ഫാസ്റ്റ്

ബ്രേക്ക് ഫാസ്റ്റ്

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാതിരിയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. 10 ശതമാനം പേരെങ്കിലും ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കുന്നതില്‍ വിമുഖത കാണിയ്ക്കുന്നുണ്ട്. ഒരു ദിവസത്തെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്രേക്ക്ഫാസ്റ്റ് എന്നതാണ് സത്യം.

മധുരം, ഉപ്പ്

മധുരം, ഉപ്പ്

മധുരം, ഉപ്പ് എന്നിവയുടെ അളവു കുറയ്ക്കുക. ഇവ മാത്രമല്ല, സ്റ്റാര്‍ച്ചടങ്ങിയ ഭക്ഷണങ്ങളും. വൈറ്റ് ബ്രെഡ്, വെളുത്ത ചോറ് തുടങ്ങിയവയെല്ലാം കഴിവതും ഉപേക്ഷിയ്ക്കുക.

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ് കൊഴുപ്പ് ഏറെ വേഗത്തില്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഇവ ഉപേക്ഷിയ്‌ക്കേണ്ടതും പ്രധാനം. ഫാസ്റ്റ്ഫുഡ് മാത്രമല്ല, പായ്ക്കറ്റുകളില്‍ തയ്യാറാക്കി വരുന്ന ഭക്ഷണങ്ങളും ഉപേക്ഷിയ്‌ക്കേണ്ടവയാണ്.

കണ്ണാടിയ്ക്കു മുന്നിലിരുന്നു ഭക്ഷണം

കണ്ണാടിയ്ക്കു മുന്നിലിരുന്നു ഭക്ഷണം

കണ്ണാടിയ്ക്കു മുന്നിലിരുന്നു ഭക്ഷണം കഴിയ്ക്കുക. കേള്‍ക്കുമ്പോള്‍ വിചിത്രമായ ഒന്നാണെന്നു തോന്നുമെങ്കിലും ഈ രീതി പരീക്ഷിച്ചവരില്‍ തടി കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനു കാരണം തങ്ങളുടെ തടിയേയും കഴിയ്ക്കുന്ന ഭക്ഷണത്തേയും കുറിച്ചു കൂടുതല്‍ അവബോധമുണ്ടാകുമെന്നതാണ്.

ഭക്ഷണത്തിനു മുന്‍പ് അല്‍പം നടക്കുന്നത്

ഭക്ഷണത്തിനു മുന്‍പ് അല്‍പം നടക്കുന്നത്

ഭക്ഷണത്തിനു മുന്‍പ് അല്‍പം നടക്കുന്നത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കുമെന്നും ഇതുവഴി തടി കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ രീതി പരീക്ഷിയ്ക്കാം.

പല തവണകളായി

പല തവണകളായി

ദിവസം മുന്നു തവണ ഒരുമിച്ചു കഴിയ്ക്കാതെ പല തവണകളായി ചെറിയ തോതില്‍ കഴിയ്ക്കുക. തടി കുറയ്ക്കാനുള്ള ഡയറ്റിന്റെ പ്രധാന നിയമമാണിത്. ഇത് അമിതഭക്ഷണം ഒഴിവാക്കാനും കൊഴുപ്പു നിയന്ത്രിയ്ക്കാനുമെല്ലാം നല്ലതാണ്.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വറുത്ത സ്‌നാക്‌സ് ഒഴിവാക്കി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് വിശപ്പു കുറയ്ക്കും. ശരീരത്തിന് ക്ഷീണവും തടിയുമുണ്ടാകില്ല.

നാരുകളടങ്ങിയ ഭക്ഷണത്തിന്

നാരുകളടങ്ങിയ ഭക്ഷണത്തിന്

ഭക്ഷണം കഴിയ്ക്കുമ്പോള്‍ നാരുകളടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. കൊഴുപ്പ് കുറയുന്നതോടെ ശരീരം ഫിറ്റ് ആവുന്നു എന്നതാണ് കാര്യം.

ഡയറ്റ്

ഡയറ്റ്

പലരും ഡയറ്റെടുക്കാന്‍ തീരുമാനിയ്ക്കും. പക്ഷേ പാതി വഴിയില്‍ ഉപേക്ഷിയ്ക്കും. ഇതുണ്ടാകരുത്. ഇതുകൊണ്ടുതന്നെ പാലിയ്ക്കാന്‍ പറ്റുന്ന ഡയറ്റ് ശീലമാക്കുക. ഇതുപോലെ തനിക്കു ചേരുന്ന ഡയറ്റും. ഒരാള്‍ക്കു ചേരുന്നത് മറ്റൊരാള്‍ക്കു ചേരണമെന്നില്ല.

സ്ട്രസ് ഫ്രീ, നല്ല ഉറക്കം

സ്ട്രസ് ഫ്രീ, നല്ല ഉറക്കം

സ്ട്രസ് ഫ്രീ, നല്ല ഉറക്കം പ്രധാനം. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്.

Read more about: weight health body
English summary

12 Basic Tips To Reduce Weight

12 Basic Tips To Reduce Weight, read more to know about
Story first published: Friday, February 9, 2018, 0:03 [IST]