For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാഘാതമുണ്ടാവുമോ മുന്‍കൂട്ടിയറിയാം

|

'ഹൃദയാഘാതം 'എന്ന പദം തന്നെ കാലറ്റം മുതൽ തല വരെ തണുപ്പ് ഉണ്ടാക്കും.നമ്മുടെ പ്രീയപ്പെട്ടവർക്ക് ഹൃദയാഘാതം ഉണ്ടാകുമ്പോൾ അത് എത്രമാത്രം ഭീകരമാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഏതു ആരോഗ്യാവസ്ഥയിലും ,ഒരു സാധാരണ പനിയാണെങ്കിലും നാം ശ്രദ്ധിക്കണം.അതിനാൽ നിങ്ങൾക്ക് നേരത്തെ ഹൃദയാഘാതം വന്നിട്ടുണ്ടെങ്കിൽ കൂടുതൽ ഭയവും ആശങ്കയും ഉണ്ടാകും. യഥാർത്ഥ ഹൃദയാഘാതവും ഹൃദയാഘാതഭീതിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് നാം മനസ്സിലാക്കണം. ഹൃദയാഘാതത്തിന്റെ അതെ ലക്ഷണങ്ങൾ തന്നെ ഹൃദയാഘാതഭീതിയിലും കാണിക്കും.

നെഞ്ചു വേദന,ശരീരത്തിന്റെ ഇടത് വശത്തു വിരസത,ശ്വാസതടസ്സം എന്നിവ. എന്നാൽ നിങ്ങൾ ആശുപത്രിയിൽ കൊണ്ട് ചെല്ലുമ്പോൾ ഡോക്ടർ പറയും ഇത് യഥാർത്ഥത്തിൽ ഹൃദയാഘാതം അല്ലെന്ന്. സമീപഭാവിയിൽ ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവർക്ക് അവരുടെ ഹൃദയവ്യവസ്ഥ മോശമായിരിക്കുന്നതിനാൽ ഇടയ്ക്ക് ഹൃദയാഘാതഭീതി ഉണ്ടാകുമെന്ന് ഡോക്ടർമാർ വിശദീകരിക്കും. ഹൃദയാഘാതഭീതി ഒഴിവാക്കാനുള്ള ചില നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു.

കാരണം കണ്ടെത്തുക

കാരണം കണ്ടെത്തുക

ഹൃദയാഘാതഭീതി പതിവായി ഉണ്ടാകാറില്ല.ഇത് ഏതെങ്കിലും രോഗത്തോട് അണുബന്ധിച്ചാകും ഉണ്ടാകുക.അതിനാൽ ഡോക്ടറെ സമീപിച്ചു ഹൃദയത്തെ ബാധിക്കുന്ന എന്തെങ്കിലും പ്രശനം ഉണ്ടോയെന്ന് ഉറപ്പു വരുത്തുക.ഇത് ചിലപ്പോൾ കൊളസ്‌ട്രോൾ കൂടിയതോ,അമിതഭാരമോ,ആരോഗ്യകരമല്ലാത്ത ജീവിതരീതി മൂലമോ ആകാം.അതിനാൽ ഒരിക്കൽ കാരണം കണ്ടെത്തിയാൽ നിങ്ങൾക്ക് ശരിയായ രീതിയിൽ ചികിത്സ ചെയ്യാനാകും.

 പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

മുൻകാലങ്ങളിൽ നിങ്ങൾ പുകവലിച്ചിരുന്നുവെങ്കിൽ ഹൃദയാഘാതഭീതി നിങ്ങൾക്ക് ഉണ്ടാകാം.പല പഠനങ്ങളും പറയുന്നത് പുകവലി ഹൃദ്രോഗത്തിനും മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കരണമാകുമെന്നാണ്.

മരുന്നുകൾ കരുതിയിരിക്കുക

മരുന്നുകൾ കരുതിയിരിക്കുക

ഹൃദയാഘാതഭീതി വന്ന ശേഷം ഡോക്ടർമാർ ധാരാളം മരുന്നുകൾ നിർദ്ദേശിക്കും.അത് ഹൃദ്രോഗം തടയാനാണ്.അതിനാൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ മുടക്കാതെ കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറോട് സംസാരിച്ചു അളവ് കുറയ്ക്കുക.

പുനരധിവാസ പദ്ധതികളിൽ പങ്കെടുക്കുക

പുനരധിവാസ പദ്ധതികളിൽ പങ്കെടുക്കുക

ഇന്ന് , പല മെട്രോപോളിറ്റൻ നഗരങ്ങളിലും ആശുപത്രികളിൽ ഹൃദയസ്തംഭനമുണ്ടായവർക്കോ അല്ലെങ്കിൽ ഹൃദയാഘാതഭീതി അനുഭവിച്ചവർക്കോ വേണ്ടിയുള്ള പുനരധിവാസ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് . ഇത്തരം ഗുരുതര അവസ്ഥകളുമായി ബന്ധപ്പെട്ട ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിന് രോഗികളെ ഈ പ്രോഗ്രാമുകൾ പഠിപ്പിക്കുന്നു. ചില വിദ്യകൾ പഠിപ്പിച്ചുകൊണ്ട് അവരുടെ ജീവിതശൈലി മാറ്റാൻ അവർ സഹായിക്കുന്നു.

 ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക

ഹൃദയാഘാതം പോലുള്ള ഭീതിജനകമായ എന്തെങ്കിലും ഉണ്ടെങ്കിൽ, അനാരോഗ്യകരമായ ഭക്ഷണക്രമം തുടരുന്നതിന് ഒരു ന്യായീകരണവുമില്ല. ആരോഗ്യകരമായതും സമതുലിതമായ ഭക്ഷണക്രമം പതിവായി പാലിക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണംധാരാളമായി കഴിക്കുന്നത് ഹൃദയചികിത്സയെ സഹായിക്കും.

നിങ്ങളുടെ കലോറി നിരീക്ഷിക്കുക

നിങ്ങളുടെ കലോറി നിരീക്ഷിക്കുക

ഉയർന്ന കലോറി ഭക്ഷണങ്ങൾ, പ്രത്യേകിച്ച് വറുത്ത, സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകളും മധുരവുമടങ്ങിയ ഭക്ഷണസാധനങ്ങൾ എന്നിവയിൽ നിന്നും നിങ്ങൾ അകന്ന് നിൽക്കണം. ഈ അനാരോഗ്യകരമായ, കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ മോശമാക്കുകയും ഭാവിയിൽ യഥാർഥ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ, നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന ഭക്ഷണക്രമം പാലിക്കുക.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമങ്ങൾ ചെയ്യുന്നത് ഹൃദ്രോഗങ്ങൾ, ക്യാൻസർ ഉൾപ്പടെ നിരവധി പ്രധാന രോഗങ്ങളെ തടയാൻ സഹായിക്കുമെന്ന് നിരവധി ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.അതിനാൽ, നിങ്ങൾക്ക് ഹൃദയാഘാതം അടുത്തിടെയുണ്ടായെങ്കിൽ , നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചതിന് ശേഷം പതിവായി വ്യായാമം ആരംഭിക്കേണ്ടതുണ്ട്. ഈ വ്യായാമങ്ങൾ ഒരു പ്രൊഫഷണൽ പരിശീലകന്റെ നിരീക്ഷണത്തിലാണെന്ന് ഉറപ്പാക്കുക, അതുവഴി സങ്കീർണതകൾ ഒഴിവാക്കാനാകും.

English summary

Helpful Tips To Follow After Experiencing A Heart Attack Scare

If you have had a heart attack recently, then here are a few helpful tips to recover from it.
Story first published: Saturday, February 3, 2018, 13:57 [IST]
X