ഇക്കിള്‍ മാറും കണ്ണടച്ച് തുറക്കും മുന്‍പ്‌

Posted By: anjaly TS
Subscribe to Boldsky

സുഹൃത്തുക്കള്‍ക്കോ അതോ കൂടെ മുന്നില്‍ നില്‍ക്കുന്ന ആര്‍ക്കെങ്കിലുമൊക്കെയോ ഇക്കിള്‍ അഥവാ എക്കിട്ടം വന്നാല്‍ പെട്ടെന്ന് ചിരിച്ചു പോകുന്നവരാണ് നമ്മളില്‍ അധികവും. തമാശയായിട്ടാണ് നമ്മള്‍ എക്കിട്ടത്തെ കണ്ടുവരുന്നത്. എക്കിട്ടത്തിന്റെ സ്വരവും, അതുണ്ടാകുന്ന വ്യക്തിയുടെ ഭാവവുമെല്ലാമാണ് നമ്മെ ചിരിപ്പിക്കുക. വലിയ അസുഖമല്ല ഇക്കിള്‍ എങ്കിലും അനവസരത്തില്‍ ഇതു വരുമ്പോഴുള്ള ബുദ്ധിമുട്ട് ചില്ലറയല്ല. ഈ ഇക്കിളുകളുടെ കൂട്ടത്തില്‍ ഏതാനും മിനിറ്റ് മാത്രം നില്‍ക്കുന്നവയുണ്ട്, മണിക്കൂറുകള്‍ പിന്നിട്ടിട്ടും മാറാത്തവയുമുണ്ട്. പണി ഇക്കിളിന്റെ രൂപത്തില്‍ തരുന്നത് ഡയഫ്രമാണ്. ഡയഫ്രത്തിന്റെ താളം തെറ്റല്‍ ഇക്കിളിന്റെ രൂപത്തില്‍ നമ്മളെ കുഴയ്ക്കും.

ശ്വാസകോശത്തേയും ഉദരത്തേയും തമ്മില്‍ വേര്‍തിരിക്കുന്നതാണ് ഡയഫ്രം. നമ്മുടെ ശ്വസനപ്രക്രീയയോട് അനുബന്ധിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ശ്വാസം വലിക്കുമ്പോള്‍ ഈ ഡയഫ്രം ചുരുങ്ങുന്നു. ശ്വാസം പുറത്തേക്കു വിടുമ്പോള്‍ വിടരും. ഈ പ്രക്രീയയില്‍ താളം തെറ്റലുകള്‍ വരുമ്പോള്‍ ഇക്കിളുകള്‍ ജനിക്കുന്നു. ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാവാം ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ഇക്കിളുകള്‍ക്ക് കാരണമാകുന്നത്. ഞരമ്പുകളുടെ താളം തെറ്റലും, വയറിലെ പ്രശ്‌നങ്ങളും, ജൈവീകമായ കുഴപ്പവുമെല്ലാം ഇക്കിളിലേക്ക് നയിച്ചേക്കാം.

നിശബ്ദമായി കരള്‍ തിന്നും രോഗവും ലക്ഷണങ്ങളും

മദ്യാംശം അടങ്ങിയ, കാര്‍ബണേറ്റഡായ എന്തെങ്കിലും കുടിക്കുമ്പോഴും ഇക്കിള്‍ വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, വേഗത്തില്‍ ഭക്ഷണം കഴിക്കുക, സ്‌പൈസിയായ ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ അമിതമായി പേടിയോ, സന്തോഷമോ, സമ്മര്‍ദ്ദമോ പിടികൂടുമ്പോഴും അത് ഇക്കിളിലേക്ക് വഴിമാറിയേക്കാം. നിങ്ങളെ കുഴക്കി ഈ ഇക്കിളുകളില്‍ ഏതെങ്കിലും വന്നാല്‍ നിങ്ങള്‍ക്കത് ഡോക്ടറിന്റെ സഹായമില്ലാതെ തന്നെ നേരിടാം. ഇക്കിളിനെ ഓടിക്കാന്‍ പത്ത് എളുപ്പവഴികള്‍.

തേനും ആവണക്കെണ്ണയും

തേനും ആവണക്കെണ്ണയും

ആയുര്‍വേദ മാര്‍ഗത്തില്‍ ഇക്കിളിനെ മറികടക്കാന്‍ തേനും ആവണക്കെണ്ണയും വഴി കഴിയും. ഒരു ടീസ്പൂണ്‍ തേന്‍ എടുക്കുക. ഒപ്പം ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയും. രണ്ടും കൂടി നന്നായി മിക്‌സ് ചെയ്യുക. ഇത് വിരലുകള്‍ കൊണ്ട് നാവിലിടുക..രണ്ട് മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നതോടെ ഇക്കിള്‍ പമ്പ കടന്നോളും.

തണുത്ത വെള്ളം

തണുത്ത വെള്ളം

തണുത്ത വെള്ളം ഇക്കിളിനെ തുരത്താന്‍ ശക്തമാണെട്ടോ. എങ്ങിനെയെന്നാണോ? നമ്മുടെ ഡയഫ്രത്തെ ഈ തണുത്ത വെള്ളം തെറ്റിദ്ധരിപ്പിക്കും. ഇക്കിളില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും. ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുക. ഇക്കിള്‍ പൊയ്‌ക്കോളും.

പഞ്ചസാര

പഞ്ചസാര

ഇക്കിളിനെ നേരിടാന്‍ പറ്റിയ എതിരാളിയാണ് പഞ്ചസാര. വാഗസ് ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന പഞ്ചസാര ഇക്കിളില്‍ നിന്നും ഉടനടി ആശ്വാസം നല്‍കും. ചെയ്യേണ്ടത് ഒരു ടീസ്പൂണ്‍ പഞ്ചസാരയെടുത്ത് വായിലിടുക. കടിച്ചിറക്കാതെ, അലിഞ്ഞു പോകാന്‍ അനുവദിക്കുക. അതിന് ശേഷം കുറച്ച് വെള്ളം കുടിക്കുക കൂടി മാത്രമേ ചെയ്യേണ്ടതുള്ളു.

വിനാഗിരി

വിനാഗിരി

വിനാഗിരിയുടെ പുളിയുള്ള രുചി ഇക്കിളിനെ ഓടിക്കും. വെള്ളത്തില്‍ ചേര്‍ത്ത് അര ടീസ്പൂണ്‍ വിനാഗിരി കുടിച്ച് ഇക്കിളില്‍ നിന്നും ആശ്വാസം നേടാം.

പീനറ്റ് ബട്ടര്‍

പീനറ്റ് ബട്ടര്‍

ശ്വാസോച്ഛ്വാസത്തിന്റെ താളത്തെ സ്വാധീനിക്കാന്‍ നമ്മള്‍ ഉള്ളിലേക്കിറങ്ങുന്ന പീനട്ട് ബട്ടര്‍ സഹായിക്കും. തുടര്‍ച്ചയായുണ്ടാകുന്ന ഇക്കിളി ഇങ്ങനേയും ഇല്ലാതെയാക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

വിനാഗിരിയുടേത് പോലെ തന്നെ ചെറുനാരങ്ങയുടെ പുളി രുചിയാണ് ഇക്കിളിനെ ഇല്ലാതാക്കുന്ന മറ്റൊരു വസ്തു. താളം തെറ്റി നില്‍ക്കുന്ന ഞരമ്പുകളെ ഇത് സാധാരണ നിലയിലാക്കും. അര ടീസ്പൂണ്‍ ചെറുനാരങ്ങ നീര് കുടിക്കുക. അല്ലെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിക്കുക.

ഏലക്ക

ഏലക്ക

ഡോക്ടറിന്റെ അടുത്തേക്ക് എത്തിക്കാതെ ഇക്കിളിനെ നമുക്ക് തന്നെ ഇല്ലാതാക്കാന്‍ ഏലക്ക കൂടി സഹായിക്കും. മസിലുകളെ സ്വതന്ത്രമാക്കാനുള്ള ശക്തിയുണ്ട് ഇവയ്ക്ക്. അതിലൂടെ ഇക്കിളും ഇല്ലാതാക്കുന്നു. ഒരു ടീസ്പൂണ്‍ ഏലയ്ക്ക പൊടി ഒരു ഗ്ലാസ് ചൂടു വെള്ളത്തിലിട്ട് മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്തതിന് ശേഷം പത്ത് മിനിറ്റ് മാറ്റി വയ്ക്കണം. പത്ത് മിനിറ്റിന് ശേഷം അരിച്ചെടുത്ത് കുടിച്ചാല്‍ മതി.

 കമോമൈല്‍ ടീ

കമോമൈല്‍ ടീ

ഡയഫ്രത്തിന്റെ താളപ്പിഴകള്‍ ശരിയാക്കാന്‍ ചമോമൈല്‍ ടീ സഹായിക്കും. ചൂടുവെള്ളത്തില്‍ ചമോമൈല്‍ പൗഡര്‍ ഇടുക. അഞ്ച് മിനിറ്റ് ചൂടാക്കിയതിന് ശേഷം പതിയെ കുടിക്കുക.

റോ ഹണി

റോ ഹണി

ഇക്കിള്‍ ഇല്ലാതാക്കുന്നതിന് റോ ഹണി അത്ഭുതങ്ങള്‍ കാണിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഡയഫ്രത്തിലെ താളപ്പിഴകളെ ഇതും ശരിയാക്കി കൊണ്ടുവരും. നേരിയ ചൂടുള്ള വെള്ളത്തില്‍ ഇത് മിക്‌സ് ചെയ്ത് കുടുക്കുക.

അയമോദകം ഉപയോഗിക്കാം

അയമോദകം ഉപയോഗിക്കാം

നമ്മുടെ പരമ്പരാഗത സുഗന്ധവ്യജ്ഞനങ്ങളില്‍ ഒന്നായ അയമോദതക്കെ ഇക്കിളിനെ നേരിടുന്നതിനായും ഉപയോഗിക്കുക. ദഹനപ്രശ്‌നങ്ങളെ ഇത് എളുപ്പത്തില്‍ പരിഹരിക്കും. ദഹനപ്രശ്‌നവും ഇക്കിളിന് കാരണമാകാമെന്ന് നേരത്തെ പറഞ്ഞല്ലോ. ഒരു ടീസ്പൂണ്‍ അയമോദം വായിലിട്ട്‌ ചവച്ച് കഴിക്കുക.

English summary

Easy Home Remedies For Hiccups

Hiccups is a natural common problem that can happen at any time and become extremely uncomfortable. Check out these simple home remedies for hiccups
Story first published: Monday, February 26, 2018, 17:35 [IST]