കാലിലുണ്ടോ ഈ ലക്ഷണങ്ങള്‍, അവഗണിക്കരുത്‌

Posted By:
Subscribe to Boldsky

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പലരും വിട്ട് പോവുന്ന ഒന്നാണ് കാലുകള്‍. പാദസംരക്ഷണം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഓരോ സമയത്തും കാലുകള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. കാരണം പലപ്പോഴും ഇതായിരിക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.

ഒരു മരുന്നിനുമില്ല ഈ നാട്ടുവൈദ്യങ്ങളുടെ ശക്തി

ഇനിയൊരിക്കലും പാദങ്ങള്‍ക്കേ വേണ്ടത്ര ശ്രദ്ധ നല്‍കാതിരിക്കരുത്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ഗുരുതരമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലിലുണ്ടാവുന്ന എന്തൊക്കെ ലക്ഷണങ്ങളാണ് നമ്മളൊരിക്കലും അവഗണിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

 വിരലുകളിലുണ്ടാവുന്ന തരിപ്പ്

വിരലുകളിലുണ്ടാവുന്ന തരിപ്പ്

പാദത്തിന്റെ വിലരുകളില്‍ ഉണ്ടാവുന്ന തരിപ്പ് പലപ്പോഴും പ്രമേഹത്തിന്റെ തുടക്കമാണ്. ടൈപ്പ് ടു ഡയബറ്റിസ് തുടക്കലക്ഷണങ്ങള്‍ ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കണം.

 കാല്‍ വിണ്ടു കീറുന്നുവോ?

കാല്‍ വിണ്ടു കീറുന്നുവോ?

കാല്‍ വിണ്ട് കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ ലക്ഷണം സാധാരണമാണ് എന്ന് കരുതി വെറുതേ അവഗണക്കരുത്. കാരണം തൈറോയ്ഡ് ലക്ഷണങ്ങളില്‍ മുന്നിലാണ് കാല്‍ വിണ്ടു കീറുന്ന ലക്ഷണം.

നഖങ്ങളിലെ വരകള്‍

നഖങ്ങളിലെ വരകള്‍

പലരും നഖങ്ങളില്‍ വരുന്ന മാറ്റങ്ങളേയും ശ്രദ്ധിക്കാതെ വിടുന്നു. നഖങ്ങളില്‍ കറുത്ത കുത്തോ വരകളോ കാണുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. മെലനോമ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് മുന്നോടിയാണ് ഇത്. വിറ്റാമിന്റെ അഭാവം ശരീരത്തിലുണ്ടെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവാം.

സന്ധികളിലെ വേദന

സന്ധികളിലെ വേദന

കാല്‍ എന്ന് പറയുമ്പോള്‍ പാദം മാത്രമല്ല ഉള്‍പ്പെടുന്നത്. സന്ധികളില്‍ ഉണ്ടാവുന്ന വേദനയും ശ്രദ്ധിക്കേണ്ടതാണ്. കാലിലെ സന്ധികളിലും പേശികളിലും ഇത്തരം വേദന ഗുരുതരമാകുന്നുണ്ടെങ്കില്‍ അത് റുമാറ്റാഡോയ് ആര്‍ത്രൈറ്റിസ് ആവാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

രോമവളര്‍ച്ച

രോമവളര്‍ച്ച

ചിലര്‍ക്ക് കാലില്‍ നല്ലതു പോലെ രോമവളര്‍ച്ച ഉണ്ടാവും. എന്നാല്‍ ചിലരില്‍ ഇത് കുറവായിരിക്കും. കാല്‍പാദത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിന്റെ ഫലമായാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ അളവില്‍ രക്തം ലഭിക്കുന്നില്ലെന്നും രക്തത്തിന്റെ അളവ് ശരീരത്തില്‍ കുറവാണ് എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.

 വിരലിനറ്റം പൊട്ടുന്നത്

വിരലിനറ്റം പൊട്ടുന്നത്

ചിലരില്‍ യാതൊരു കാരണവും ഇല്ലാതെ വിരലിന്റെ അറ്റങ്ങള്‍ പൊട്ടി മുറിവാകാറുണ്ട് എന്നാല്‍ ഇത് ശരീരം കാണിക്കുന്ന മറ്റൊരു ലക്ഷണമാണ്. ശരീരത്തിന്റെ രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും വ്യതിയാനം സംഭവിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

 രാവിലെയുള്ള കാല്‍വേദന

രാവിലെയുള്ള കാല്‍വേദന

എന്നും രാവിലെയുള്ള കാല്‍വേദനയാണ് മറ്റൊരു പ്രശ്‌നം. കാല്‍ വേദന സ്ഥിരമായി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടെങ്കില്‍ അതിന്റെയര്‍ത്ഥം പക്ഷാഘാത സാധ്യത കൂടുതലാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഈ വേദന സ്ഥിരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതുമാണ്.

English summary

Your Feet Are Telling You About Your Health

If you notice any of the following signs in your feet, you may want to consult your doctor
Story first published: Tuesday, June 27, 2017, 13:00 [IST]
Subscribe Newsletter