തേനും നാരങ്ങ നീരും കിടക്കാന്‍ നേരം കുടിക്കാം

Posted By:
Subscribe to Boldsky

ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ നാരങ്ങയുടേയും തേനിന്റേയും ഒന്നും ഗുണം പറഞ്ഞ് തരേണ്ട ആവശ്യമില്ല. പലപ്പോഴും ഇത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള മറ്റൊരു വസ്തു നമ്മുടെ കൈയ്യെത്തും ദൂരത്ത് ഇല്ല എന്ന് തന്നെ പറയാം. അത്രയേറെയാണ് ഇതിലെല്ലാം ആരോഗ്യം അടങ്ങിയിട്ടുള്ളത്.

എല്ലിനെ തകര്‍ക്കും ഭക്ഷണങ്ങള്‍ ഇവ

കിടക്കും നേരം നാരങ്ങ നീരും തേനും ചേര്‍ത്ത് കഴിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. എന്തൊക്കെയാണ് നാരങ്ങ നീരും തേനും ചേരുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും

ദഹനസംബന്ധമായി നമുക്കുണ്ടാവുന്ന എല്ലാ തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതം.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് തേനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ദഹന പ്രശ്‌നങ്ങള്‍ കൃത്യമായാല്‍ തന്നെ അത് മലബന്ധത്തെ അകറ്റുന്നു.

 ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും തേനും ചേര്‍ന്ന മിശ്രിതം. ശരീരത്തിലെ എല്ലാ വിഷാംശങ്ങളേയും ഇതിലൂടെ പുറന്തള്ളാന്‍ കഴിയുന്നു.

മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ആശ്വാസമാണ് തേനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ഇത് എല്ലാ തരത്തിലുള്ള അണുബാധകളേയും ഇല്ലാതാക്കുന്നു.

 ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം

ശരീരഭാരം ക്രമാതീതമായ വര്‍ദ്ധിക്കുന്ന ആരോഗ്യപ്രകൃതിയാണ് നിങ്ങള്‍ക്കെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേനും നാരങ്ങ നീരും ചേര്‍ത്ത് കഴിക്കുന്ന പാനീയം.

 ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ആരോഗ്യം മാത്രമല്ല സൗന്ദര്യവും നാരങ്ങ നീരിലൂടേയും തേനിലൂടെയും ഉണ്ടാവുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും തേനും.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അല്‍പം വെള്ളം ഒരു കപ്പില്‍ ചൂടാക്കിയെടുക്കുക. ഇതിലേക്ക് ഒരു നാരങ്ങ നീര് ചേര്‍ക്കാം. നാരങ്ങ നീര് ചേര്‍ത്ത ശേഷം അതിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്യാം. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ഉടന്‍ തന്നെ കുടിക്കണം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പോ അല്ലെങ്കില്‍ രാവിലെ എഴുന്നേറ്റ ഉടനേയോ ഇത് കുടിക്കണം.

English summary

Wonderful Benefits Of Drinking Honey-Lemon Water

Here are some health benefits of Drinking Honey-Lemon Water read on.
Story first published: Wednesday, September 27, 2017, 17:18 [IST]