മുലഞെട്ട് ഉള്ളിലേയ്ക്കു വലിഞ്ഞുവെങ്കില്‍

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും നമുക്ക് ആദ്യമേ പല രോഗലക്ഷണങ്ങളും ആരോഗ്യസൂചനകളും നല്‍കും. ഇത്തരത്തിലെ വ്യത്യാസങ്ങള്‍ നോക്കിയാണ് ഡോക്ടര്‍മാര്‍ പോലും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ വിലയിരുത്തുന്നതും.

സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ സ്തനങ്ങളും പലപ്പോഴും ആരോഗ്യസൂചനകള്‍ നല്‍കുന്ന ഒന്നാണ്. ഇവയിലെ പല വ്യത്യാസങ്ങളും ആകൃതിയിലെ മാറ്റങ്ങളുമെല്ലാം സൂക്ഷ്മമായി പരിശോധിച്ചാല്‍ പല കാര്യങ്ങളും കണ്ടെത്താം.

എന്തെല്ലാം ആരോഗ്യസൂചനകളാണ് മാറിടങ്ങള്‍ നല്‍കുന്നതെന്നു നോക്കൂ,

 വലിപ്പം വര്‍ദ്ധിയ്ക്കുന്നത്

വലിപ്പം വര്‍ദ്ധിയ്ക്കുന്നത്

മാറിടത്തിന്റെ വലിപ്പം വര്‍ദ്ധിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പു കൂടുന്നതിന്റെ സൂചനയാണ്. ഇതുപോലെ കുറയുന്നത് കൊഴുപ്പു കുറയുന്നതും. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം, ഗര്‍ഭം, ആര്‍ത്തവത്തിനു മുന്‍പ് തുടങ്ങിയ സന്ദര്‍ഭങ്ങളിലും മാറിട വലിപ്പം വര്‍ദ്ധിയ്ക്കും.

മാറിടങ്ങള്‍ തൂങ്ങുന്നതിന് പ്രായക്കൂടുതലും ചര്‍മമയയുന്നതും പെട്ടെന്നു തടി കുറയുന്നതും കാരണമാകാറുണ്ട്. പെട്ടെന്നു തടി കുറയുന്നത് മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നതിനുള്ള പ്രധാന കാരണമാണ്.

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം

മെന്‍സസിനു മുന്‍പായി പല സ്ത്രീകള്‍ക്കും മാറിടവേദനയുണ്ടാകുന്നത് സാധാരണയാണ്. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണിത്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു പുറകില്‍. ഇതില്‍ അസാധാരണമായതൊന്നുമില്ല.

മാറിടത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍

മാറിടത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍

പെട്ടെന്നു മാറിടത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, നിപ്പിളില്‍ നിന്നുള്ള ഡിസ്ചാര്‍ജ്, മുഴകള്‍ തുടങ്ങിയവ ആരോഗ്യപ്രശ്‌നങ്ങളാണ് സൂചിപ്പിയ്ക്കുന്നത്. ഇത്തരം അവസ്ഥകളില്‍ മെഡിക്കല്‍ സഹായം തേടുക.

നിപ്പിളുകള്‍ ഉള്ളിലേയ്ക്കു വലിഞ്ഞിരിയ്ക്കുന്ന സ്തനങ്ങളുണ്ട്. എന്നാല്‍ പെട്ടെന്നൊരു ദിവസം നിപ്പിളുകള്‍ ഉള്ളിലേയ്ക്കു വലിയുന്നത് ബ്രെസ്റ്റ് ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണ്.

സ്തനാര്‍ബുദം മാറിടത്തിലെ നിറവ്യത്യാസത്തിനു കാരണമാകാറുണ്ട്. നിപ്പിളിനു ചുറ്റുമുള്ള ഭാഗത്ത് ഗര്‍ഭകാലത്ത് ഇരുണ്ടനിറം കൂടുതലാകുന്നതും സാധാരണയാണ്.

മുഴകളുണ്ടെങ്കില്‍

മുഴകളുണ്ടെങ്കില്‍

മാറിടത്തിലോ കക്ഷത്തിലോ തെന്നി മാറുന്ന മുഴകളുണ്ടെങ്കില്‍ ഇതും സ്തനാര്‍ബുദലക്ഷണമായി വേണം, കാണാന്‍.

English summary

What Your Breast Can Tell About Your Health

What Your Breast Can Tell About Your Health, read more to know about,
Subscribe Newsletter