ഓട്‌സ് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ പല വിധത്തിലാണ് ഓട്‌സ് നമ്മളെ സഹായിക്കുന്നത്. ദിവസവും ഓട്‌സ് ശീലമാക്കിയാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഓട്‌സ് മികച്ചതാണ്. ഓട്‌സ് ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ധാന്യമായിട്ടാണ് അറിയപ്പെടുന്നത്. മിക്കവരും എളുപ്പപ്പണിയ്ക്കു വേണ്ടിയും ഓട്‌സ് ശീലമാക്കുന്നവരുണ്ട്. പലരും ആരോഗ്യഗുണം അറിഞ്ഞിട്ട് ഓട്‌സ് കഴിക്കുന്നവരുമുണ്ട്.
കാര്‍ബോ ഹൈഡ്രേറ്റ് കൊണ്ട് സമ്പുഷ്ടമാണ് ഓട്‌സ്. അതുകൊണ്ട് തന്നെ കൂടുതല്‍ എനര്‍ജി ലഭിക്കുന്നതിനും ഓട്‌സ് സഹായിക്കുന്നു. ഇവയില് നാരുകള്‍ കൊണ്ട് സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. ദഹനത്തെ കൃത്യമാക്കി ഏത് ആരോഗ്യ പ്രശ്‌നത്തിനും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ ഓട്‌സിന് കഴിയുന്നു. വിശപ്പിന് പെട്ടെന്ന് ചന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്.
തടി കുറക്കാന്‍ ഓട്‌സ് കഴിക്കുന്ന വിധം
പക്ഷേ പലര്‍ക്കും ഓട്‌സ് കഴിക്കുന്നതുകൊണ്ടുള്ള യഥാര്‍ത്ഥ ഗുണങ്ങള്‍ അറിയില്ല എന്നതാണ് കാര്യം. പല അത്ഭുതങ്ങളും ഓട്‌സിന് നമ്മുടെ ശരീരത്തില്‍ കാണിക്കാന്‍ കഴിയും. ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഓടസിന്റെ പങ്ക് എന്തൊക്കെയെന്ന് നോക്കാം.
അമിതവണ്ണത്തിന് പരിഹാരമാണ്
നിങ്ങളറിയാതെ തന്നെ നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരമാണ് ഓട്‌സ്. വിശപ്പ് കുറയ്ക്കുകയും ആരോഗ്യത്തിന് ഒരു നഷ്ടവും വരാത്ത രീതിയില്‍ ശരീരത്തെ കാത്തു രക്ഷിക്കുന്നതിനും ഓട്‌സിന് കഴിയും. ഓട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് കുറയുകയും ഇതിലൂടെ ഭക്ഷണത്തിലെ കലോറി കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം ഗ്യാരണ്ടി ഓട്‌സ് ദിവസവും കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.
സന്ധിവേദന
സന്ധിവേദന പമ്പ കടക്കും പലര്‍ക്കും ഉള്ള പ്രശ്‌നമാണ് സന്ധി വേദന. സന്ധിവേദന ഓട്‌സ് കഴിക്കുന്നതിലൂടെ ഇല്ലാതാകും എന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല ദഹിക്കാത്ത ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള കഴിവും ഓട്‌സിനുണ്ട്.
പോഷകങ്ങളുടെ കലവറ
പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഓട്‌സ്. കോപ്പര്‍, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങി നിരവധി ആന്റി ഓസിഡന്റ്‌സ് ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു കപ്പ് ഓട്‌സ് മീലില്‍143 കലോറി എരിച്ചു കളയാന്‍ സാധിക്കും.
പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം മടുപ്പിക്കില്ല ഓട്‌സ് കൊണ്ടു തന്നെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മടുപ്പിക്കില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.
പ്രമേഹത്തിന് തടയിടുന്നു
പ്രമേഹത്തിന് തടയിടുന്നു പ്രമേഹമുള്ളവര്‍ ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ഇത് ജവിതത്തിന്റെ ഭാഗമാക്കി തുടരുന്നതും പ്രമേഹ സാധ്യതയും കുറയ്ക്കുന്നു.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദിധിപ്പിക്കുന്നു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഓട്‌സിന്റെ ആള്‍ക്കാരാണ്. ഏത് പ്രായക്കാര്‍ക്കും കഴിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഓട്‌സ് സ്ഥിരമായി കഴിക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു
പോഷകങ്ങളുടെ കലവറ
പോഷകങ്ങളും കലവറയാണ് ഓട്‌സ്. അതുകൂടാതെ പാലിനോടൊപ്പം ചേരുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഇരട്ടി ഫലം നല്‍കുന്നു.
രക്തസമ്മര്‍ദ്ദം കുറക്കുന്നു
ഓട്‌സില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
എല്ലിനും പല്ലിനും
എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്ന രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഓട്‌സ്. ഇതിലുള്ള ഫോസ്ഫറസും മാംഗനീസും ആണ് ഇതിന് സഹായിക്കുന്നത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
വെളുപ്പ് നല്‍കാന്‍ സഹായിക്കും പോഷകങ്ങള്‍ ഇവ
ബീറ്റ്റൂട്ട് പുഴുങ്ങിക്കഴിച്ചാല്‍ പുരുഷന് ഗുണം
തടിയും വയറും കുറക്കും ഈ ഒരുമാസ ശീലം
പുരുഷന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കും രഹസ്യം ഇതാ
കൊളസ്‌ട്രോള്‍ കുറക്കാന്‍ ഒരുകപ്പ് ഓട്‌സ് ഇങ്ങനെ
ആണുങ്ങള് കഴിക്കണം ഉറങ്ങും മുന്‍പ് ഒരുപിടി ബദാം
പച്ചക്കായയാണ് മലബന്ധത്തിന്റെ പ്രധാന കാരണം
പുരുഷന്റെ പ്രത്യുത്പാദന ശേഷിക്ക് തക്കാളി ദിവസവും
പെരുംജീരകത്തിന്റെ പാര്‍ശ്വഫലങ്ങള്‍
അമിത വിശപ്പ് കുറക്കും ഭക്ഷണങ്ങള്‍ ഇവ, തടിയും
തടി കുറക്കേണ്ടവര്ക്ക് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍
പാലിയോ ഡയറ്റിന്റെ ഗുണങ്ങള്‍,പാര്‍ശ്വഫലങ്ങള്‍
ഓട്‌സ് ബ്രേക്ക്ഫാസ്റ്റ്; ബിപി മുട്ടുമടക്കും