എന്നും മുന്തിരി കഴിച്ചാൽ തലച്ചോറിന് മാറ്റങ്ങൾ

Posted By: Lekhaka
Subscribe to Boldsky

എന്നും മുന്തിരി കഴിച്ചാൽ അൽഷിമേഴ്സ് പോലുള്ള മറവി രോഗങ്ങളെ തടയാമെന്ന് പഠനങ്ങൾ പറയുന്നു .അൽഷിമേഴ്സ് തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ് .ഇതിൽ സാവധാനം ഓർമ്മയും മറ്റു കഴിവുകളും നശിക്കുന്നു .പഠനത്തിൽ പറയുന്നത് സ്ഥിരമായി മുന്തിരി കഴിക്കുന്നത് തലച്ചോറിന് ഒരു സുരക്ഷാകവചം ഒരുക്കുന്നുവെന്നാണ്.

ഇത് അൽഷിമേഴ്സ് പോലുള്ള മറവി രോഗങ്ങളിൽ നിന്നും രക്ഷിക്കുമെന്ന് യു എസിലെ ലോസ് ആൻജെസിലെ യൂണിവേഴ്സ്റ്റിറ്റി ഓഫ് കാലിഫോർണിയയിലെ മുതിർന്ന അന്വേഷകനായ ഡാനിയേൽ സിൽവർമാൻ പറയുന്നു .

What Happens To Your Brain When You Eat Grapes Everyday

രക്തചംക്രമണവ്യൂഹത്തിന്റെ ആരോഗ്യത്തിന് മുന്തിരിക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് .കൂടുതൽ വിശദമായ ക്ലിനിക്കൽ പഠനങ്ങൾ വന്നാൽ മാത്രമേ നമുക്കിത് സ്ഥിരീകരിക്കാനാകൂവെന്നാണ് സിൽവർമാൻ പറയുന്നത് .എക്സിപിരിമെന്റൽ ജെറേന്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് മുന്തിരിയടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നത് ഉപാപചയപ്രക്രീയ തകരാറിലാകാതെ സംരക്ഷിക്കുന്നു .

What Happens To Your Brain When You Eat Grapes Everyday

തലച്ചോറിലെ ഭാഗങ്ങളിൽ ഉപാപചയപ്രക്രീയ കുറയുന്നത് അൽഷിമേഴ്സ് പോലുള്ള രോഗങ്ങളുടെ ആദ്യഘട്ടമാണ് .എന്നാൽ മുന്തിരി അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നവരിൽ തലച്ചോറിലെ ഭാഗങ്ങളിലും ഉപാപചയപ്രക്രീയ നല്ലവണ്ണം നടക്കുകയും ഓർമ്മയും മറ്റു പ്രവർത്തനങ്ങളും മുന്തിരികഴിക്കാത്തവരെ അപേക്ഷിച്ചു കൂടുതലായി കാണുകയും ചെയ്യുന്നു .ഈ പഠനത്തിൽ പങ്കെടുത്തവരെ രണ്ടു കപ്പ് മുന്തിരി ദിവസവും എടുക്കാനായി നിർദ്ദേശിച്ചു .

What Happens To Your Brain When You Eat Grapes Everyday

ആറു മാസത്തിനുശേഷം അവരുടെ പ്രവർത്തനങ്ങൾ അളന്നപ്പോൾ തലച്ചോറിലെ ഉപാപചയത്തിനു പുരോഗതിയുള്ളതായി തലച്ചോറിലെ സ്കാനിൽ കണ്ടെത്തി .ഈ പഠനങ്ങൾ പറയുന്നത് അൽഷിമേഴ്സ്റ്റിന്റെ തുടക്കക്കാരിൽ പോലും മുന്തിരി നല്ലമാറ്റം വരുത്തുമെന്നാണ് .

മുന്തിരി ഉപയോഗിക്കാത്തവരെ നിരീക്ഷിച്ചപ്പോൾ അവരിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ ഗണ്യമായ കുറവ് കണ്ടെത്തി .മുന്തിരിയിലെ പോളിഫെനോൾ ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററിയായും പ്രവർത്തിക്കുന്നു.

What Happens To Your Brain When You Eat Grapes Everyday

മുൻപത്തെ പഠനങ്ങൾ പറയുന്നത് മുന്തിരി പലവിധത്തിലും തലച്ചോറിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നു എന്നാണ് .തലച്ചോറിൽ ഓക്സിഡേറ്റിവ് സ്ട്രെസ് കുറച്ചു അവിടേക്ക് കൂടുതൽ രക്തയോട്ടം നടത്തി ഓർമ കൂട്ടുകയും ആന്റി ഇൻഫ്ളമേറ്ററി ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.

English summary

What Happens To Your Brain When You Eat Grapes Everyday

Eating grapes daily can help protect the brain against early decline associated with Alzheimers disease, show results of a pilot study involving people with early memory decline.
Subscribe Newsletter