നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

Posted By:
Subscribe to Boldsky

ഏതവസ്ഥയിലും ആരോഗ്യപരമായ ഭക്ഷണത്തില്‍ പെടുന്നതാണ് ഓട്‌സ്. ഏതു രോഗാവസ്ഥയിലുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണം. ഇതുകൊണ്ടുതന്നെയാണ് ഇന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളിലുള്ളവര്‍ പോലും കഞ്ഞിയ്ക്കു പകരം ഓട്‌സിലേയ്ക്കു തിരിയുന്നത്.

തടി കൂടുന്നത് നിയന്ത്രിയിക്കാനും തടി കുറയ്ക്കാനുമെല്ലാം ഓട്‌സ് സഹായിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഉപയോഗിയ്ക്കുന്ന രീതി ശരിയല്ലെങ്കില്‍ ഓട്‌സ് തടി കുറയ്ക്കുകയല്ല, തടിപ്പിയ്ക്കുകയാണ് ചെയ്യുകയെന്ന കാര്യം ഓര്‍ത്തിരിയ്ക്കുക തന്നെ വേണം.

എപ്പോഴും ഓട്‌സ് തടിപ്പിയ്ക്കുമെന്നല്ല പറയുന്നത്, എന്നാല്‍ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഓട്‌സ് തടി വര്‍ദ്ധിപ്പിയ്ക്കുക തന്നെ ചെയ്യും. ഏതെല്ലാം വിധത്തിലാണ് ഓട്‌സ് തടി വര്‍ദ്ധിപ്പിയ്ക്കുകയെന്നതിനെക്കുറിച്ചറിയൂ,

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

ഓട്‌സാണെന്നു കരുതി വലിച്ചുവാരി ഇഷ്ടംപോലെ കഴിയ്ക്കരുത്. ഇത് തടി കൂടാനുള്ള ഒരു പ്രധാന കാരണമാകുക തന്നെ ചെയ്യും. മറ്റേതു ഭക്ഷണങ്ങളേയും പോലെ മിതമായി മാത്രം ഇതുപയോഗിയ്ക്കുക.

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

വാസ്തവത്തില്‍ അത്ര സ്വാദിഷ്ടമായ ഭക്ഷണമൊന്നുമല്ല, ഓട്‌സ്. ഇതുകൊണ്ടുതന്നെ ഇതില്‍ മധുരവും മറ്റു കൃത്രിമവസ്തുക്കളും ചേര്‍ത്തു സ്വാദു വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ വണ്ണവും കൂടും.

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

ഓട്‌സില്‍ കലോറി തീരെ കുറവാണെന്നു കരുതരുത്. ഇതിലെ കലോറിയുടെ അളവ് 150 ആണ്. ഇതിനൊപ്പം മറ്റു കൊഴുപ്പുകള്‍ കൂടി ചേരുമ്പോള്‍ ഇത് തടി കൂടാനുള്ള പ്രധാന കാരണമാകുക തന്നെ ചെയ്യും.

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

മിക്കവാറും പേര്‍ പാല്‍ ചേര്‍ത്താണ് ഓട്‌സ് തയ്യാറാക്കാറുള്ളത്. കൊഴുപ്പുള്ള പാലെങ്കില്‍ ഇത് തടി കുറയ്ക്കാന്‍ സഹായകമാകില്ല. ഇതുപോലെ പഞ്ചസാരയും. കൊഴുപ്പില്ലാത്ത പാല്‍ ചേര്‍ത്ത് കഴിവതും മധുരം ചേര്‍ക്കാതെ തന്നെ കഴിച്ചാലേ ഗുണമുള്ളൂ. മധുരം നിര്‍ബന്ധമെങ്കില്‍ ചെറിയ തോതില്‍ തേനാകാം.

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

ഓട്‌സിന് ആരോഗ്യഗുണങ്ങള്‍ കൂടുവാനായി പഴവര്‍ഗങ്ങള്‍ ചേര്‍ത്തു കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ചില പ്രത്യേക പഴങ്ങളില്‍, പ്രത്യേകിച്ച് അവോക്കാഡോ പോലെയുള്ളവയില്‍ ധാരാളം കൊഴുപ്പുണ്ട്. ഇത് തടി കൂട്ടാനുള്ള കാരണമാകുകയേയുള്ളൂ.

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

ഇപ്പോള്‍ പല ഫ്‌ളേവറുകള്‍ ചേര്‍ത്തും ഇന്‍സ്റ്റന്റ് ഓട്‌സുകള്‍ വരുന്നുണ്ട്. സ്വാദും പാകം ചെയ്യാനുള്ള എളുപ്പവും കൂടുമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഓട്‌സിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല, തടി വര്‍ദ്ധിപ്പിയ്ക്കാനുള്ള കാരണമാകുകയും ചെയ്യും.

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

ഓട്‌സില്‍ ടേബിള്‍ ഷുഗര്‍ കഴിവതും ഒഴിവാക്കുക. ഷുഗര്‍ലെസ്, തേന്‍ തുടങ്ങിയവ ഉപയോഗിയ്ക്കാം. ഇത് ആരോഗ്യത്തിനും നല്ലതാണ്.

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

നിങ്ങള്‍ക്കറിയാമോ, ഓട്‌സ് തടി കൂട്ടും...

ഓട്‌സ് കുറുക്കിയല്ലാതെ മറ്റു പല രൂപത്തിലും, ഇഡ്ഢലി, ദോശ തുടങ്ങിയ പല രീതിയിലും കഴിയ്ക്കാം. എന്നാല്‍ എണ്ണ ചേര്‍ത്തുള്ള പാചകരീതികള്‍ ഓട്‌സിന്റെ ഗുണം കുറയ്ക്കുക തന്നെയാണ് ചെയ്യുന്നത്.

English summary

Ways In Which Your Oatsmeal Make You Fat

Ways In Which Your Oatsmeal Make You Fat, Read more to know about,