For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇഞ്ചി ശീലമാക്കാം

രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഇഞ്ചി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം

By Raveendran V
|

ചെറുപ്പക്കാരെന്നില്ല മുതിര്‍ന്നവര്‍ എന്നില്ല ഇന്ന് എല്ലാവരേയും ഒരുപോലെ അസ്വസ്ഥമാക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. അമിത മാനസിക സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും സോഡിയം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗവും ഒരു പരിധിവരെ രക്ത സമ്മര്‍ദ്ധത്തിന് കാരണമാകുന്നു. രക്തക്കുഴലുകളുടെ ഭിത്തിയിലേക്ക് രക്തം പമ്പ് ചെയ്യുന്നതിന്റെ അളവാണ് രക്തസമ്മര്‍ദ്ദം.

ഹൃദയം പമ്പ് ചെയ്യുന്ന രക്തം രക്തക്കുഴലുകളാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത്. അമിത രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിന് തന്നെ കാരണമായേക്കാം.

രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ എങ്ങനെ തടയിടാം എന്നതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തിലും എന്‍ജിഒകളുടെ നേതൃത്വത്തിലും സര്‍വ്വേകളും ക്ലാസുകളും നടക്കുന്നുണ്ട്.സാധരണ ഗതിയില്‍ പുരുഷന്‍മാരിലാണ് രക്തസമ്മര്‍ദ്ദം കൂടാറുള്ളത്.

പുകവലി, അമിത വണ്ണം, ഭക്ഷണത്തിലെ ഉപ്പിന്റെ അമിത ഉപയോഗം, മദ്യപാനം, ഉറക്കമില്ലായ്മ എന്നിവ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുന്നുണ്ട്.എന്നാല്‍ കൃത്യമായ ജീവിതശൈലി കൊണ്ടും പ്രകൃതിദത്തമായ ഔഷധ പദാര്‍ത്ഥങ്ങളുടെ ഉപയോഗം കൊണ്ടും രക്തസമ്മര്‍ജദ്ദത്തെ വരുതിയിലാക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി.

natural remedies to lower blood pressure

ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാന്‍ പ്രാപ്തിയുള്ള ഇഞ്ചികളുടെ ഉപയോഗം വഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവയുടെ ഉപയോഗംവരക്തത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ച് മസിലുകള്‍ക്ക് അയവ് വരുത്തുന്നതിനും സഹായിക്കുന്നു. ഏഷ്യയിലാണ് സാധരണ ഗതിയല്‍ ഇഞ്ചികള്‍ ഭക്ഷണ പദാര്‍ത്ഥത്തില്‍ ഉപയോഗിക്കാറുള്ളത്. കറികളിലും ചില പാനീയങ്ങളിലുമാണ് ഇഞ്ചികള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
ഇനി ഇഞ്ചി എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം.

natural remedies to lower blood pressure

ഇഞ്ചിയും മഞ്ഞളും തേര്‍ത്തുള്ള ചായ

ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന ചായ പൊതുവേ ബ്ലെഡ് വെസല്‍സ് റിലാക്‌സ് ചെയ്യാന്‍ സഹായിക്കും ഇത് വഴി അമിത ടെന്‍ഷന്‍ മൂലം ഹൃദയത്തിന് ഉണ്ടായേക്കാന്‍ ഇടയുള്ള ബുദ്ധിമുട്ടുകളെ ഇല്ലായ്മ ചെയ്യുന്നു.

natural remedies to lower blood pressure

ചേരുവുകള്‍

1 ഗ്രാന്‍ ടീ ബാഗ്
1 ടീസ്പീണ്‍ ഇഞ്ചി നീര്
1/4 ടീസ്പൂണ്‍ മഞ്ഞപ്പൊടി
1 ടീസ്പൂണ്‍ തേന്‍

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ഗ്രീന്‍ ടീയില്‍ ഇഞ്ചി നീരും മഞ്ഞളും ചേര്‍ക്കുക മധുരത്തിനായി അല്‍പം തേന്‍ ചേര്‍ത്ത് ഈ പാനീയം ഏല്ലാ ദിവസവും ഉപയോഗിക്കാം.

ഇഞ്ചി ബീറ്റ്‌റൂട്ട്‌ സെലറി ആന്റ് ആപ്പിള്‍ ജ്യൂസ്

natural remedies to lower blood pressure

ഇവയ്ക്ക് ശരീരത്തിലെ നൈട്രിക് ആസിഡുകളുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിക്കാന്‍ സാധിക്കും. ശരീരത്തില്‍ അടങ്ങിയിരുക്കുന്ന സോഡിയത്തെ പുറം തള്ളാനും സെലറിയുടെ ഉപയോഗം സഹായിക്കുന്നു.

ചേരുവകള്‍

1/2 കഷ്ണം ഇഞ്ചി
1 ബീറ്റ്‌റൂട്ട്‌
1 ആപ്പിള്‍
4 സെലറി സ്റ്റോക്‌സ്

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ ഇഞ്ചിയും ബീട്ട്‌റൂട്ടും ആപ്പിളും മിക്‌സിയില്‍ ഇട്ട് സെലറിയും ചേര്‍ത്ത് അവ മിക്‌സ് ചെയ്ത് എടുക്കുക.ഈ പാനീയം പിന്നീട് അരിച്ച് എടുക്കുക. ഇവ ദിവസവും ശീലമാക്കാം.

ഇഞ്ചിയും ഏലയ്ക്കയും

natural remedies to lower blood pressure

ചേരുവകള്‍

രണ്ടോ മൂന്നോ ഏലക്കായ് ചതയ്ച്ച് എടുക്കക.
ഇഞ്ച് ഇടിച്ചത് രണ്ട് കഷ്ണം
ഒര ടേബിള്‍ സ്പൂണ്‍ ബ്ലാക്ക് ടീ
ഒരു കപ്പ് വെള്ളം

തയ്യാറാക്കുന്ന വിധം

വെള്ളത്തില്‍ ഇവ എല്ലാം ചേര്‍ത്ത് തിളപ്പിക്കുക.പിന്നീട് അരിച്ചെടുത്ത് ഉപയോഗിക്കാം. മധുരം ആവശ്യമുണ്ടെങ്കില്‍ അല്‍പം തേന്‍ ചേര്‍ക്കാം.

English summary

natural remedies to lower blood pressure

Ginger has plenty of health benefits. Know about the ways to use ginger for lowering blood pressure here on malayalam Boldsky
Story first published: Friday, July 14, 2017, 17:18 [IST]
X
Desktop Bottom Promotion