കലോറി കുറയ്ക്കാന്‍ സഹായിക്കും ഭക്ഷണങ്ങള്‍

Posted By: Lekhaka
Subscribe to Boldsky

നിങ്ങളുടെ ഭാരക്കൂടുതൽ കാരണം നിരാശയും വിഷമവും അനുഭവിച്ചിട്ടില്ലേ ?ശരീരഭാരത്തെക്കുറിച്ചു നിരന്തരം വേവലാതിപ്പെടുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട് .അമിതഭാരം നമ്മുടെ ആത്മവിശ്വാസം കുറയ്ക്കുക മാത്രമല്ല ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും.

ഭാരക്കൂടുതൽ ഒരു വ്യക്തിയെ ഉൾവലിയാൻ കാരണമാക്കും .അമിതവണ്ണവും അമിതഭാരവും ആരോഗ്യപ്രശ്നങ്ങളായ സന്ധിവേദന ,കൊളസ്‌ട്രോൾ ,രക്തസമ്മർദ്ദം ,പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും.

അനാരോഗ്യകരമായ ഭക്ഷണം ,വ്യായാമക്കുറവ് ,ഹോർമോൺ വ്യത്യാസം ,പാരമ്പര്യം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഭാരക്കൂടുതൽ ഉണ്ടാകാം .അതിനാൽ പെട്ടെന്ന് ഭാരം കുറയ്ക്കാനായി കലോറി കുറയ്ക്കുകയും ഉപാപചയം ത്വരിതപ്പെടുത്തുകയും വേണം .കലോറി കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെക്കുറിച്ചു ചുവടെ ചേർക്കുന്നു.

 വെള്ളരിക്ക

വെള്ളരിക്ക

വെള്ളരി ധാരാളം ധാതുക്കൾ അടങ്ങിയ തണുപ്പ് നൽകുന്ന ഒരു പച്ചക്കറിയാണ് .ഇത് ഉപാപചയം ത്വരിതപ്പെടുത്തി കൂടുതൽ കാലറി നശിപ്പിക്കുന്നു .

 ബ്രോക്കോളി

ബ്രോക്കോളി

ആരോഗ്യം മെച്ചപ്പെടുത്താനാവശ്യമായ ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രോക്കോളി .ഇതിലെ ആന്റി ഓക്‌സിഡന്റുകൾ കാലറി നശിപ്പിക്കുന്നു .

 സെലറി

സെലറി

ജലാംശവും വിറ്റാമിൻ കെ യും ധാരാളമടങ്ങിയ ഒരു പച്ചക്കറിയാണ് സെലറി .ഇത് ഉപാപചയം ത്വരിതപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു .

 തക്കാളി

തക്കാളി

ടാനിനും വിറ്റാമിൻ സി യും അടങ്ങിയ തക്കാളിക്ക് ധാരാളം കലോറി നശിപ്പിക്കാനുള്ള കഴിവുണ്ട് .

 ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

ധാരാളം പോഷകങ്ങളും എൻസയിമും അടങ്ങിയ ക്യാപ്സിക്കത്തിന് കൊഴുപ്പ് അടങ്ങിയ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട് .

പടവലങ്ങ

പടവലങ്ങ

ഇതിലെ പൊട്ടാസ്യം ഉപാപചയം ത്വരിതപ്പെടുത്തി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു .

കാരറ്റ്

കാരറ്റ്

ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു .ഇത്‌ കൊഴുപ്പ് കോശങ്ങളെ തടയുകയും അങ്ങനെ ഉപാപചയം ത്വരിതപ്പെടുത്തി ഭാരം കുറയ്ക്കാൻ കാരറ്റ് സഹായിക്കുന്നു .

English summary

World Health Day : Amazing Vegetables That Can Burn Calories

Have a look at some of the common vegetables that can help burn more calories!
Story first published: Thursday, April 6, 2017, 20:00 [IST]