പുരുഷന്മാര്‍ മഞ്ഞള്‍ സൂക്ഷിച്ചുപയോഗിക്കണം

Posted By:
Subscribe to Boldsky

മഞ്ഞള്‍ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു വസ്തുവാണ്. ഇതിലെ കുര്‍കുമിനെന്ന ഘടകമാണ് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതും.

മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതില്‍ ഏറെ പ്രധാനം.

എന്നാല്‍ മഞ്ഞളിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ചില പ്രത്യേക രോഗാവസ്ഥകളില്‍ ഇതിന്റെ ഉപയോഗം സൂക്ഷിച്ചു വേണം. ഏതെല്ലാം അവസ്ഥകളിലാണ് മഞ്ഞളിന്റെ ഉപയോഗം നിയന്ത്രിയ്‌ക്കേണ്ടതെന്നറിയൂ,

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് മഞ്ഞള്‍ ഉപയോഗം ഏറെ സൂക്ഷിച്ചു വേണം. മിതമായ തോതില്‍ ഇത് ആരോഗ്യകരമാണ് എന്നാല്‍ മഞ്ഞളിന്റെ അളവ് കൂടുന്നത് യൂട്രസ് വികാസത്തിലും ചുരുങ്ങാനുമെല്ലാം ഇട വരുത്തും. ഇത് അബോര്‍ഷനും മാസം തികയാതെയുള്ള പ്രസവത്തിനും ഇട വരുത്തും.

ടെസ്റ്റോസ്റ്റിറോണ്‍ തോത്

ടെസ്റ്റോസ്റ്റിറോണ്‍ തോത്

മഞ്ഞള്‍ പുരുഷന്മാര്‍ അമിതമായി കഴിയ്ക്കുന്നത് നല്ലതല്ല. കാരണം ഇത് ടെസ്റ്റോസ്റ്റിറോണ്‍ തോത് കുറയ്ക്കും. ബീജോല്‍പാദനവും കുറയ്ക്കും. പുരുഷവന്ധ്യതയ്ക്കിട വരുത്തും.

ഗോള്‍സ്‌റ്റോണ്‍

ഗോള്‍സ്‌റ്റോണ്‍

ഗോള്‍സ്‌റ്റോണ്‍ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗം നിയന്ത്രിയ്ക്കുക. മഞ്ഞള്‍ ലിവറിനെ സംരക്ഷിയ്ക്കുമ്പോള്‍ ബൈല്‍ ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നു. അത് ചിലപ്പോള്‍ ഗോള്‍ ബ്ലാഡര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍ കാരണം കൂടിയാണ് അമിതമായ മഞ്ഞള്‍ ഉപയോഗം. ഇതിലെ ഓക്‌സലേറ്റുകള്‍ കാല്‍സ്യവുമായി ചേര്‍ന്ന് കാല്‍സ്യം ഓക്‌സലേറ്റുണ്ടാക്കും. ഇത് കിഡ്‌നി സ്‌റ്റോണിനു കാരണമാകും.

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹത്തിന് മരുന്നുകള്‍ കഴിയ്ക്കുന്നുവെങ്കില്‍ ഇതിന്റെ ഉപയോഗം സൂക്ഷിച്ചു വേണം. കാരണം രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നു താഴാന്‍ ഇത് വഴിയൊരുക്കും.

സര്‍ജറി

സര്‍ജറി

സര്‍ജറി പോലുള്ളവയുണ്ടെങ്കില്‍ ഇതിനു മുന്‍പും ശേഷവും അല്‍പനാള്‍ മഞ്ഞള്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഇത് രക്തപ്രവാഹം നിലയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കും.

English summary

Use Turmeric With Caution If You Have These Health Conditions

Use Turmeric With Caution If You Have These Health Conditions, Read more to know about,