For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുസ്സഹമായ ആര്‍ത്തവമോ? കുങ്കുമ പൂവിന്‍റെ അത്ഭുതം

By Princy Xavier
|

ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ കൊണ്ട് വലയുന്ന ആളാണോ നിങ്ങള്‍? ഓരോ രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ നാപ്കിനുകള്‍ മാറ്റേണ്ടിവരാറുണ്ടോ? സാധാരണയിലും നീണ്ടുനില്‍ക്കുന്ന ആര്‍ത്തവവും അതികഠിനമായ വേദനയും അമിതരക്തസ്രാവവും റിതുമതികളായ ഒട്ടുമിക്ക സ്ത്രീകളുടെയും പ്രശ്നമാണ്. ഇവ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന്നതിനു പുറമേ മാനസികാസ്വസ്തതക്കും കാരണമാകും. അമിതരക്തസ്രാവം മൂലം ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനം വിളര്ച്ചക്കും കാരണമായേക്കാം

അമിതരക്തസ്രാവം ആയുര്‍വേദത്തില്‍ " രക്തപ്രധാര" അല്ലെങ്കില്‍ "ആശ്രിഗ്ധാര" എന്നറിയപ്പെടുന്നു( ആശ്രിഗ് എന്നാല്‍ രക്തം, ധാര എന്നാല്‍ അമിതമായ ഒഴുക്ക്) എന്താണ് അമിതാര്‍ത്തവത്തിനു കാരണം?

1. വെളുത്തുള്ളി കടുക് മുതലായ ഭക്ഷണ പദാര്‍ഥങ്ങളുടെ ഉപയോഗം

2. മാനസിക പിരിമുറുക്കം

3. കാഠിന്യമേറിയ വ്യായാമപ്രക്രിയകള്‍

4. അമിതമായ ലൈംഗീക ബന്ധം

5. ഉപവാസം ( സുദീര്‍ഖമായ ഉപവാസം വാത പിത്ത ദോഷങ്ങള്‍ കൂടാന്‍ കാരണമാകുന്നു, ഇവമൂലം കഠിനമായ ആര്‍ത്തവത്തിനും)

ഇത്തരം ബുദ്ധിമുട്ടുകള്‍ തടയുന്നതിന് ഇന്ന് വിപണിയില്‍ ഒട്ടേറെ മരുന്നുകള്‍ ലഭ്യമാണ്. ഒരു പരിധി വരെ ഇവ മിക്കതും അശ്വാസം തരുന്നതും ആണ്. എന്നാല്‍ കാരണം കണ്ടെത്തി പ്രശ്നം പരിഹരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ആയുര്‍വേദത്തില്‍ നിന്ന് ലഭ്യമാകുന്ന ഏതാനും പരിഹാര മാര്‍ഗങ്ങള്‍ ഇതാ:

അവശ്യസാധനങ്ങള്‍ :

ഒരു ടീസ്പൂണ്‍ തേന്‍

ഒരു നുള്ള് കുങ്കുമ പൂവ്

തയ്യാറാക്കേണ്ട വിധം

കുങ്കുമ പൂവ് ചെറിയ നാരുകള്‍ പോലെ അടര്‍ത്തി തേനിനോടൊപ്പം യോജിപ്പിച്ച് കഴിക്കാം. താഴെ പറയുന്ന പ്രശ്നങ്ങള്‍ക്ക് ഇത് വളരെ നല്ലൊരു പരിഹാരമാണ്

1. ആര്‍ത്തവകാലത്തെ അമിതരക്തസ്രാവം

2. കഠിന വേദന ഉണ്ടാക്കുന്ന ആര്‍ത്തവം

3. ആര്‍ത്തവജന്യരോഗങ്ങള്‍

4. അടിക്കടിയുള്ള മാനസിക വ്യതിയാനങ്ങള്‍

5. പിത്താദിക്യം മൂലമുള്ള അസുഖങ്ങള്‍

6. മൂക്കിലൂടെയുള്ള ര്ക്തമെടുപ്പ്

7. വിഷാദരോഗം

എങ്ങനെയാണ് കുങ്കുമ പൂവ് പരിഹാരമാകുന്നത്?

കുങ്കുമ പൂവ് നല്ലൊരു വേദനസംഹാരിയാണ് . ഇത് ഇടവിട്ടിടവിട്ടുണ്ടാകുന്ന വേദനയെ തടയുന്നു. രക്തസ്രാവവും ക്രമീകരിക്കുന്നു.

എത്രനാള്‍ ഈ പരിഹാരമാര്‍ഗം തുടരാം?

ആര്‍ത്തവം ആരംഭിക്കുന്നതിനു മൂന്നോ നാലോ ദിവസം മുന്‍പു മുതല്‍ രക്തസ്രാവം നിലക്കുന്നത് വരെ തുടരാവുന്നതാണ്. സഹിക്കാന്‍ തീരെ പറ്റാത്ത വേദനയുള്ള അവസരങ്ങളില്‍ മാത്രം ഈ പരിഹാരം ഉപയോഗിക്കുക.

കാലാവധി

കുങ്കുമ പൂവ് തേനില്‍ ചാലിക്കുന്നതിനാല്‍ ഇതിനു പ്രത്യേകിച്ച് കാലപരിമിധി ഇല്ല. എന്നാല്‍ ഗുണമേന്മയുള്ള തേനും കുങ്കുമ പൂവും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വൃത്തിയും വെടിപ്പുമുള്ള അന്തരീഷത്തില്‍ തന്നെ ഇവ രണ്ടും സൂക്ഷിക്കുക.

കുട്ടികള്‍ക്കും വയറുവേദന സംഹാരി

മൂന്നു വയസ്സിനു മേലുള്ള കുട്ടികളുടെ ഇടവിട്ടുള്ള വയറുവേദനക്ക് ഈ ഔഷധക്കൂട്ട് സേവിക്കുന്നത് ഒരു ഉത്തമ പരിഹാരമാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഉണ്ടാകാറുള്ള വയറു വേദനക്ക് നല്ലൊരു പരിഹാരം ആണിത്. എന്നാല്‍ അമിതമായ അളവില്‍ ഈ മരുന്നു സേവിക്കുന്നത് മറ്റു പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം

അമിതാര്‍ത്തവം തടയുന്ന മറ്റു മാര്‍ഗങ്ങള്‍

അശോക മരത്തിന്റെ തോല്‍ ആര്‍ത്തവ സമയത്ത് ഉണ്ടാകാറുള്ള അമിതവേദന തടയുന്നതിന് ഉപയോഗിച്ച് വരുന്നു. അശോക മരത്തൊലി പൊടിയാക്കിയത് 25 ഗ്രാം അഞ്ഞൂറ് മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക, ഇത് കുറുകി ഏകദേശം അമ്പതു മില്ലി ലിറ്റര്‍ ആകുമ്പോള്‍ അതെ അളവില്‍ പാലും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ചേരുവ കുറുകി അമ്പതു മില്ലി ലിറ്റര്‍ ആയാല്‍ അരിച്ചു തണുത്ത ശേഷം ഉപയോഗിക്കുക.

ഇത് ആര്‍ത്തവം ഉള്ള ദിവസങ്ങളില്‍, രാവിലെ 20-30 മില്ലി ലിറ്റര്‍ വീതം രക്തസ്രാവം നിലക്കുന്നത് വരെ കഴിക്കുന്നത് നല്ലതാണ്. കൂടാതെ തൊട്ടാവാടി അരുകന്പുല്ല് ചേര്‍ത്തോ അരി കഴുകിയ വെള്ളത്തിലോ അരച്ച് കുടിക്കുനതും ഫലപ്രദമാണ്.സ്ഥിരമായി ഉണക്കമുന്തിരി കഴിക്കുന്നത് പിത്തത്തെ ക്രമീകരിക്കാനും ആര്‍ത്തവകാലത്തെ രക്തസ്രാവം നിയന്ത്രിതമാക്കാനും ഗുണകരമാണ്.

English summary

Try This Ayurvedic Home Remedy Using Saffron for heavy periods

There are a number of factors that lead to excessive and uncontrollable menstrual bleeding. Here are a few of them.
Story first published: Wednesday, November 29, 2017, 17:26 [IST]
X
Desktop Bottom Promotion