മൂന്ന്‌ മുട്ട ദിവസവും, ഗുണങ്ങള്‍ നിരവധി

Posted By:
Subscribe to Boldsky

മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. സമീകൃതാഹാരമാണ് മുട്ട. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും മുട്ട കഴിച്ചത് കൊണ്ട് ഉണ്ടാവില്ല. നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണ് മുട്ട. സൂപ്പര്‍ഫുഡ് ആണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിന്‍, കാല്‍സ്യം, അയേണ്‍, പ്രോട്ടീന്‍ എന്നിവയെല്ലാം മുട്ടയില്‍ ഉണ്ട്. നിത്യേന ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയാല്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം. ഇത് ശരീരഭാരം വരെ കുറക്കാന്‍ സഹായിക്കും എന്നാണ് പറയുന്നത്.

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ദിവസവും രണ്ട് മുട്ട വീതം പുഴുങ്ങിക്കഴിച്ചാല്‍ അത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പ്രഭാത ഭക്ഷണത്തോടൊപ്പം മുട്ട സ്ഥിരമായി കഴിക്കാം. മാത്രമല്ല പല വിധത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ മുട്ടക്ക് ഉണ്ട്. മുട്ടയില്‍ വിറ്റാമിന്‍ എ, ബി, ബി 12 എന്നിവയെല്ലാം മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മിതമായി ആഹാരം കഴിക്കുന്നതും മുട്ട കഴിക്കുന്നതിലൂടെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് വരെ നടത്തിയ പല പഠനങ്ങളിലും മുട്ട നല്‍കുന്ന ഗുണം വളരെ വലുതാണ്.

ദിവസവും ഉപ്പ് കഴിക്കുന്നവര്‍ അറിയാന്‍

എന്നാല്‍ മുട്ട കഴിച്ചാല്‍ അത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്നും ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റായ ധാരണയാണ്. മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും ശരിയായ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും മൂന്ന്‌ മുട്ട പുഴുങ്ങിക്കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് മുട്ട ആശ്വാസമാണ്. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും മുട്ട കഴിക്കുന്നത് കൊണ്ടല്ല. മുട്ട ഒരിക്കലും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല. ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോഴാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ മുട്ട കഴിക്കുന്നതിലൂടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ലഘുകരിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുട്ട കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ജനിതക വൈകല്യങ്ങള്‍

ജനിതക വൈകല്യങ്ങള്‍

വിറ്റാമിന്‍ ബി9 കൊണ്ട് സമ്പുഷ്ടമാണ് മുട്ട. മാത്രമല്ല ഇതിലുള്ള ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ടാക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവില്‍ ഉണ്ടാകുന്ന ജനിതക വൈകല്യങ്ങള്‍ ഇല്ലാതാക്കുന്നു. ദിവസവും മൂന്ന്‌ വീതം മുട്ട പുഴുങ്ങിക്കഴിക്കുന്നത് കുട്ടികളിലുണ്ടാവുന്ന ജനിതക വൈകല്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

വാര്‍ദ്ധക്യം തടയുന്നു

വാര്‍ദ്ധക്യം തടയുന്നു

വാര്‍ദ്ധക്യം പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കമാണ്. എന്നാല്‍ പലപ്പോഴും വാര്‍ദ്ധക്യം വരുന്നതിനു മുന്‍പ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാനും എല്ലാ വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു മുട്ട. മുട്ട ദിവസവും പുഴുങ്ങിക്കഴിക്കുന്നത് വാര്‍ദ്ധക്യത്തെ തടയാന്‍ സഹായിക്കുന്നു.

 ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് ഏറ്റവും ഭീകരമായ അവസ്ഥയാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ദിവസവും രണ്ട് പുഴുങ്ങിയ മുട്ട ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ക്യാന്‍സര്‍ സാധ്യത കുറക്കാനും സഹായിക്കുന്നു. സ്തനാര്‍ബുദത്തിന്റെ സാധ്യത വളരെയധികം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ട. വിറ്റാമിന്‍, അമിനോ ആസിഡ്, മിനറല്‍സ് എല്ലാം ഇത്തരത്തില്‍ സ്തനാര്‍ബുദ സാധ്യത കുറക്കുന്നു. ഇത് സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറക്കുന്നു.

 കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ട. ദിവസവും രണ്ട് മുട്ട കഴിക്കുന്നത് കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി 12 ആണ് കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. മുട്ടയുടെ മഞ്ഞയാണ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. ഇത് ശരീരത്തിലെ കരളിനെ ക്ലീന്‍ ചെയ്ത് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു.

കണ്ണിന് ആരോഗ്യം

കണ്ണിന് ആരോഗ്യം

കണ്ണിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ട. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് മുട്ടയിലുള്ള വിറ്റാമിന്‍ എ സഹായിക്കുന്നു. ലൂട്ടെയ്ന്‍ വളരെയധികം കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് ഇരുട്ടത്തും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കണ്ണിന്റെ ഏത് തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ മുട്ട കഴിക്കുന്നത് സഹായിക്കുന്നു.

 തടി കുറക്കാം പെട്ടെന്ന്

തടി കുറക്കാം പെട്ടെന്ന്

തടി കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ട. തടി കൂട്ടുമെന്ന് കരുതി പലരും മുട്ട കഴിക്കുന്ന കാര്യത്തില്‍ കുറവ് വരുത്താറുണ്ട്. എന്നാല്‍ മുട്ട ഒരിക്കലും തടി കൂട്ടുകയില്ല. തടി കുറക്കുകയാണ് ചെയ്യുന്നത്. മുട്ട കഴിക്കുന്നത് പല വിധത്തിലും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നു. മാത്രമല്ല ഇത് തടി കുറച്ച് നമ്മളെ സ്ലിം ആക്കുകയും ചെയ്യുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുട്ട വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ ഫാറ്റ് കുറച്ച് ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും രണ്ട് മുട്ട പുഴുങ്ങിക്കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു

കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ട. വിറ്റാമിന്‍ ഡി ധാരാളം ഉള്ള ഒന്നാണ് മുട്ട. മാത്രമല്ല കാല്‍സ്യത്തിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് മുട്ട. ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

 പ്രമേഹത്തിന്റെ അളവ് കൃത്യമാക്കുന്നു

പ്രമേഹത്തിന്റെ അളവ് കൃത്യമാക്കുന്നു

പ്രമേഹത്തിന്റെ അളവ് കൃത്യമാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുട്ട. ദിവസവും മൂന്ന്‌ മുട്ട കഴിക്കുന്നതിലൂടെ പ്രമേഹത്തിന്റെ അളവ് കൃത്യമാക്കുന്നു. പ്രമേഹത്തിന്റെ അളവ് പെട്ടെന്ന് കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുട്ട.

English summary

Top Ten Health Benefits of Eating three Eggs

Here is what eating three boiled eggs a day will do for your health.
Story first published: Friday, October 27, 2017, 17:28 [IST]