മഴവെള്ളം അല്‍പം കണ്ണിലായാലുള്ള അപകടം

By: Sajith K S
Subscribe to Boldsky

മഴക്കാലത്ത് കണ്ണ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ കാലാവസ്ഥ മാറുമ്പോഴും കണ്ണിന്റെ ആരോഗ്യ കാര്യത്തിലും പരിചരണത്തിലും പ്രത്യേക ശ്രദ്ധ നല്‍കണം. കണ്ണിന് അസുഖം വരുന്നത് മഴക്കാലത്ത് അല്‍പം കൂടുതലാണ്. ഇത്തരത്തിലുള്ള സാംക്രമിക രോഗങ്ങള്‍ പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നയിക്കും.

കറ്റാര്‍ വാഴ ജ്യൂസ് ദിവസവും രാവിലെ വെറുംവയറ്റില്‍

കണ്ണിനെ ശ്രദ്ധിക്കാന്‍ അതുകൊണ്ട് തന്നെ പ്രത്യേകം സമയം കണ്ടെത്തേണ്ടതുണ്ട്.

മഴക്കാലത്തെ നേത്രസംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മയും വൃത്തിയില്ലായ്മയുമാണ് നേത്രരോഗങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്‌. മഴക്കാലത്ത് നേത്രസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കണ്ണും കൈയ്യും

കണ്ണും കൈയ്യും

കണ്ണും കൈയ്യുമാണ് എപ്പോഴും ബന്ധമുള്ളത്. ഒരു ആവശ്യവുമില്ലെങ്കിലും കണ്ണിനു ചുറ്റും നമ്മുടെ കൈയ്യുണ്ടാവും. എന്നാല്‍ കണ്ണില്‍ തൊടുന്നതിനു മുന്‍പായി കൈ കഴുകേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല കണ്ണ് തിരുമ്മുന്നതും പരമാവധി ഒഴിവാക്കുക.പകരം ഡിസ്‌പോസിബിള്‍ ടിഷ്യൂസ് ഉപയോഗിച്ച് കണ്ണ് തുടക്കാവുന്നതാണ്.

മഴവെള്ളം കണ്ണിലാവുന്നത്

മഴവെള്ളം കണ്ണിലാവുന്നത്

മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ മഴവെള്ളം കണ്ണിലാവുന്നത് സാംക്രമിക രോഗങ്ങള്‍ ഇരട്ടിയാക്കും. അതുകൊണ്ട് പരമാവധി വെള്ളം കണ്ണിലാവുന്നത് തടയുക.

ലെന്‍സ് ഉപയോഗിക്കുന്നത്

ലെന്‍സ് ഉപയോഗിക്കുന്നത്

ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണിന് പ്രശ്‌നമുണ്ടാക്കുന്നത്. കണ്ണ് ചുവന്ന് വരിക, കണ്ണില്‍ നിന്നും വെള്ളം വരിക, പീള കെട്ടുക എന്നിവയെല്ലാം ലെന്‍സ് ഉപയോഗിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് മഴക്കാലത്ത്. മാത്രമല്ല മറ്റുള്ളവര്‍ ഉപയോഗിച്ച ഇത്തരം വസ്തുക്കള്‍ നമ്മള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധവേണം.

അണുബാധ

അണുബാധ

അണുബാധകളായ ചെങ്കണ്ണ്, വരണ്ട കണ്ണ്, മറ്റ് നേത്ര രോഗങ്ങള്‍ തുടങ്ങിയവ ഉള്ളപ്പോള്‍ നല്ലതു പോലെ വൃത്തിയുള്ള തുണി ഉപയോഗിച്ച് കണ്ണ് ക്ലീന്‍ ചെയ്യുക. മാത്രമല്ല കണ്ണിനു ചുറ്റും മേക്കപ് ഇടുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇത് ബാക്ടീരിയ വര്‍ദ്ധിക്കുകയും അണുബാധ വഷളാവുകയും ചെയ്യും.

മറ്റുള്ളവരുടെ വസ്തുക്കള്‍

മറ്റുള്ളവരുടെ വസ്തുക്കള്‍

മറ്റുള്ളവരുടെ വസ്തുക്കള്‍ ഒരിക്കലും നേത്രരോഗമുള്ളപ്പോളും അല്ലാത്തപ്പോഴും ഉപയോഗിക്കരുത്. സണ്‍ഗ്ലാസ്സ്, കര്‍ച്ചീഫ് തുടങ്ങിയവയൊന്നും ഒരു കാരണവശാലും എടുക്കരുത്. ഇത് കണ്ണിന്റെ പ്രശ്‌നം വഷളാക്കും

English summary

Tips to protect your eyes from infections this monsoon

have listed ways to avoid eye problems during monsoon.
Story first published: Monday, July 10, 2017, 14:53 [IST]
Subscribe Newsletter