Just In
Don't Miss
- Automobiles
ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്
- Sports
തിരക്കേറിയ മത്സരക്രമം, ഇന്ത്യ ഏഷ്യാകപ്പിന് അയക്കുക രണ്ടാം നിര ടീമിനെ
- News
വനിതാ ദിനത്തിൽ കർഷക സമരം നയിച്ച് സ്ത്രീകൾ, ട്രാക്ടറുകളിലും ബസുകളിലും ആയിരങ്ങൾ
- Movies
ആര്ക്കും എന്റെ പേരറിയില്ല, എല്ലാവരും കണ്മണി എന്നാണ് വിളിക്കുന്നത്; മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക
- Finance
വിപണി: സെന്സെക്സ് 50,441 പോയിന്റില്, നിഫ്റ്റി 15,000 നില കൈവിട്ടു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില് തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റംസാന്‍ നൊയമ്പ് ആരോഗ്യകരമാക്കാന്‍
റംസാൻ സമയത്തു മുസ്ലീങ്ങൾ അവരുടെ ആഹാരരീതി മാറ്റുന്നു .
കഠിനമായ, ജലപാനം പോലുമില്ലാത്ത വ്രതമാണ് ഇവരീക്കാലത്തു പിന്‍തുടരുന്നത്. ഇതുമൂലം ക്ഷീണവും മറ്റും അനുഭവപ്പെടുന്നതും സ്വാഭാവികം.
ഈ ആഘോഷവേളകൾ മികച്ചതാക്കാൻ നുട്രീഷനിസ്റ്റായ ഷാർലെറ്റ് ഡെബിഗിനി ചില നിർദ്ദേശങ്ങൾ തരുന്നു .

റംസാന്‍ നൊയമ്പ് ആരോഗ്യകരമാക്കാന്‍
റംസാൻ കാലത്തെ രാവിലത്തേയും വൈകുന്നേരത്തെയും ഭക്ഷണമാണ് സുഹൂറും ഇഫ്താറും .ഇതിൽ സുഹുർ ഏറ്റവും പ്രധാനമാണ് .ഒരു ദിവസം തുടങ്ങുമ്പോഴുള്ള ഭക്ഷണമാണിത് .അതിനാൽ സൂര്യോദയത്തിനു മുൻപുള്ള ഭക്ഷണം പ്രോട്ടീനും (മുട്ട,ചീസ് ,തൈര് ,നട്‌സ് എന്നിവ )യും നാരുകൾ അടങ്ങിയ (പഴങ്ങൾ ,പച്ചക്കറികൾ ,ധാന്യങ്ങൾ )എന്നിവയും കഴിക്കുന്നത് കൂടുതൽ സമയം വിശക്കാതിരിക്കാൻ സഹായിക്കും .

റംസാന്‍ നൊയമ്പ് ആരോഗ്യകരമാക്കാന്‍
നൊയമ്പിന് ശേഷം ഇഫ്താർ സമയത്തു ധാരാളം ഭക്ഷണം കഴിക്കാനുള്ള അഭിനിവേശം ഉണ്ടാകും .വിശപ്പിന്റെ ക്ഷീണം അകറ്റാനായി കാലറി ധാരാളമുള്ള ഭക്ഷണം കഴിക്കണം .തണുത്ത സൂപ്പോ ,സാലഡോ കഴിക്കുന്നത് നല്ലതാണ് .പച്ചക്കറികളും ,ധാന്യവും ,പ്രോട്ടീനും അടങ്ങിയ ഭക്ഷണം വൈകുന്നേരം കഴിക്കുക .

റംസാന്‍ നൊയമ്പ് ആരോഗ്യകരമാക്കാന്‍
റംസാൻ സമയത്തു കാലറി ഇല്ലാത്തതും ജങ്ക് ഫുഡും ഒഴിവാക്കുക .കുറഞ്ഞത് 5 തരം പച്ചക്കറികളും പഴവർഗ്ഗങ്ങളും ദിവസവും കഴിക്കുക .ഓരോ ആഹാരവും പ്രോട്ടീനും പാൽ അടങ്ങിയതുമാണെന്നു ഉറപ്പ് വരുത്തുക .

റംസാന്‍ നൊയമ്പ് ആരോഗ്യകരമാക്കാന്‍
റംസാൻ വർഷത്തിലെ ഉത്‌സവകാലമാണ് .പകലിനേക്കാളും രാത്രി കൂടുതൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കാനിടയുണ്ട് .അതിനാൽ ഭാരം കൂടുന്നു .ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ശരീരത്തിൽ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവും കൂട്ടും . ഷാർലെറ്റ് ഡെബിഗിനി പറയുന്നത് കാലറി കൂടിയ പേസ്ട്രീസ് ,ഹൽവ എന്നിവ കഴിക്കുന്നതിനു പകരം കുറച്ചു ഈന്തപ്പഴവും ബദാമും കഴിക്കുന്നതാണ് നല്ലതെന്ന് .

റംസാന്‍ നൊയമ്പ് ആരോഗ്യകരമാക്കാന്‍
നൊയമ്പിൽ ആയിരിക്കുന്നതിനാൽ സൂര്യനെ ഒഴിവാക്കി തണുത്ത സ്ഥലങ്ങളിൽ ഇരിക്കുക .കൂടാതെ കടുത്ത വ്യായാമം ഒഴിവാക്കുക .സൂര്യോദയത്തിനു മുൻപ് പഴങ്ങൾ കഴിക്കുന്നത് നല്ലതാണ് .ഇതിലെ ജലാംശം നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കും .ഒരു തവണ തന്നെ കൂടുതൽ വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക .ചായ ,കാപ്പി എന്നിവ ഒഴിവാക്കുക .ഇവ ദാഹം കൂട്ടുകയും ശരീരത്തിലെ ജലാംശം കുറയ്ക്കുകയും ചെയ്യും .കൂടുതൽ ഊർജ്ജത്തിനായി പഴച്ചാറുകളോ ,സ്മൂത്തിയോ വെള്ളം ചേർത്ത് നേർപ്പിച്ചു കുടിക്കുക .

റംസാന്‍ നൊയമ്പ് ആരോഗ്യകരമാക്കാന്‍
പ്രായമായവരും ,പ്രമേഹമുള്ളവരും ഗർഭിണികളും ,കുട്ടികളും ഉപവാസത്തിനു മുൻപ് ഡോക്ടറുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നത് നല്ലതാണ് .ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു റംസാൻ നോയമ്പ് നോക്കണം എന്നുള്ളവർ ഡോക്ടറുമായി സംസാരിച്ചു അവരുടെ ആരോഗ്യത്തിനനുസരിച്ചു പ്ലാൻ ചെയ്യണം .ആരോഗ്യം ക്ഷയിക്കുകയാണെന്നു തോന്നുന്നുവെങ്കിൽ ഉപവാസം നിർതുന്നതാണ് നല്ലത് .