Just In
- 46 min ago
ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം
- 5 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 15 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 17 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
Don't Miss
- News
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ ഹാഷ് വാല്യു എന്താണ്?
- Automobiles
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
- Finance
അടുത്ത 3 ആഴ്ചയ്ക്കകം ഇരട്ടയക്ക ലാഭം നേടാം; കുതിപ്പിനൊരുങ്ങുന്ന ഈ 3 ഓഹരികള്‍ പരിഗണിക്കാം
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
ഗ്രീന്‍ ടീ കഴിയ്ക്കുമ്പോള്‍ സൂക്ഷിക്കേണ്ടവര്‍
ഗ്രീന്‍ ടീ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഒരിക്കലും ദോഷമുണ്ടാക്കാത്ത ഒന്നാണ് ഗ്രീന്‍ ടീ. എന്നാല്‍ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും ഗ്രീന്‍ ടീ കഴിയ്ക്കാന്‍ പാടില്ലാത്ത ചിലരുണ്ട്.
ചിലരുടെ സ്ഥിരം പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ എന്നതാണ് സത്യം. എങ്കിലും ഗ്രീന്‍ ടീ ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചിലരുണ്ട്. ഗ്രീന്‍ടീയുടെ ഉപയോഗം ദോഷമുണ്ടാക്കുന്ന ചിലരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ഗര്‍ഭിണികള്‍
ഗര്‍ഭിണികളായ സ്ത്രീകള്‍ ഗ്രീന്‍ ടീ ഉപയോഗിക്കുമ്പോള്‍ അല്പം സൂക്ഷിക്കണം. ഉത്തേജനം നല്കുന്ന ഒന്നാണ് കഫീന്‍. ഇതാകട്ടെ ഗ്രീന്‍ടീയില്‍ ധാരാളമുണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിലെ രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇതേ പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിയ്ക്കുന്നത്.

വിളര്‍ച്ചയുള്ളവര്‍
വിളര്‍ച്ചയുള്ളവരും ഗ്രീന്‍ ടീ ഉപയോഗിക്കരുത്. ഇത് നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ ഇരുമ്പിന്റെ അംശത്തെ ആഗിരണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ അയേണ്‍ മൂലകങ്ങള്‍ ലഭിയ്ക്കാതെ വരുന്നതിന് കാരണമാകുന്നു.

ഇന്‍സോമ്നിയ അഥവാ ഉറക്കമില്ലായ്മ
ചായയും കാപ്പിയും എപ്പോഴും ഉറക്കമില്ലായ്ക്ക് കാരണമാകുന്നു. ഗ്രീന്‍ടീയുടെ കാര്യവും തിരിച്ചല്ല. ഇത് ഉറക്കത്തെ തടഞ്ഞ് നിര്‍ത്തി ശരീരത്തില്‍ അഡ്രിനാലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. അത് ഉറക്കത്തെ ഇല്ലാതാക്കുന്നു.

പ്രമേഹ രോഗികള്‍
പ്രമേഹ രോഗികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് അല്പം സൂക്ഷിച്ച് മതി. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് പലപ്പോഴും.

രക്തസമ്മര്‍ദ്ദമുള്ളവര്‍
രക്തസമ്മര്‍ദ്ദമുള്ളവരും ഇത്തരത്തില്‍ ഗ്രീന്ടീയെ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക. ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും ഗ്രീന്‍ ടീ കാരണമാകും.

ആരോഗ്യഗുണങ്ങള്‍ ധാരാളം
ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഗ്രീന്‍ ടീ. ദിവസവും രണ്ട് കപ്പ് കുടിയ്ക്കുന്നത് നല്ലതാണെങ്കിലും മുകളില്‍ പറഞ്ഞ ശാരീരികാവസ്ഥകള്‍ ഉള്ളവര്‍ ഗ്രീന്‍ ടീ കുടിയ്ക്കാതിരിയ്ക്കാന്‍ തന്നെ ശ്രദ്ധിക്കാം.

അഞ്ച് ഗ്ലാസ്സിലധികം
ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ടെന്ന് കരുതി അഞ്ച് ഗ്ലാസ്സില്‍ അധികം ഗ്രീന്‍ ടീ കഴിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ അത് നിങ്ങളെ അനാരോഗ്യത്തിലേക്കാണ് എത്തിയ്ക്കുക.