രണ്ടാഴ്ചയ്ക്കുള്ളിൽ നടുവേദന കുറയ്ക്കാം

Posted By: jibi Deen
Subscribe to Boldsky

പതിവായി നടുവേദനയുള്ളവർ എത്രത്തോളം വിഷമിക്കുന്നുണ്ടെന്നു നമുക്കറിയാം.

എപ്പോഴും ചലിക്കുന്ന ഭാഗത്താണ് വേദനയെങ്കിൽ അത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കും.നമ്മുടെ പ്രവൃത്തികളെല്ലാം മന്ദഗതിയിലാകുകയും ചെയ്യും.

60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ചിലപ്പോൾ കടുത്ത നടുവേദന വരാം.ചിലപ്പോൾ ശസ്ത്രക്രീയ പോലും വേണ്ടിവന്നേക്കും.ശരീരത്തിലെ ഏതുഭാഗത്തു വേദന വന്നാലും അത് ബുദ്ധിമുട്ടാണ്.അത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.

ശരീരത്തിലുണ്ടാകുന്ന വേദനയിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത് നടുവേദനയാണ്.കാരണം നമ്മുടെ ചലനങ്ങളായ നടക്കുക,കുനിയുക,ഇരിക്കുക ഇതിനെല്ലാം നടുവിന്റെ പിൻബലം ആവശ്യമാണ്.ചിലപ്പോൾ ചെറിയ കാര്യങ്ങൾ ചെയ്യാൻപോലും ബുദ്ധിമുട്ടും.

പരിക്കുകൾ, അനാരോഗ്യകരമായ ജീവിതരീതി, മോശമായ ഇരിപ്പ് , ദുർബലമായ അസ്ഥികൾ, വാർദ്ധക്യം, വാതം, അസ്ഥികളുടെ അണുബാധ തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് നടുവേദന വരാം.നടുവേദനയുള്ള വ്യക്തി തന്റെ ജീവിതരീതി മാറ്റിയില്ലെങ്കിൽ ചികിത്സിച്ചു ഭേദമാക്കുക ബുദ്ധിമുട്ടാണ്.

ഡോക്ടറെ സമീപിച്ചു നടുവേദനയുടെ യഥാർത്ഥ കാരണം കണ്ടെത്തുക അത്യാവശ്യമാണ്.നാം നടുവേദനയുടെ ചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കുമ്പോൾ പലരും വേദനസംഹാരിയാണ് നൽകുന്നത്.ഇത് പിന്നീട് വളരെ ദോഷം ചെയ്യും.

അതിനാൽ നിങ്ങൾക്ക് വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ഒരു പ്രതിവിധി ചുവടെ കൊടുക്കുന്നു.

backpain

ആവശ്യമായ ഘടകങ്ങൾ:

ലാവെൻഡർ എസ്സൻഷ്യൽ ഓയിൽ - 8-10 തുള്ളി

പെപ്പർമെന്റൽ ഓയിൽ - 8-10 തുള്ളി

ഇത് പതിവായി ഉപയോഗിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ വേദന കുറയ്ക്കാൻ സഹായിക്കും.

ഇതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പാലിക്കേണ്ടതാണ്.നീർക്കെട്ടിനു കാരണമാകുന്ന എണ്ണമയമുള്ളതും മസാലകൾ ചേർത്തതുമായ ഭക്ഷണങ്ങൾ ഉപേക്ഷിക്കണം.

ഇതിനുപുറമെ മിതമായ വ്യായാമം പതിവായി ചെയ്യുന്നത് നടുവേദനയ്ക്ക് ആശ്വാസം തരും.ഡോക്ടറെ സമീപിച്ചു നടുവേദനയുടെ യഥാർത്ഥ കാരണം കണ്ടെത്തി ,ഗുരുതരമാണെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

lavender

ലാവെണ്ടർ എസ്സൻഷ്യൽ എണ്ണയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ നടുവിലെ പേശികളിലെ നീര് കുറച്ചു വേദന മാറ്റാൻ ഉത്തമമാണ്.

പെപ്പെർമിൻറ് എണ്ണ നടുവിലെ രക്തസംക്രമണം കൂട്ടി വേദനയും നീരും കുറയ്ക്കുന്നു.

തയാറാക്കലിന്റെയും പ്രയോഗത്തിന്റെയും രീതി:

ഒരു പാത്രത്തിൽ നിർദ്ദേശിച്ച അളവിലെ എണ്ണകൾ എടുക്കുക.

നന്നായി ഇത് ഇളക്കുക.

പുറകിൽ നന്നായി തേച്ചുപിടിപ്പിക്കുക.

മറ്റൊരാളുടെ സഹായത്തോടെ 20 മിനിറ്റ് മസാജ് ചെയ്യുക.

ഇത് ദിവസേന ഒരു തവണ പതിവായി ചെയ്യുക.

Read more about: backpain നടുവേദന
English summary

These 2 Powerful Oils Can Reduce Back Pain In 2 Weeks

These 2 Powerful Oils Can Reduce Back Pain In 2 Weeks