സ്ത്രീകളെ മാത്രം തിരഞ്ഞെടുക്കും നിശബ്ദ കൊലയാളി

Posted By:
Subscribe to Boldsky

രോഗങ്ങള്‍ക്ക് സ്ത്രീ പുരുഷ-ഭേദമില്ല. ഏത് രോഗവും എപ്പോഴും സ്ത്രീയ്ക്കായാലും പുരുഷനായാലും പിടിപെടാം. എന്നാല്‍ ഏതവസരത്തിലും എല്ലാവര്‍ക്കും രോഗങ്ങളും പിടിപെടാവുന്നതാണ്. പക്ഷേ എപ്പോഴും സ്ത്രീകളെ മാത്രം ലക്ഷ്യം വെക്കുന്ന ചില രോഗങ്ങളുണ്ട്. പലപ്പോഴും ഈ രോഗങ്ങളെക്കുറിച്ച് പലര്‍ക്കും മുന്‍ധാരണയില്ല. പ്രമേഹത്തിന് പരിഹാരം 12ദിവസം 12 ഭക്ഷണം

അതുകൊണ്ട് തന്നെ പലരും ഇതിന് വേണ്ടത്ര ഗൗരവം നല്‍കുകയില്ല. എന്നാല്‍ ഇത്തരത്തില്‍ ഗൗരവത്തോടെയല്ലാതെ കാണുന്നത് കൊണ്ട് തന്നെ പല രോഗങ്ങള്‍ക്കും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് കാര്യങ്ങള്‍ ഗുരുതരമാക്കാറുണ്ട്. എന്തൊക്കെ രോഗാവസ്ഥകളെയാണ് സ്ത്രീകള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

 ക്രമം തെറ്റിയുള്ള ആര്‍ത്തവം

ക്രമം തെറ്റിയുള്ള ആര്‍ത്തവം

ക്രമം തെറ്റിയുള്ള ആര്‍ത്തവം പല സ്ത്രീകളുടേയും പതിവ് പല്ലവിയാണ്. ഇത്തരത്തില്‍ കാണപ്പെടുന്ന ആര്‍ത്തവ ക്രമക്കേടുകള്‍ പല വിധത്തിലാണ് സ്ത്രീകളെ ബാധിയ്ക്കുന്നത്. ഇത്തരം ഒരു അവസ്ഥ ഉണ്ടായാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

 അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണമാണ് സ്ത്രീകളെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നം. ഭക്ഷണം കൂടുതല്‍ കഴിയ്ക്കാതെ തന്നെ ഈ പ്രശ്‌നം ഉണ്ടെങ്കില്‍ ഉടനെ തന്നെ ചികിത്സ തേടേണ്ടതാണ്.

മലബന്ധം

മലബന്ധം

മലബന്ധം പലവിധ കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ സ്ത്രീകളില്‍ സ്ഥിരമായി മലബന്ധം ഉണ്ടാകുമ്പോള്‍ ചില പ്രധാന കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടാകും എന്നതാണ് കാര്യം.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

എല്ലാവരിലും മുടി കൊഴിയും. എന്നാല്‍ അമിതമായ തോതില്‍ മുടി കൊഴിയുകയാണെങ്കില്‍ അത് ഓവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്നാണ്.

 പുറം വേദന

പുറം വേദന

പുറം വേദന സ്ത്രീകളില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇതിനെ നിസ്സാരമായി കണ്ടാല്‍ അതുണ്ടാക്കുന്നത് പിന്നീട് വളരെ വലിയ പ്രതിസന്ധികളാണ്.

 ഇടക്കിടക്കുള്ള ഛര്‍ദ്ദി

ഇടക്കിടക്കുള്ള ഛര്‍ദ്ദി

ഇടക്കിടക്കുള്ള ഛര്‍ദ്ദിയാണ് വേറൊരു ലക്ഷണം. ഇതും ഓവേറിയന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ മുന്നിലാണ്. അണ്ഡാശയ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

 ലൈംഗിക ബന്ധത്തിനിടക്ക് വേദന

ലൈംഗിക ബന്ധത്തിനിടക്ക് വേദന

ലൈംഗിക ബന്ധത്തിനിടക്ക് അതിശക്തമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ഗൗരവതരമായി എടുക്കേണ്ട ഒന്നാണ്. ഗൈനക്കോളജിസ്റ്റിനെ കണ്ട് കൃത്യമായ ചികിത് തേടാം.

 അമിത വിയര്‍പ്പ്

അമിത വിയര്‍പ്പ്

അമിത വിയര്‍പ്പാണ് മറ്റൊന്ന്. യാതൊരു ജോലിയും ചെയ്യാതെ തന്നെ വിയര്‍പ്പ് കൂടുതലാവുന്ന അവസ്ഥയാണെങ്കില്‍ അത് പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

English summary

Symptoms You Should Never Ever Ignore

Here are some symptoms that you just can't ignore, no matter what
Story first published: Saturday, June 3, 2017, 17:45 [IST]