തൈറോയ്ഡിനെ കരുതിയിരുന്നില്ലെങ്കില്‍

Posted By:
Subscribe to Boldsky

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ആരോഗ്യ പ്രശ്‌നമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തൈറോയ്ഡ് ഗ്ലാന്റ് പുറപ്പെടുവിക്കുന്ന ഹോര്‍മോണാണ് തൈറോക്‌സിന്‍. ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

ഈ വീട്ടുവൈദ്യങ്ങള്‍ക്കുള്ളിലെ അത്ഭുതം

പലപ്പോഴും തൈറോയ്ഡ് ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. തൈറോയ്ഡ് എല്ലാ രോഗങ്ങളേയും പോലെ തന്നെ ചില ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു.

എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ പലരും അവഗണിയ്ക്കുമ്പോഴാണ് കാര്യം ഗുരുതരമാകുന്നത്. അതുകൊണ്ട് തന്നെ താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ പരമാവധി ശ്രമിക്കുക.

സ്ത്രീകളെ മാത്രം തിരഞ്ഞെടുക്കും നിശബ്ദ കൊലയാളി

പേശികളിലെ വേദന

പേശികളിലെ വേദന

പേശികളില്‍ നിരന്തരമായി വേദന ഉണ്ടാവുന്നത് തൈറോയ്ഡ് ലക്ഷണങ്ങളില്‍ ഒന്നാണ്. ഇടവിട്ടോ നിരന്തരമായോ ഈ വേദന ഉണ്ടാവാം. ഇത്തരം വേദന സ്ഥിരമായാല്‍ ശ്രദ്ധിക്കണം.

വണ്ണം വെയ്ക്കുന്നത്

വണ്ണം വെയ്ക്കുന്നത്

ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. മുഖത്തിനിരുഭാഗത്ത് വണ്ണം വെയ്ക്കുന്നത്. ഇത് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.

ഉത്കണ്ഠ

ഉത്കണ്ഠ

അനാവശ്യ ഉത്കണ്ഠയും വിറയലും അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ഇത് തൈറോയ്ഡ് ഹോര്‍മോണില്‍ വരുന്ന മാറ്റത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത്. മാത്രമല്ല ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കാതെ വരുന്ന അവസ്ഥയും പ്രശ്‌നം തന്നെയാണ്.

തൂക്കത്തില്‍ വ്യത്യാസം

തൂക്കത്തില്‍ വ്യത്യാസം

തൂക്കത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നതാണ് മറ്റൊന്ന്. ചിലപ്പോള്‍ തൂക്കം വര്‍ദ്ധിയ്ക്കും. ചിലപ്പോഴാകട്ടെ തൂക്കം യാതൊരു നിയന്ത്രണവുമില്ലാതെ കുറയാനും കാരണമാകുന്നു.

ആര്‍ത്തവം കൃത്യമല്ലാതിരിക്കുക

ആര്‍ത്തവം കൃത്യമല്ലാതിരിക്കുക

ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥയാണ് മറ്റൊന്ന്. ചിലപ്പോള്‍ ഒരു മാസം രണ്ട് തവണയൊക്കെ ആര്‍ത്തവമുണ്ടാവുന്ന അവസ്ഥ കണ്ടാലും ഡോക്ടറെ സമീപിച്ച് തൈറോയ്ഡ് സാന്നിധ്യം ഉറപ്പ് വരുത്തണം.

മാനസിക നിലയില്‍ മാറ്റം

മാനസിക നിലയില്‍ മാറ്റം

പെട്ടെന്ന് ദേഷ്യം വരിക, പെട്ടെന്ന് സങ്കടപ്പെടുക എന്നീ അവസ്ഥകളും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം തന്നെ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നം

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നം

തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് പ്രശ്‌നമുണ്ടെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് താപനില വ്യത്യസ്തമായിരിക്കും. ഹൈപ്പോതൈറോയ്ഡിസം ഉള്ളവര്‍ക്ക് തണുപ്പ് കൂടുതലായിരിക്കും.

മുടി കൊഴിച്ചിലും വിളര്‍ച്ചയും

മുടി കൊഴിച്ചിലും വിളര്‍ച്ചയും

മുടി കൊഴിച്ചിലും വിളര്‍ച്ചയുമാണ് മറ്റൊരു ലക്ഷണം. മാത്രമല്ല മുടിയുടെ അറ്റം പിളരുന്നതും നഖം പൊട്ടിപ്പോവുന്നതും എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

English summary

Signs That Indicate Problem With Thyroid Gland

The thyroid, located in the neck, is a vital body gland, as it is responsible for numerous functions in the body. These are the 8 symptoms of thyroid issues that should not be ignored.