മൂത്രത്തില്‍ കല്ലിനെ തുടക്കത്തില്‍ തിരിച്ചറിയാം

Posted By:
Subscribe to Boldsky

മൂത്രത്തില്‍ കല്ല് ഇന്നത്തെ കാലത്ത് സാധാരണമായി മാറി ഒരു രോഗമാണ്. കിഡ്‌നി സ്‌റ്റോണ്‍ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. വൃക്കയിലോ മൂത്ര വാഹിനിയിലോ മൂത്ര സഞ്ചിയിലോ കാണപ്പെടുന്ന കല്ല് പോലുള്ള വസ്തുക്കളാണ് മൂത്രത്തില്‍ കല്ല് എന്ന് പറയുന്നത്. ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ലവണങ്ങളും മറ്റും രക്തത്തില്‍ എത്തിച്ചേരുന്നുു. ഇത് രക്തം ശുദ്ധീകരിക്കപ്പെടുന്നതിനിടെ വൃക്കയില്‍ തങ്ങിനില്‍ക്കുന്നു. ഇതാണ് പിന്നീട് പല മാറ്റങ്ങള്‍ക്കും ശേഷം മൂത്രത്തില്‍ കല്ലായി മാറുന്നത്. വൃക്കയില്‍ നിന്നും ഇത് മൂത്രാശയത്തിലേക്കോ മൂത്ര നാളിയിലേക്കോ എത്തുമ്പോഴാണ് പലപ്പോഴും ഇത് വേദനാജനകമായി മാറുന്നത്.

മൂത്രദ്വാരത്തിലേക്ക് ഇത്തരം കല്ലുകള്‍ കടക്കുമ്പോള്‍ അസഹ്യമായ വേദനയാണ് ഉണ്ടാവുന്നത്. സാധാരണയായി നമ്മള്‍ കണ്ട് വരുന്ന പ്രശ്‌നമാണ് മൂത്രത്തില്‍ കല്ല്. ഇതത്ര ഗുരുതരമായ രോഗമല്ലെങ്കില്‍ കൂടി ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വേദന തന്നെയാണ് ഇതില്‍ സഹിക്കാന്‍ പറ്റാത്ത കാര്യം. ജീവന് അപകടമല്ലെങ്കില്‍ കൂടി ചികിത്സിച്ചില്ലെങ്കില്‍ വളരെ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുന്നത്. മൂത്രാശയ കല്ലിനെ ഒരു കാരണവശാലും അവഗണിക്കരുത്.

വണ്ണം കുറക്കാന്‍ തേന്‍ ഉപയോഗിക്കുന്നതിലെ അപകടം

മൂത്രാശയക്കല്ലുകള്‍ക്ക് ശക്തിയേറിയ മുനകളും മൂര്‍ച്ചയുള്ള വശങ്ങളും ഉണ്ടായിരിക്കും. ഇത് മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തട്ടുമ്പോഴാണ് വേദന ഉണ്ടാവുന്നത്. ശാരിരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ആഹാര രീതി, നിര്‍ജ്ജലീകരണം എന്നിവ സംഭവിക്കുമ്പോഴാണ് പലപ്പോഴും മൂത്രാശയ സംബന്ധമായ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ കുട്ടികളില്‍ ഒരിക്കലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറില്ല. 20-30 വയസ്സിനുള്ളിലുള്ളവരിലാണ് പ്രധാനമായും ഈ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. ചിലരില്‍ പാരമ്പര്യമായും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. മൂത്രാശയത്തിലുണ്ടാവുന്ന ഇത്തരം കല്ലിനെ തുടക്കത്തില്‍ തന്നെ തിരിച്ചറിയാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

മൂത്രത്തില്‍ കല്ല് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ശരീരത്തില്‍ വെള്ളത്തിന്റെയും ഉപ്പിന്റെയും മിനറല്‍സിന്റെയും സ്ഥിരതയില്ലായ്മയാണ് മൂത്രത്തില്‍ കല്ലുണ്ടാക്കാന്‍ കാരണമാകുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് ഒരു പ്രധാന പ്രശ്‌നം. മൂത്രത്തിലെ മഞ്ഞ നിറമൊക്കെ ശരിയായി കിട്ടണമെങ്കില്‍ നന്നായി വെള്ളം കുടിക്കുക. കിഡ്‌നി സ്‌റ്റോണ്‍ പാരമ്പര്യമായി വരുന്ന രോഗം കൂടിയാണ്.

പ്രധാന ലക്ഷണം വേദന

പ്രധാന ലക്ഷണം വേദന

അസഹ്യമായ വേദന തന്നെയാണ് പ്രധാന ലക്ഷണം. കിഡ്‌നി സ്റ്റോണ്‍ മൂത്രസഞ്ചിയില്‍ നിന്നും കിഡ്‌നിയിലേക്ക് ചലിക്കുമ്പോഴാണ് ഇത്തരം കഠിനമായ വേദന ഉണ്ടാകുന്നത്. അടിവയറ്റില്‍ അതി കഠിനമായ വേദന അനുഭവപ്പെടുന്നു. ഇത് പിന്നീട് നാഭിയുടെ ഭാഗത്തേക്കും ബാധിക്കുന്നു.

മൂത്രത്തിന് നിറവ്യത്യാസവും വേദനയും

മൂത്രത്തിന് നിറവ്യത്യാസവും വേദനയും

മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത് മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം. ഇത് രണ്ടും കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. മൂത്രത്തില്‍ കല്ലിന് കൃത്യമായ ചികിത്സ തേടാന്‍ തന്നെ ശ്രദ്ധിക്കണം.

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം കണ്ടാല്‍ പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ ആകാം. എന്നാല്‍ മൂത്രത്തില്‍ രക്തം കാണുന്നതെല്ലാം കിഡ്‌നി സ്‌റ്റോണ്‍ ആകാനുള്ള സാധ്യതയില്ല.

 തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. ഇത് അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. കോശങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതോടെ തളര്‍ച്ച അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഉടന്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കുക.

വയറില്‍ വേദന

വയറില്‍ വേദന

നിങ്ങളുടെ വയറിന്റെ വശങ്ങളില്‍ നിന്നും വേദന അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പരിശോധന നടത്തുക. പാരമ്പര്യം ഇതില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പാരമ്പര്യമായി കുടുംബത്തിലെ ആര്‍ക്കെങ്കിലും മുന്‍പ് ഇത്തരം രോഗം ഉണ്ടായിട്ടുണ്ടോ എന്ന് അറിഞ്ഞിരിക്കുക. ഉണ്ടെങ്കില്‍ രക്ത പരിശോധന നടത്തി നോക്കുക. ഏതെങ്കിലും തരത്തില്‍ പെട്ടെന്ന് വേദന അനുഭവപ്പെടുകയാണെങ്കിലും നിങ്ങള്‍ ഡോക്ടറുടെ സഹായം തേടുക.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുകയാണ് ചെയ്യേണ്ടത്. ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങളാണ് ശരീരത്തിന് ചെയ്യുന്നത്. ചിലരില്‍ മൂത്രത്തില്‍ കല്ലിന് ചെറിയ രീതിയിലുള്ള സര്‍ജറി ചെയ്യുന്നു. എന്നാല്‍ വെള്ളം കുടിക്കുന്നതിലൂടെ മൂത്രത്തില്‍ കല്ല് അലിഞ്ഞില്ലാതാവുന്നതിനും സാധ്യതയുണ്ട്.

വീട്ടുവൈദ്യങ്ങള്‍ ചെയ്യാം

വീട്ടുവൈദ്യങ്ങള്‍ ചെയ്യാം

വീട്ടുവൈദ്യങ്ങളിലൂടെയും നിങ്ങള്‍ കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. മുന്തിരി, ആപ്പിള്‍, തണ്ണിമത്തങ്ങ, ബീന്‍സ്, ശതാവരി തുടങ്ങിയവ കഴിക്കുന്നതിലൂടെ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാം. തുളസിയില ഇട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പല കാര്യങ്ങളും മൂത്രത്തില്‍ കല്ലിന് ചികിത്സക്കു മുന്‍പ് ശ്രദ്ധിക്കേണ്ടതായുണ്ട്. ദിവസവും ധാരാളം വെള്ളം കുടിക്കുക. രണ്ടര ലിറ്റര്‍ വെള്ളം വരെ കുടിക്കാവുന്നതാണ്. എത്ര ഗ്ലാസ്സ് വെള്ളം വേണമെങ്കിലും കുടിക്കാം. ഇത് കല്ല് ഉണ്ടാകാനുള്ള സാധ്യതയേയും കുറക്കുന്നതാണ്.

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

മൂത്രത്തില്‍ കല്ലിന് സ്വയം ചികിത്സ നടത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതോടൊപ്പം നല്ലതു പോലെ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. വേദന സംഹാരികള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് വൃക്കയുടെ പ്രവര്‍ത്തനം കൃത്യമാണോ എന്നും അറിഞ്ഞിരിക്കണം.

English summary

Signs and Symptoms of Kidney Stones

Kidney stones are hard collections of salt and minerals that form in your kidneys. Find out what symptoms to look for.
Subscribe Newsletter