For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറില്‍ നിന്നും ശബ്ദം കേള്‍ക്കുന്നുവോ, കാരണം

ശരീരം കാണിയ്ക്കുന്ന ചില രോഗലക്ഷണങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നമ്മള്‍ അവഗണിയ്ക്കുകയാണ്

|

രോഗങ്ങളോ രോഗലക്ഷണങ്ങളോ നമ്മളെ കീഴടക്കാന്‍ തുടങ്ങിയാല്‍ ശരീരം പല തരത്തിലുള്ള സൂചനകള്‍ നമുക്ക് നല്‍കും. പലപ്പോഴും ഇതവഗണിക്കുന്നതിന്റെ ഫലമായി പല വിധത്തിലാണ് അവസ്ഥ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരം കാണിയ്ക്കുന്ന പല ലക്ഷണങ്ങളും നിസ്സാരമെന്ന് കരുതി നമ്മള്‍ തള്ളിക്കളയുന്നു.

വായില്‍ ക്യാന്‍സര്‍ വളരുന്നുണ്ടോ, നേരത്തേയറിയാംവായില്‍ ക്യാന്‍സര്‍ വളരുന്നുണ്ടോ, നേരത്തേയറിയാം

എന്നാല്‍ നിസ്സാരം എന്ന് തോന്നുന്ന പല സൂചനകളും പല ഗുരുതരമായ രോഗങ്ങളുടേയും മുന്നറിയിപ്പാണ്. അതുകൊണ്ട് തന്നെ ഇത്തരം സൂചനകളും ലക്ഷണങ്ങളും ഒരിക്കലും അവഗണിയ്ക്കരുത്.

 കണ്ണിനടിയിലെ കറുപ്പും അനീമിയയും

കണ്ണിനടിയിലെ കറുപ്പും അനീമിയയും

കണ്ണിനടിയിലെ കറുപ്പ് ഉറക്കത്തിന്റെ അഭാവം കാരണം ഉണ്ടാവുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇത്തരം കറുപ്പിന് പിറകില്‍ കാണുന്ന രോഗം എന്ന് പറയുന്നത് പലപ്പോഴും അനീമിയ ആവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ കുറയുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്.

വിരലുകളിലെ നിറം മാറ്റം

വിരലുകളിലെ നിറം മാറ്റം

വിരലുകളിലെ നിറംമാറ്റമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇതും ഗുരുതരമായ അവസ്ഥയാണ് രക്തക്കുഴലിലെ താപനില കുറയുമ്പോഴാണ് വിരലുകളിലെ തൊലിയില്‍ നിറം മാറ്റം ഉണ്ടാവുന്നത്.

കാഴ്ച മങ്ങുന്നത്

കാഴ്ച മങ്ങുന്നത്

കാഴ്ച മങ്ങുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ലക്ഷണങ്ങളായിരിക്കും പലപ്പോഴും ഇത്. നേത്രരോഗങ്ങള്‍ തുടക്കമാകുമ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അതുകൊണ്ട് തന്നെ നേത്രരോഗവിദഗ്ധനെ സമീപിക്കാന്‍ മടിയ്ക്കരുത്.

 കണ്ണിനു മുന്നിലെ ചില കാഴ്ചകള്‍

കണ്ണിനു മുന്നിലെ ചില കാഴ്ചകള്‍

പെട്ടെന്ന് കാഴ്ച മങ്ങുന്നത് പോലെയോ മറ്റ് സ്ഥലങ്ങളിലേക്ക് കാഴ്ച മങ്ങുമ്പോള്‍ ദ്രാവകങ്ങള്‍ പോലെ എന്തെങ്കിലും കണ്ണിനു മുന്നില്‍ മാറുന്നതായോ തോന്നിയാല്‍ അത് ഒരു പക്ഷേ തിമിരത്തിന്റെ തുടക്കമായിരിക്കാം.

 വയറ്റില്‍ നിന്നുള്ള ശബ്ദം

വയറ്റില്‍ നിന്നുള്ള ശബ്ദം

വയറില്‍ നിന്നും ഇടയ്ക്ക് പല തരത്തിലുള്ള ശബ്ദങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ സ്ഥിരമായി ഈ ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ഡോക്ടറെ ഉടന്‍ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

തൊലി കൊഴിഞ്ഞു പോരുന്നത്

തൊലി കൊഴിഞ്ഞു പോരുന്നത്

ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിനുകള്‍ ലഭിച്ചില്ലെങ്കിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ചിലരില്‍ ഫംഗസ് ബാധയുടെ ഫലമായി ഇത്തരം ലക്ഷണങ്ങള്‍ കാണാം.

 ഗന്ധം തിരിച്ചറിയാന്‍ കഴിയാത്തത്

ഗന്ധം തിരിച്ചറിയാന്‍ കഴിയാത്തത്

ഗന്ധം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ പലരിലും ഉണ്ടാവാം. പ്രത്യേകിച്ച് പ്രായമായവരില്‍. എന്നാല്‍ ചെറുപ്പക്കാരില്‍ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ ചന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

 കണ്‍പോളകളില്‍ വിറയല്‍

കണ്‍പോളകളില്‍ വിറയല്‍

കണ്‍പോളകളില്‍ ഏതെങ്കിലും തരത്തില്‍ വിറയല്‍ അനുഭവപ്പെടുന്നത് പലപ്പോവും മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് കൂടുതലാവുകയാണെങ്കില്‍ ഡോക്്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ചെവിയിലെ മൂളല്‍ ശബ്ദം

ചെവിയിലെ മൂളല്‍ ശബ്ദം

ചെവിയില്‍ മൂളല്‍ ശബ്ദം ഇടയ്ക്കിടയ്ക്ക് കേള്‍ക്കാറുണ്ടോ? എന്നാല്‍ ഇത് പലരും ഗൗരവകരമായി എടുക്കാറില്ല. അതുകൊണ്ട് തന്നെ ചെവിയില്‍ മുഴക്കം കേള്‍ക്കുമ്പോള്‍ ഇനി ശ്രദ്ധിക്കാം. ഡോക്ടറെ സമീപിക്കേണ്ട അവസ്ഥയാണ് ഉള്ളത്.

English summary

Signals From Our Bodies That Need to Be Taken Seriously

Signals From Our Bodies That Need to Be Taken Seriously, read on to know more about it.
Story first published: Thursday, May 4, 2017, 10:40 [IST]
X
Desktop Bottom Promotion