For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവില്‍ ഈ മാറ്റമോ, ആരോഗ്യം അപകടത്തില്‍

നാവിലെ ഓരോ മാറ്റവും നോക്കി ആരോഗ്യത്തെ അതെങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം

|

ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നത് ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധ നല്‍കണം. നാവ് പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ നാവ് നീട്ടാന്‍ പറയുന്നത്. നാവ് നോക്കി ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കാം. നാവിലുണ്ടാവുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും അനാരോഗ്യം വെളിവാക്കുന്ന ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.

കിഡ്‌നി സ്റ്റോണ്‍ പെട്ടെന്നലിയിക്കും ഒറ്റമൂലികിഡ്‌നി സ്റ്റോണ്‍ പെട്ടെന്നലിയിക്കും ഒറ്റമൂലി

പല്ല് തേക്കുമ്പോള്‍ നാവ് വൃത്തിയാക്കുന്നവരാണ് നമ്മളില്‍ പലരും. നാവില്‍ അപ്പോഴെങ്കിലും എന്തെങ്കിലും മാറ്റം കണ്ടാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. വിവിധ രസങ്ങള്‍ അറിയുന്നതിന് വേണ്ടി മാത്രമല്ല നാവ് ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുമ്പോള്‍ അത് അറിയുന്നത് നാവിന്റെ മാറ്റങ്ങളിലൂടെ തന്നെയാണ്. എന്തൊക്കെയാണ് നാവിന്റെ ആരോഗ്യവും മാറ്റവും നോക്കി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

 നാവിനു മുകളില്‍ ബ്രൗണ്‍ നിറം

നാവിനു മുകളില്‍ ബ്രൗണ്‍ നിറം

നാവിനു മുകളില്‍ ബ്രൗണ്‍ നിറം ആണെങ്കില്‍ നിങ്ങള്‍ക്ക് നാവിന് വൃത്തിയില്ലെന്നതാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളില്‍ വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല രസമുകുളങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പുകവലി പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യമുള്ള നാവ് നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

വിളര്‍ച്ച ബാധിച്ച നാവുകള്‍

വിളര്‍ച്ച ബാധിച്ച നാവുകള്‍

വിളര്‍ച്ച ബാധിച്ച നാവ് ആണ് നിങ്ങളുടേതെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറവാണ് എന്നതാണ് പറയുന്നത്. രക്തത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് കൊണ്ടാണ് പലപ്പോഴും നാവ് വിളര്‍ച്ച ബാധിച്ചതു പോലെ ആയി മാറുന്നത്.

പരിഹാരം

പരിഹാരം

ഇതിന് പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. നല്ലതു പോലെ ഭക്ഷണം കഴിക്കുന്നതും അയേണ്‍ കണ്ടന്റ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും ശ്രദ്ധിക്കുക. ഇത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ചുവന്ന നിറം

ചുവന്ന നിറം

ചുവന്ന നിറമുള്ള നാവാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ക്ക് വിറ്റാമിന്‍ ബിയുടെ കുറവ് ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല പല വിധത്തിലുള്ള ന്യൂട്രിയന്‍സ് നിങ്ങള്‍ക്ക്കുറവാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം.

 പരിഹാരം

പരിഹാരം

ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി മത്സ്യം, ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

വെളുത്ത നിറമെങ്കില്‍

വെളുത്ത നിറമെങ്കില്‍

നാവിനു മുകളില്‍ വെളുത്ത നിറം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇത് യീസ്റ്റ് ഇന്‍ഫെക്ഷന്റെ ഫലമായി ഉണ്ടാവുന്നതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷി നിങ്ങളില്‍ കുറവാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. പ്രമേഹ ബാധിതരിലും ഇത്തരം മാറ്റങ്ങള്‍ കാണപ്പെടാറുണ്ട്.

 നാവില്‍ വിള്ളല്‍

നാവില്‍ വിള്ളല്‍

നാവില്‍ വിള്ളലുണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാണ്. നിങ്ങളില്‍ നിര്‍ജ്ജലീകരണം നടക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇത്. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. മാത്രമല്ല പല്ലും നാവും വായയും എല്ലാം നല്ലതു പോലെ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കണം. ഇത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

 ചുവന്ന കുരു പോലെ

ചുവന്ന കുരു പോലെ

നാവിനു മുകളില്‍ ചുവന്ന കുരു പോലെ കാണപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളില്‍ ബയോഫ്‌ളവനോയ്ഡുകളുടെ അഭാവമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ചൂടുവെള്ളം കുടിക്കാന്‍ ശ്രമിക്കുക പരമാവധി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണവും ധാരാളം കുടിക്കാന്‍ ശ്രമിക്കുക. കിവി, ബെറികള്‍ എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക.

വരണ്ട നാവ്

വരണ്ട നാവ്

വരണ്ട നാവാണ് നിങ്ങളുടേതെങ്കില്‍ ഇത് നിങ്ങളുടെ ഉമിനീര്‍ഗ്രന്ഥികള്‍ക്ക് വീക്കം സംഭവിച്ചത് കൊണ്ടാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇതിന് ഏറ്റവും നല്ല പരിഹാരം എന്ന് പറയുന്നത് യോഗ ചെയ്യുന്നതാണ്. കൂടാതെ ഒരു ഗ്ലാസ്സില്‍ വെള്ളം ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് കുടിക്കാം. ഇത് സ്‌ട്രെസ്സ് ഇല്ലാതാക്കി ഉമിനീര്‍ ഗ്രന്ഥികളുടെ വീക്കം കുറക്കാന്‍ സഹായിക്കുന്നു.

നാവിന് കീഴെ വെളുത്ത പാടുകള്‍

നാവിന് കീഴെ വെളുത്ത പാടുകള്‍

ചിലര്‍ക്ക് നാവിന് താഴെ വെളുത്ത പാടുകള്‍ ഉണ്ടാവാറുണ്ട്. ഇത് പലപ്പോഴും ബുദ്ധിമുട്ടുകള്‍ ആണ് ഉണ്ടാക്കുന്നത്. നാവിലെ കോശങ്ങള്‍ അമിതമായി വളരുന്നതാണ് പലപ്പോഴും ഇതിന് പ്രധാന കാരണം. ഇത് ക്യാന്‍സര്‍ വരെ ആയി മാറാനുള്ള സാധ്യത കൂടുതലാണ്. കാരണം പുകവലിക്കാരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ പുകവലിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടാല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നാവിലെ തടിപ്പ്

നാവിലെ തടിപ്പ്

നാവിലെ തടിപ്പാണ് മറ്റൊരു പ്രശ്‌നം. നാവിലെ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നിങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ട് എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ നാവില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.

നാവിന് ചൂട്

നാവിന് ചൂട്

നാവിന് ചൂട് കൂടുതല്‍ തോന്നുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാധാരണ പോലെ നാവ് കാണപ്പെടുമെങ്കിലും നാവിന് പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു ഇത്. ഇത് ലോകത്ത് 15ശതമാനം ആളുകളില്‍ കാണപ്പെടുന്ന ഒന്നാണ്. ചിലപ്പോള്‍ ടൂത്ത് പേസ്റ്റ് പോലുള്ളവയുടെ അലര്‍ജിയാവാം ഇതിന് കാരണം.

കുണ്ടും കുഴികളും

കുണ്ടും കുഴികളും

നാവിന് മുകളില്‍ കുണ്ടും കുഴികളും ഉണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങളുടെ രസമുകുളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു എന്നാണ്. എന്നാല്‍ ഇതത്ര കാര്യമാക്കേണ്ട അവസ്ഥയല്ല. കാരണം പുതിയ കോശങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് പഴയത് നശിക്കുമ്പോള്‍.

 നാവില്‍ വേദനയും വ്രണവും

നാവില്‍ വേദനയും വ്രണവും

നാവില്‍ വേദനയും വ്രണവും നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് വായില്‍ അള്‍സര്‍ ആണ് എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് ഇത് ഇല്ലാതാവുന്നു. ഇത് പക്ഷേ യാതൊരു വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നല്ല എന്നാണ് സൂചിപ്പിക്കുന്നത്.

English summary

Secrets Your Tongue Can Reveal About Your Health

White spots to red bumps, a number of diseases can show up on your tongue. Here are some Surprising Secrets Your Tongue Can Reveal About Your Health read on.
X
Desktop Bottom Promotion