പൈനാപ്പിള്‍ ഉപ്പിലിട്ട് കഴിക്കണം, കാരണം

Posted By:
Subscribe to Boldsky

പൈനാപ്പിള്‍ കഴിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്രയേറെ സ്വാദിഷ്ഠമായ ഒന്നാണ് പൈനാപ്പിള്‍. സ്വാദ് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും പൈനാപ്പിള്‍ തന്നെയാണ് മുന്നില്‍. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് പൈനാപ്പിള്‍. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടേയും മിനറലുകളുടേയും കലവറയാണ് പൈനാപ്പിള്‍. കൂടാതെ നാരുകളും ആന്റി ഓക്‌സിഡന്റുകളും എന്‍സൈമുകളും എല്ലാം പൈനാപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ ഇത്രത്തോളം ആരോഗ്യം നല്‍കാന്‍ കാരണം ബ്രോമാലിന്‍ ആണ്.

കുടവയര്‍ കുറക്കാന്‍ 3അല്ലി വെളുത്തുള്ളി ടെക്‌നിക്

ഇത് ദഹനത്തിനും നല്ല ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നു. ഇവ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് പൈനാപ്പിള്‍. എന്നാല്‍ പൈനാപ്പിള്‍ ജ്യൂസ് ആക്കിയും പച്ചക്കും എല്ലാം കഴിക്കുന്നുണ്ട് നമ്മളില്‍ പലരും. ഇന്നത്ത കാലത്താകട്ടെ ഉപ്പിലിട്ട പൈനാപ്പിളും നമ്മളില്‍ പലരും കഴിക്കാറുണ്ട്. വഴിയോരക്കച്ചവടക്കാരുടെ പ്രധാന ഐറ്റങ്ങളില്‍ ഒന്നാണ് ഉപ്പിലിട്ട പൈനാപ്പിള്‍. എന്നാല്‍ ഇത് ഇനി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. തയ്യാറാക്കിയ ശേഷം ഇതൊന്നു കഴിച്ച് നോക്കൂ. ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് എന്നതാണ് സത്യം. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉപ്പിലിട്ട പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലരിലും ഉണ്ടാവും. ഇതിനെല്ലാം പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പൈനാപ്പിള്‍. ഒരു കഷ്ണം ഉപ്പിലിട്ട പൈനാപ്പിള്‍ കഴിച്ച് നോക്കൂ. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വിരകളെ അകറ്റുന്നു

വിരകളെ അകറ്റുന്നു

വിരകളെ അകറ്റുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. വയറ്റില്‍ വിരകളുണ്ടെങ്കില്‍ അതിനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ഒരു ദഹനം നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടിയാണ് മറ്റൊരു പ്രശ്‌നം. ഇതിനെ ഇല്ലാതാക്കാനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു പൈനാപ്പിള്‍ ഉപ്പിലിട്ടത്. ഇതില്‍ അല്‍പം പുതിന കൂടി ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇത് തടിയും വയറും ഒതുങ്ങാന്‍ സഹായിക്കുന്നു.

 എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് പൈനാപ്പിള്‍. 165 ഗ്രാം പൈനാപ്പിളില്‍ 76 ശതമാനം മാംഗനീസ് ആണ് അടങ്ങിയിട്ടുള്ളത്. ഇത് എല്ലുകള്‍ക്ക് ആരോഗ്യവും ബലവും നല്‍കുന്നതിന് സഹായിക്കുന്നു.

പല്ലിലെ കേടും കറയും

പല്ലിലെ കേടും കറയും

പല്ലിലെ കേടും കറയും മാറ്റാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് പൈനാപ്പിള്‍ ഉപ്പിലിട്ടത്. ഉപ്പിലിട്ട പൈനാപ്പിള്‍ എന്നും പല്ല് തേച്ച് കഴിഞ്ഞ ശേഷം ഒരു കഷ്ണം കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലുള്ള കറയും മറ്റ് ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പോടിനും മറ്റും ഉത്തമ പരിഹാരമാണ് ഇത്.

കാഴ്ച ശക്തി നല്‍കുന്നു

കാഴ്ച ശക്തി നല്‍കുന്നു

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ പോലും ഇന്ന് വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. കുട്ടികള്‍ക്കാകട്ടെ ഉപ്പിലിട്ട വിഭവങ്ങളോട് അല്‍പം താല്‍പ്പര്യം കൂടുതലായിരിക്കും. അതുതകൊണ്ട് കുട്ടികള്‍ക്ക് ധാരാളം കൊടുക്കുന്നത്‌കൊണ്ട് തെറ്റില്ല.

 ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും മുന്നിലാണ് പൈനാപ്പിള്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളും ബ്രോമാലിനും ആണ് ഹൃദയാരോഗ്യത്തെ സഹായിക്കുന്നത്. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യസംരക്ഷണവും നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

ക്യാന്‍സറിനെ പരിഹരിക്കുന്നു

ക്യാന്‍സറിനെ പരിഹരിക്കുന്നു

ക്യാന്‍സര്‍ ഇന്നത്തെ ജീവിതശൈലിയില്‍ വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമെലിന്‍ തന്നെയാണ് ഇവിടേയും രക്ഷകന്‍. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മുന്നിലാണ് പൈനാപ്പിള്‍.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും ഉപ്പിലിട്ട പൈനാപ്പിള്‍ നല്‍കുന്ന ഗുണം ചില്ലറയല്ല. ഇതിലുള്ള പ്രത്യേക ആന്റി ഓക്‌സിഡന്റുകളും മറ്റും ശരീരത്തിനെ ക്ലീന്‍ ചെയ്യുന്നതിനായി സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് ഹാനീകരമാവുന്ന പല അവസ്ഥകള്‍ക്കും ഇത് പരിഹാരം നല്‍കുന്നു.

 രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. ഇത് എന്നും കഴിക്കേണ്ടെങ്കിലും ആഴ്ചയില്‍ മൂന്ന് ദിവസം ശീലമാക്കാം. ഉപ്പിലിട്ട പൈനാപ്പിള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

English summary

salted Pineapple Water Will Detoxify Your Body

Why do people soak fresh pineapple in salt water before eating. Here are some health benefits of salted pine apple water.
Story first published: Thursday, December 21, 2017, 14:37 [IST]