മഞ്ഞളും ഉപ്പും കഫക്കെട്ട് പൂര്‍ണമായും നീക്കും

Posted By:
Subscribe to Boldsky

മഴക്കാലമാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ പനിയും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് കഫക്കെട്ട്. സാധാരണ കഫക്കെട്ടിന് പോലും വീര്യം കൂടിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ആന്റിബയോട്ടിക്കുകളേക്കാള്‍ നല്ലത് നമുക്ക് ചുറ്റും ലഭിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഇഞ്ചിയും മുരിങ്ങയും ചേര്‍ന്നാലുള്ള അത്ഭുതം

കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമാകും. താഴെ പറയുന്ന വീട്ടുവൈദ്യങ്ങള്‍ കൊണ്ട് കഫക്കെട്ട് പൂര്‍ണമായും ഇല്ലാതാക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ കഫക്കെട്ടിനെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം.

മഞ്ഞള്‍

മഞ്ഞള്‍

കഫക്കെട്ടിന് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഏത് രോഗത്തിനും പരിഹാരം കാണാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇത് ബാക്ടീരിയയോട് പൊരുതുകയും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുകയും ചെയ്യുന്നു.

 മഞ്ഞളെങ്ങനെ ഉപയോഗിക്കാം

മഞ്ഞളെങ്ങനെ ഉപയോഗിക്കാം

മഞ്ഞള്‍ കഫക്കെട്ടിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചിയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് ഇനി പറയേണ്ട ആവശ്യമില്ല. ഏത് ആരോഗ്യ പ്രശിനത്തിനും പരിഹാരം ഇഞ്ചിയിലുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ പവ്വര്‍ ഇഞ്ചിയിലുണ്ട്.

 ഇഞ്ചി ഉപയോഗിക്കുന്നത്

ഇഞ്ചി ഉപയോഗിക്കുന്നത്

അഞ്ചോ ആറോ കഷ്ണം ഇഞ്ചി, ഒരു ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക. ഇത് കഫക്കെട്ട് കുറക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും കഫക്കെട്ടിന് പരിഹാരം കാണാം. ഇത് ശരീരത്തിലെ അമിതമായി അവിടവിടങ്ങളില്‍ തങ്ങി നില്‍ക്കുന്ന കഫത്തിന് പരിഹാരം നല്‍കുന്നു.

കവിള്‍ കൊള്ളാം

കവിള്‍ കൊള്ളാം

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം എടുത്ത് ദിവസവും കവിള്‍ കൊള്ളാം. ഇത് എല്ലാ കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

 ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നതാണ് മറ്റൊരു പരിഹാരം മാര്‍ഗ്ഗം. ഇത് സാധാരണ നമ്മളെല്ലാം ചെയ്യുന്ന ഒന്നാണെങ്കിലും അല്‍പം വ്യത്യസ്തമായ രീതിയില്‍ ആവി പിടിക്കാം. എങ്ങനെയെന്ന് നോക്കാം.

ആവി പിടിക്കാന്‍

ആവി പിടിക്കാന്‍

അല്‍പം കര്‍പ്പൂര തുളസി, അഞ്ച് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി പിടിക്കാവുന്നതാണ്. ഇത് കഫത്തെ ഇളക്കിക്കളയുന്നു.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീര് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും തേന്‍ കഫക്കെട്ടിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

Remedies That Remove Phlegm and mucus Fast

The following 5 natural remedies quickly eliminate mucus and phlegm
Subscribe Newsletter