For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവിലെ പുണ്ണിനെ ഒരു രാത്രി കൊണ്ട് മാറ്റും

വായിലെ പുണ്ണിനേയും നാവിലെ വ്രണത്തേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍

|

വായില്‍ പുണ്ണ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് അനുഭവിച്ചവര്‍ക്കറിയാം. പ്രധാനമായും നാവിന്റെ ഇരുവശങ്ങളിലും കവിളുകളിലും ചുണ്ടിന്റെ അകത്തും തൊണ്ടഭാഗത്തുമായാണ് വായ്പ്പുണ്ണ് ഉണ്ടാവുന്നത്. നിരവധി കാരണങ്ങള്‍ കൊണ്ട് വായ്പ്പുണ്ണ് ഉണ്ടാകാം. പല്ലിലെ മൂര്‍ച്ചയുള്ള ഭാഗം, ഭക്ഷണത്തിലെ കടുപ്പമേറിയ ഭാഗങ്ങള്‍ എന്നിവ കൊണ്ട് പലപ്പോഴും വായ്പ്പുണ്ണ് ഉണ്ടാവാം.

ഇതല്ലാതെ മാനസിക സംഘര്‍ഷവും മാനസിക പിരിമുറുക്കവും പലപ്പോഴും വായ്പ്പുണ്ണിന് കാരണമാകാം. ഇത്തരത്തിലുണ്ടാകുന്ന വായ്പ്പുണ്ണിന് തുടക്കത്തില്‍ തന്നെ വേദന കൂടുതലായിരിക്കും. വായിലുണ്ടാകുന്ന പുണ്ണിനേക്കാള്‍ അസഹനീയമായിരിക്കും നാവിന് വശത്തായി കാണപ്പെടുന്ന പുണ്ണുകള്‍. എന്നാല്‍ ഇനി ഇത് ഒരു രാത്രി കൊണ്ട് മാറ്റാം. എങ്ങനെയെന്ന് നോക്കാം.

നാവില്‍ ഉപ്പ് വെയ്ക്കാം

നാവില്‍ ഉപ്പ് വെയ്ക്കാം

അല്‍പം ഉപ്പെടുത്ത് നാവില്‍ അഞ്ച് മിനിട്ടോളം വെയ്ക്കാം. അല്‍പസമയത്തിനു ശേഷം ഇത് അലിഞ്ഞില്ലാതാവുമ്പോള്‍ വീണ്ടും ഇത് തന്നെ ആവര്‍ത്തിക്കാം. ഇത്തരത്തില്‍ കിടക്കാന്‍ പോവുന്നതിന് മുന്‍പ് രണ്ട് മൂന്ന് പ്രാവശ്യം ചെയ്യാവുന്നതാണ്. രാവിലെ എഴുന്നേക്കുമ്പോഴേക്കും നാവിലെ പുണ്ണിന് വളരെയധികം ആശ്വാസം തോന്നും.

 ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഉപ്പ് വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതാണ് മറ്റൊന്ന്. ഇത് വേദന കുറയ്ക്കുകയും മുറിവില്‍ ആഴത്തില്‍ ചെന്ന് വൃത്തിയാക്കുകയും ചെയ്യുന്നു.

പച്ചമോര് പരിഹാരം

പച്ചമോര് പരിഹാരം

നാടന്‍ പ്രയോഗങ്ങളില്‍ മുന്നിലാണ് പച്ചമോരിന്റെ ഉപയോഗം. നല്ല ശുദ്ധമായ പച്ചമോര് ദിവസവും മൂന്ന് നാല് പ്രാവശ്യം കവിള്‍ കൊള്ളാം. നാവില്‍ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയില്‍ മോകര് കഴിയ്ക്കാവുന്നതാണ്.

 നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക മോരില്‍ ചാലിച്ച് കഴിയ്ക്കുന്നതും നാവിലെ പുണ്ണിനുള്ള നിമിഷ പരിഹാരമാണ്. ഇത് നാവിലെ പുണ്ണിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.

കറിവേപ്പില

കറിവേപ്പില

ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലുള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പില നല്ലതു പോലെ അരച്ച് മോരില്‍ ചാലിച്ച് ദിവസവും മൂന്ന് നാല് പ്രാവശ്യം കഴിയ്ക്കാം. ഇത് നാവിലെ പുണ്ണിനെ ഇല്ലാതാക്കുന്നു.

 തേനില്‍ പരിഹാരം

തേനില്‍ പരിഹാരം

തേനിലുമുണ്ട് ഇതിന് പരിഹാരം. തേന്‍ ചാലിച്ച് അല്‍പം നാവില്‍ തേച്ച് പിടിപ്പിക്കാം. ദിവസവും ഒരോ മണിക്കൂര്‍ ഇടവിട്ട് ഇത് ചെയ്യുമ്പോള്‍ നാവിലെ പ്രശ്‌നം ഇല്ലാതാവുന്നു.

തിപ്പലി വെണ്ണയില്‍

തിപ്പലി വെണ്ണയില്‍

തിപ്പലി അരച്ച് വെണ്ണയില്‍ ചാലിച്ച് പുരട്ടുന്നതും കഴിയ്ക്കുന്നതും നാവിലെ പുണ്ണിന് നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം നല്‍കുന്ന ഒന്നാണ് എന്നതാണ് സത്യം.

English summary

Remedies for Tongue Ulcers

Tongue ulcers occur commonly, especially among adolescents and adults younger than 40. Most are aphthous ulcers, or canker sores.
Story first published: Tuesday, March 21, 2017, 14:10 [IST]
X
Desktop Bottom Promotion