തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

Posted By:
Subscribe to Boldsky

തൈറോയ്ഡ് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ് കാരണമാകുന്നതും.

തൈറോയ്ഡിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണമുള്‍പ്പെടെ പലതും. ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളുമുണ്ട്.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ

 തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും പേര്‍ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തെറോയ്ഡ് വരുത്താനും ഉള്ള പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കാനും ഇത്തരം പാത്രങ്ങള്‍ കാരണമാകുന്നുണ്ട്. ഇവയിലെ കോട്ടിംഗ് പോയാലാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുക. ഈ കോട്ടിംഗില്‍ പെര്‍ഫ്യൂറോക്ടേന്‍ സള്‍ഫോണേറ്റ്, പെര്‍ഫ്യൂറനോക്ടനോയിക് ആസിഡ് എന്നിങ്ങനെയുള്ള രണ്ടുതരം കെമിക്കലുകളുണ്ട്. ഇവ തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും. തൈറോയ്ഡിന് കാരണമാകുകയും ചെയ്യും.

 തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

കോട്ടിംഗ് പോയ ഇത്തരം പാത്രങ്ങള്‍ യാതൊരു കാരണവശാലും പാചകത്തിന് ഉപയോഗിക്കരുത്. ഇതുപോലെ ഇതില്‍ പാകം ചെയ്യുമ്പോള്‍ ഇളക്കാന്‍ ഇതിനൊപ്പം ലഭിക്കുന്ന മരം കൊണ്ടുള്ള ചട്ടുകം മാത്രം ഉപയോഗിക്കുക. മറ്റുള്ളവ ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ കോട്ടിംഗ് പോകും.

 തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന അശ്വഗന്ധ എന്ന സസ്യം തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ബലപ്പെടുത്താന്‍ ഇതിന് കഴിയും.

 തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

ബ്രൊക്കോളി, കോളിഫഌവര്‍, ക്യാബേജ്

തുടങ്ങിയവ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ കഴിയ്ക്കരുതെന്ന് പറയും. ഇതിന് കാരണവുമുണ്ട്. ഇവയില്‍ ഗോയ്റ്ററൊജെന്‍സ് എന്നൊരു പദാര്‍ത്ഥമുണ്ട്. ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ ഇവ തടയും. അയോഡിന്‍ വേണ്ട രീതിയില്‍ ലഭിക്കാതിരുന്നാലും തൈറോയ്ഡ് വരും. ഇത്തരം പച്ചക്കറികള്‍ നല്ലപോലെ വേവിച്ചു കഴിച്ചാല്‍ ഗോയ്റ്ററൊജെന്‍സ് നശിക്കും.

 തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

ചില സ്ത്രീകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം തൈറോയ്ഡ് വരുത്തി വയ്ക്കുന്നുണ്ട്. ഇവയിലെ ഈസ്ട്രജനാണ് ഇതിന് കാരണമാകുന്നത്. ഇത്തരം ഗുളികകള്‍ ഉപയോഗിച്ച് മൂന്നു മാസത്തിനുള്ളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഗുളികകള്‍ തന്നെയായിരിക്കും ഇതിന് കാരണം.

 തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

പുകവലിയും തൈറോയ്ഡിനുള്ള ഒരു കാരണമാണ്. പുകവലിക്കുന്നത് മാത്രമല്ലാ, പുക ശ്വസിക്കുന്നതും തൈറോയ്ഡ് വരുത്തി വയ്ക്കും. പുകവലിക്കരുത്, ഇത്തരക്കാരുടെ സമീപത്ത് നിന്ന് മാറി നില്‍ക്കുകയും ചെയ്യുക.

 തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

തൈറോയ്ഡുള്ളവര്‍ ക്യാബേജ് കഴിച്ചാല്‍

ടെന്‍ഷന്‍ കൂടുന്നതും തൈറോയ്ഡ് കാരണമാകും. ടെന്‍ഷന്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് തൈറോയ്ഡ് പ്രശ്‌നത്തിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

Read more about: thyroid, തൈറോയ്ഡ്
English summary

Reasons For Thyroid Dysfunction

Reasons For Thyroid Dysfunction, read more to know about,
Subscribe Newsletter