For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനുഷ്യായുസ്സിന് പരിധികളില്ലെന്ന് പഠനം

മനുഷ്യായുസ്സിന് പരിധികളില്ലെന്ന് പഠനങ്ങളില്‍ പറയുന്നു

By Sajith K S
|

മനുഷ്യനെ എന്നും വെല്ലുവിളിക്കുന്ന ഒന്നാണ് മനുഷ്യായുസ്സും അതിനെക്കുറിച്ചുള്ള പഠനങ്ങളും. എന്നാല്‍ ഇനി ഒരിക്കലും മനുഷ്യായുസ്സ് വര്‍ദ്ധിക്കില്ലെന്നും അതിന് പരിധി നിശ്ചയിച്ച് കഴിഞ്ഞെന്നും വ്യക്തമാക്കുന്ന പഠനങ്ങള്‍ മുന്‍കാലങ്ങളില്‍ പുറത്ത് വന്നിട്ടുണ്ട്. ഗവേഷകര്‍ എത്തിയത് മനുഷ്യായുസ്സ് ഇനി 115 വയസ്സിനപ്പുറം പോവില്ലെന്നതാണ്. കാനഡയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജിലെ ശാസ്ത്രഞ്ജരാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

No Evidence For Limit On Human Lifespan: Study

എന്നാല്‍ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മനുഷ്യായുസ്സിന് പരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്നാണ്. അത്തരത്തിലൊരു പരിധി നിലവിലുണ്ടെങ്കില്‍ അത് ഇനിയും എത്തിക്കഴിഞ്ഞിട്ടില്ലെന്നാണ് കാനഡ യൂണിവേഴ്‌സിറ്റിയിലെ സിഗ്‌ഫ്രൈഡ് ഹെക്കിമി പറയുന്നത്.
No Evidence For Limit On Human Lifespan: Study

പ്രായപരിധി എത്രയാണെന്ന് നമുക്കറിയില്ല. വാസ്തവത്തില്‍ നമ്മള്‍ എത്രനന്നായി ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ആയുസ്സ് നിശ്ചയിക്കപ്പെടുന്നത് എന്നും ഹെക്മി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചില ശാസ്ത്രഞ്ജര്‍ വാദിക്കുന്നത് ടെക്‌നോളജി, ജീവിത നിലവാരം, മെഡിക്കല്‍ ഇടപെടലുകള്‍ എന്നിവയെല്ലാം ജീവിത നിലവാരത്തെ മുന്നോട്ട് നയിക്കുമെന്നാണ്. ഭാവിയിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് വാദിക്കാന്‍ കഴിയില്ലെന്നാണ് ഹെക്കിമി പറയുന്നത്.

English summary

No Evidence For Limit On Human Lifespan: Study

Challenging theories that say human lifespan is approaching a limit, researchers have found that there is no evidence that maximum human lifespan has stopped increasing and could instead far exceed previous predictions.
X
Desktop Bottom Promotion