3 മാസത്തില്‍ സിക്‌സ് പാക്ക് നേടാം, കുടിയ്ക്കൂ

Posted By: Lekhaka
Subscribe to Boldsky

നിങ്ങളുടെ പ്രീയപ്പെട്ട താരങ്ങളെപ്പോലെ മനോഹരമായ മസിലുകൾ വേണമെന്ന് നിങ്ങൾ സ്വപ്നം കാണാറുണ്ടോ ? എന്നാൽ തീർച്ചയായും ആരോഗ്യവാൻ ആയിരിക്കണം.

ഇക്കാലത്തു ധാരാളം ആളുകൾ നല്ല ശരീരത്തിനും ആരോഗ്യത്തിനുമായി ജിമ്മിൽ പോയി വ്യായാമം ചെയ്യാറുണ്ട്.

protein

ഒരു വ്യക്തി ആരോഗ്യവും നല്ല ശരീരം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്ലാവർക്കും അറിയാം.

ആരോഗ്യത്തെ ശ്രദ്ധിക്കാതിരുന്നാൽ അത് ഭാവിയിൽ നിങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കും.

ചില ആളുകൾ അവർ മെലിഞ്ഞിരിക്കുന്നതിനാൽ വ്യായാമം ആവശ്യമില്ല എന്നാണ് കരുതുന്നത് .ചിലർ കരുതുന്നത് വ്യായാമം ശരീരഭാരം കുറയ്ക്കാൻ മാത്രമേ ആവശ്യമുള്ളൂ എന്നാണ്.

ഏതുതരം ശരീരപ്രകൃതം ആണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നതാണ് ആരോഗ്യവും ഫിറ്റ്നെസ്സും നിലനിർത്താൻ നല്ലത്.

അടുത്തിടെ ധാരാളം യുവാക്കളും പ്രായമുള്ളവരും മസിലുണ്ടാക്കാനും ആകർഷകമാകാനും ആഗ്രഹിക്കുന്നു.

6 പാക് ഇക്കാലത്തു പുരുഷന്മാരിൽ കൂടുതൽ വ്യാപകമാണ്.

muscle

ശരീരത്തിൽ മസിൽ പേശികൾ ഉണ്ടാക്കുന്നതിനു ഹോർമോണും ഭക്ഷണവും വ്യായാമവും അത്യാവശ്യമാണ്.

ഇവയിൽ ഏതെങ്കിലും ഒരു ഘടകം നഷ്ടമായാൽ നിങ്ങൾ പേശികൾ നിർമ്മിക്കുന്നതിൽ പ്രത്യേകിച്ച് വയറിലെ മസിലുകൾ ഉണ്ടാക്കുന്നതിൽ പരാജയപ്പെടും.

അതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതോടൊപ്പം ഒരു ട്രെയിനറുടെ കീഴിൽ വ്യായാമം കൂടി ചെയ്താൽ മാത്രമേ മസിൽ ഉണ്ടാക്കാൻ സാധിക്കൂ.

മസിലുകളുടെ വളർച്ചയ്ക്ക് ടെസ്‌റ്റോസ്റ്റെറോനിന്റെ ഉത്പാദനം പ്രധാനമാണ്.

ധാരാളം യുവാക്കൾ പെട്ടെന്ന് മസിലുകൾ ഉണ്ടാക്കുന്നതിനായി സ്റ്റീറോയിഡുകളും വളർച്ചയെ സഹായിക്കുന്ന മറ്റു പോഷകങ്ങളും കഴിക്കുന്നു.എന്നാൽ ഇവ ആരോഗ്യത്തിന് ഹാനികരമാണ്.

അതിനാൽ പ്രകൃതിദത്തമായ രീതിയിൽ നിങ്ങൾക്ക് മസിലും 6 പാക്കും ഉണ്ടാക്കണമെങ്കിൽ ഈ പാനീയം ഉപയോഗിക്കുക.

ആവശ്യമുള്ള സാധനങ്ങൾ

മുട്ടയുടെ വെള്ള - 2 എണ്ണം

പഴം - 1

പീനട്ട് ബട്ടർ - 2 സ്പൂൺ

ഈ പ്രകൃതിദത്ത പ്രതിവിധി നിങ്ങളുടെ മസിലുകൾ പ്രതേകിച്ചു വയറിലെ പേശികൾ ഉണ്ടാക്കാൻ സഹായിക്കും.ഇത് വ്യായാമത്തോടൊപ്പം ഒരു ദിവസം പോലും മുടങ്ങാതെ ഉപയോഗിക്കേണ്ടതുമാണ്.

വ്യായാമമില്ലാതെ ഈ പ്രതിവിധി ഉപയോഗിച്ചാൽ പ്രയോജനം കിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.അതിനാൽ മസിൽ വേണമെങ്കിൽ വ്യായാമത്തോടൊപ്പം ഇതും ഉപയോഗിക്കുക.

ഈ പ്രതിവിധിക്കു പുറമെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ജിമ്മിൽ ചെലവഴിക്കുകയും വയറിലെ പേശികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.

പ്രോട്ടീൻ ധാരാളം അടങ്ങിയ കടല ,ചിക്കൻ ,മുളപ്പിച്ച പയറുകൾ എന്നിവ കൂടുതൽ കഴിക്കേണ്ടത് അത്യാവശ്യമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക.മുട്ടയുടെ വെള്ള ,പഴം ,പീനട്ട് ബട്ടർ എന്നിവയിൽ ധാരാളം പ്രോട്ടീനും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.ഇതിലെ പ്രോട്ടീൻ പേശികൾ ഉണ്ടാകാൻ സഹായിക്കും.പൊട്ടാസ്യം പ്രവൃത്തി ചെയ്യാനുള്ള ഊർജ്ജം പ്രദാനം ചെയ്യും.ഇത് ഒരു ഗ്ലാസ് കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം കഴിക്കുന്നതും നല്ലതാണ്.കാരണം പാൽ പ്രോട്ടീൻ സമ്പന്നമാണ്.

തയ്യാറാക്കുന്ന രീതി

ചേരുവകളെല്ലാം ബ്ലെൻഡറിൽ ഇട്ട് അടിച്ചെടുക്കുക

ഇത് ഒരു ഗ്ലാസ് പാലിൽ ചേർത്ത് ഇളക്കുക

ഇത് എല്ലാ ദിവസവും വ്യായാമത്തിനു മുൻപോ ശേഷമോ കുടിക്കുക.

Read more about: muscle, health
English summary

Natural Protein Drink To Attain Six Pack Abs In 3 Months

Natural Protein Drink To Attain Six Pack Abs In 3 Months
Subscribe Newsletter