For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളയിലുണ്ട്‌ വേദന കുറക്കും കില്ലാഡികള്‍

പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാത്ത ചില വേദനസംഹാരികള്‍ നമുക്ക് വീട്ടില്‍ നിന്നു തന്നെ കണ്ടെത്താം

|

വെറുതേയിരിക്കുമ്പോഴാണ് തലവേദന ഉണ്ടാവുന്നത് ഉടന്‍ തന്നെ ഒരു വേദന സംഹാരി കഴിച്ച് അതിന് പരിഹാരം കാണുന്നു. എന്നാല്‍ ഈ വേദന സംഹാരി പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റ് ചിലതാണ്. പെട്ടെന്ന് അറിയാന്‍ പറ്റില്ലെങ്കിലും വേദനസംഹാരികളില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല.

പ്രമേഹം നിയന്ത്രിക്കും ഈ ഇലകള്‍പ്രമേഹം നിയന്ത്രിക്കും ഈ ഇലകള്‍

എന്നാല്‍ ഇനി എത്ര വലിയ സഹിക്കാന്‍ പറ്റാത്ത വേദനയാണെങ്കിലും അടുക്കള വരെ ഒന്ന് പോയി നോക്കൂ. ഏത് വേദനയേയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന വേദനസംഹാരികള്‍ അടുക്കളയിലുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

 പേശീവേദനക്ക് ഇഞ്ചിയോ?

പേശീവേദനക്ക് ഇഞ്ചിയോ?

ആരോഗ്യ ഗുണങ്ങള്‍ നിറയെയാണ് ഇഞ്ചിയില്‍. എന്നാല്‍ ഇഞ്ചി നല്ലൊരു വേദനസംഹാരിയാണ് എന്ന് നിങ്ങള്‍ക്കറിയുമോ? ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ വേദനയെ ഇല്ലാതാക്കുന്നു. പേശീവേദനക്ക് ഒരു ടീസ്പൂണ്‍ ഉണക്കിപ്പൊടിച്ച ഇഞ്ചി തേനില്‍ ചാലിച്ച് കഴിച്ചാല്‍ മതി. തേന്‍ ചേര്‍ക്കുന്നത് ഇഞ്ചിയുടെ എരിവ് കുറക്കാന്‍ വേണ്ടിയാണ്. ഇഞ്ചി തനിയേ കഴിക്കുന്നതാണ് ഉത്തമം.

 പല്ല് വേദനയും ഗ്രാമ്പൂവും

പല്ല് വേദനയും ഗ്രാമ്പൂവും

പല്ല് വേദനയെ ഇല്ലാതാക്കുന്നതിന് ഗ്രാമ്പൂ കഴിഞ്ഞേ മറ്റ് പരിഹാരം ഉള്ളൂ എന്ന് തന്നെ പറയാം. പല്ല് വേദനയുള്ളപ്പോള്‍ ഗ്രാമ്പൂ എടുത്ത് പല്ലില്‍ വെക്കാം. കൂടാതെ ഭക്ഷണത്തോടൊപ്പം കാല്‍ ടീസ്പൂണ്‍ ഗ്രാമ്പൂ പൊടിച്ചത് ചേര്‍ത്ത് കഴിക്കാം. ഇത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവക്ക് പരിഹാരം കാണുന്നു.

 നെഞ്ചെരിച്ചിലും ആപ്പിള്‍ സിഡാര്‍ വിനീഗറും

നെഞ്ചെരിച്ചിലും ആപ്പിള്‍ സിഡാര്‍ വിനീഗറും

നെഞ്ചെരിച്ചിലിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും.

 ചെവിവേദനയെ മായ്ച്ച് കളയും വെളുത്തുള്ളി

ചെവിവേദനയെ മായ്ച്ച് കളയും വെളുത്തുള്ളി

വെളുത്തുള്ളിയാണ് ചെവിവേദനയെ പ്രതിരോധിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന ഒന്ന്. വെളുത്തുള്ളി എണ്ണയില്‍ ചൂടാക്കി ആ എണ്ണ രണ്ട് തുള്ളി വീതം അഞ്ച് ദിവസം ചെവിയില്‍ ഒഴിച്ചാല്‍ മതി. ഇത് ചെവിവേദനയെ പ്രതിരോധിക്കുന്നു.

 സന്ധിവേദനക്ക് ചെറി

സന്ധിവേദനക്ക് ചെറി

ചെറി നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്. സന്ധിവേദനയെ പ്രതിരോധിക്കാന്‍ ചെറി നല്ലതാണ്. ദിവസവും ഒരു ബൗള്‍ ചെറി കഴിക്കാം. ഇത് സന്ധിവേദനയെ ഇല്ലാതാക്കുന്നു.

 വയറുവേദനക്ക് മത്സ്യം

വയറുവേദനക്ക് മത്സ്യം

മത്സ്യം നല്ലൊരു പ്രതിരോധ മാര്‍ഗ്ഗമാണ് വയറുവേദനക്ക്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കറി വെച്ച് വയറിന് പ്രശ്‌നമുള്ളപ്പോള്‍ കഴിക്കുക. ഇത് വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നു.

ആര്‍ത്തവ വേദനക്ക് തൈര്

ആര്‍ത്തവ വേദനക്ക് തൈര്

ആര്‍ത്തവത്തിനു മുന്നോടിയായും ആര്‍ത്തവ സമയത്തും ഉണ്ടാവുന്ന വേദനക്ക് പരിഹാരമാണ് തൈര്. തൈര് കഴിക്കുന്നത് ഈസ്ട്രജന്‍ അളവിനെ കൃത്യമാക്കുകയും നാഡീഞരമ്പുകളുടെ സെന്‍സിറ്റീവിറ്റിയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

 ആര്‍ത്രൈറ്റിസിന് മഞ്ഞള്‍

ആര്‍ത്രൈറ്റിസിന് മഞ്ഞള്‍

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് ആര്‍ത്രൈറ്റിസ്, പനി മൂലമുണ്ടാകുന്ന ശരീര വേദന എന്നിവക്കെല്ലാം പരിഹാരം കാണാം. ദിവസവും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ ശീലമാക്കാം.

 എന്‍ഡോമെട്രിയോസിസ് വേദനക്ക് ഓട്‌സ്

എന്‍ഡോമെട്രിയോസിസ് വേദനക്ക് ഓട്‌സ്

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഓട്‌സ്. ഗര്‍ഭപാത്രത്തിനകത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും എന്‍ഡോമെട്രിയാസിസ് വേദന ഇല്ലാതാക്കാനും ഓട്‌സ് കഴിക്കുന്നത് നല്ലതാണ്.

 കാല്‍ വേദനക്ക് ഉപ്പ്

കാല്‍ വേദനക്ക് ഉപ്പ്

ഉപ്പാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഉപ്പ് അല്‍പം വെള്ളത്തില്‍ കലര്‍ത്തി ആ വെള്ളത്തില്‍ 20 മിനിട്ടോളം കാല്‍ വെച്ചിരിക്കാം. ഇത് ഏത് കാലുവേദനയേയും ഇല്ലാതാക്കുന്നു.

 ദഹനപ്രശ്‌നങ്ങള്‍ക്ക് പൈനാപ്പിള്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് പൈനാപ്പിള്‍

ദഹനപ്രശ്‌നം കാരണം പലര്‍ക്കും വയറു വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഇതിനെ പരിഹരിക്കാന്‍ പൈനാപ്പിള്‍ കഴിക്കുന്നത് ശീലമാക്കാം. ഭക്ഷണ ശേഷം പൈനാപ്പിള്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും.

കര്‍പ്പൂര തുളസി കൊണ്ട് പേശീവേദന

കര്‍പ്പൂര തുളസി കൊണ്ട് പേശീവേദന

കര്‍പ്പൂര തുളസി പല ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു. പേശീവേദനയെ ഇല്ലാതാക്കാന്‍ കര്‍പ്പൂര തുളസിയെണ്ണ നല്ലതാണ്. പേശീവേദനയുള്ളപ്പോള്‍ ഈ എണ്ണ ഇട്ട് ഉഴിഞ്ഞാല്‍ മതി.

മൈഗ്രേയ്‌നിന് കാപ്പി

മൈഗ്രേയ്‌നിന് കാപ്പി

മൈഗ്രേയ്ന്‍ വന്നാല്‍ പിന്നെ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും അവിടെ പ്രസക്തിയില്ല. അതുകൊണ്ട് തന്നെ കാപ്പി മൈഗ്രേയ്‌നിന് ആശ്വാസം നല്‍കുന്ന ഒന്നാണ്. മാത്രമല്ല ഇത് ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു.

 സ്തനങ്ങളിലെ വേദനക്ക് ചണവിത്ത്

സ്തനങ്ങളിലെ വേദനക്ക് ചണവിത്ത്

സ്തനങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും വേദനയുണ്ടാവാം. എല്ലാ ദിവസവും ഭക്ഷണത്തില്‍ അല്‍പം ചണവിത്ത് ഉള്‍പ്പെടുത്തിയാല്‍ സ്തനങ്ങള്‍ക്കുണ്ടാവുന്ന വേദനയെ ഇല്ലാതാക്കാം.

English summary

Natural Painkillers Found In Your kitchen

Food is powerful medicine and choosing the right ingredients offers a wide range of health benefits. Here are some of them.
Story first published: Tuesday, June 20, 2017, 14:23 [IST]
X
Desktop Bottom Promotion