ആര്‍ത്തവവും തലച്ചോറിന്റെ പ്രവര്‍ത്തനവും

By: Jibi Deen
Subscribe to Boldsky

സാധാരണ ആളുകൾ കരുതുന്നത് ആർത്തവമുള്ളവരുടെ മാനസികനില അത്ര ഉയരത്തിൽ എത്തുകയില്ല എന്നാണ്. പുതിയ പഠനങ്ങൾ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നു. ആർത്തവ സമയത്തെ ഹോർമോൺ വ്യതിയാനവും ബോധതലവുമായി യാതൊരു ബന്ധവുമില്ലെന്ന് ജേർണൽ ഫ്രണ്ടിയേഴ്സിൽ പ്രസിദ്ധീകരിച്ച ബിഹേവിയറൽ ന്യൂറോസയൻസിൽ പറയുന്നു.

ആർത്തവ സമയത്തെ ഹോർമോൺ വ്യതിയാനവും ബോധതലവുമായി യാതൊരു ബന്ധവുമില്ല. വ്യക്തിഗതമായി ചില ഒഴിവാക്കലുകൾ ഉണ്ടാകാം. എന്നാലും സ്ത്രീകളുടെ ബോധതലത്തെ ആർത്തവ സമയത്തെ ഹോർമോൺ വ്യതിയാനം യാതൊരു വിധത്തിലും മാറ്റുന്നില്ലെന്ന്. സ്വിറ്റ്സർലാൻഡിലെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകനായ ബ്രിജിറ്റ് ലീനേഴ്സ് പറയുന്നു.

Menstruation Doesn't Disturb Brain Functioning- study

രണ്ടു ആര്‍ത്തവചക്രത്തിലെ മൂന്ന് ബോധവശങ്ങൾ ഗവേഷകർ പരിശോധിച്ചു. അതിൽ ഈസ്ട്രജൻ , പ്രോജസ്റ്ററോൺ, ടെസ്റ്റോസ്റ്ററോൺ എന്നിവയുടെ അളവും ഓർമ്മയും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല .ശ്രദ്ധക്കുറവോ ബോധക്കുറവോ കാണാനായില്ല. അവർ പഠനം നടത്തിയ യാതൊരു ഹോർമോണിനും ബോധതലത്തിൽ സ്ഥിരമായൊരു മാറ്റം കണ്ടെത്താനായില്ല.

ലീനിയേഴ്സ് പറയുന്നത് പ്രത്യുൽപാദന മരുന്നിലും സൈക്കോതെറാപ്പിസ്റ്റിലെ വിദഗ്ദ്ധനായും പ്രവർത്തിക്കുന്ന ഞാൻ പല സ്ത്രീകളും അവരുടെ ആർത്തവസമയത്തും ബോധപരമായും മാനസികപരമായും നല്ല പ്രകടനം കാണിക്കുന്നതായാണ് കണ്ടിട്ടുള്ളത്.

Menstruation Doesn't Disturb Brain Functioning- study

ഇത് ശാസ്ത്രീയമായി തെളിയിച്ചാൽ പല വിവാദ വിഷയങ്ങളിലേക്കും വെളിച്ചം വീശാനാകും. ഇവർ 68 സ്ത്രീകളെ തെരഞ്ഞെടുത്തു ആർത്തവസമയത്തു സംഭവിക്കാവുന്ന പല ബോധതലങ്ങളിലൂടെ കൊണ്ടുപോയി നിരീക്ഷണം നടത്തി.

ആദ്യചക്രത്തിലെ ഫലങ്ങൾ വിശകലനം ചെയ്‍തപ്പോൾ ശ്രദ്ധയെയും ബോധത്തെയും ചെറുതായി ബാധിച്ചതായി കണ്ടെത്തി. എന്നാൽ രണ്ടാം ചക്രത്തിൽ ഇത് ആവർത്തിച്ച് കണ്ടില്ല. വ്യക്തികൾക്കിടയിലെ പ്രകടനത്തിലെ വ്യത്യാസങ്ങൾ നിരീക്ഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല

English summary

Menstruation Doesn't Disturb Brain Functioning- study

While people tend to assume that anyone who is menstruating is not working at top mental pitch, new research has found evidence to suggest that that is not actually the case.
Subscribe Newsletter