Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ആര്‍ത്തവവിരാമം പെട്ടെന്നോ, ആ രഹസ്യം
ഇന്ത്യൻ സ്ത്രീകളിൽ സാധാരണയായി 47മുതൽ 50 വയസ്സിനുള്ളിൽ ആർത്തവവിരാമം സംഭവിക്കുന്നു. പല സ്ത്രീകൾക്കും ഇന്ന് നേരത്തെ ആർത്തവവിരാമം കാണുന്നു. 40വയസ്സിനു മുൻപുള്ള ആർത്തവവിരാമത്തെ ഏർളി മെനോപാസ് എന്ന് പറയുന്നു. ഈ സ്ത്രീകളിൽ നേരത്തെ തന്നെ ഈസ്ട്രജൻ ഉത്പാദനം നിൽക്കുകയും വന്ധ്യത കാണുകയും ചെയ്യുന്നു.
ഈസ്ട്രജൻ പല വിധത്തിൽ സ്ത്രീകളെ സഹായിക്കുന്നു. ഇത് ഹൃദയപേശികൾക്ക് ആശ്വാസം നൽകുന്നു, കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു, എല്ലുകളെ സംരക്ഷിക്കുന്നു. നേരത്തെ ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളിൽ ഇവ വേഗത്തിൽ സംഭവിക്കുന്നു.അതുകൊണ്ട് തന്നെ നേരത്തെ ആർത്തവവിരാമം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കി ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇതിന്റെ കാരണങ്ങളും മനസ്സിലാക്കിയിരിക്കണം.

പാരമ്പര്യം
ചിലപ്പോൾ ഇത് പാരമ്പര്യമായി ലഭിച്ചതാകാം. അതായത് അമ്മയിൽ നിന്നും മകളിലേക്ക്. അമ്മയ്ക്ക് നേരത്തെ ആർത്തവവിരാമം സംഭവിച്ചാൽ മകൾക്കും സംഭവിക്കാം. അതുകൊണ്ട് നിങ്ങളുടെ അമ്മയ്ക്ക് 30നോ 40 വയസ്സിനോ മുൻപ് ആർത്തവവിരാമം സംഭവിച്ചിട്ടുണ്ടെങ്കിൽ നേരത്തെ തന്നെ ഡോക്ടറെ സമീപിച്ചു ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

ആരോഗ്യ പ്രശ്നങ്ങൾ
ക്യാൻസറോ പല തവണ റേഡിയേഷനും കീമോതെറാപ്പിയുമെല്ലാം ചെയ്തിട്ടുള്ള സ്ത്രീകളിൽ അണ്ഡാശയം ചുരുങ്ങുന്നതുവഴി നേരത്തെ ആർത്തവവിരാമം സംഭവിക്കാം. അണ്ഡാശയം നീക്കം ചെയ്ത സ്ത്രീകളിലും നേരത്തെ ആർത്തവവിരാമം കാണുന്നു.

പ്രതിരോധശേഷി കുറയ്ക്കുന്ന/ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ
പ്രതിരോധശേഷി കുറയ്ക്കുന്ന രോഗങ്ങളായ വാതം, തൈറോയിഡ് രോഗങ്ങൾ എന്നിവ പ്രതിരോധശേഷി കുറയ്ക്കുകയും ശരീരം മുഴുവൻ വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് അണ്ഡാശയത്തെ ബാധിക്കുകയും അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

ക്രോമസോമിലെ അപാകതകൾ
ക്രോമസോമിലെ ചില അപാകതകൾ നേരത്തെയുള്ള ആർത്തവവിരാമത്തിന് കാരണമാകാറുണ്ട്. അണ്ഡാശയം ശരിയായി പ്രവർത്തിക്കാത്ത ട്യൂണർ സിൻഡ്രോം പോലുള്ളവയോ, സെക്സ് ക്രോമസോമിലെ തകരാറുകൾ,ഡൗൺ സിൻഡ്രം,ഗോന്നഡാൽ ഡിസ്‌ജെനിസിസ് തുടങ്ങിയവ അണ്ഡാശയം പൂർണ്ണമായും രൂപപ്പെടാൻ അനുവദിക്കില്ല. ആർത്തവവിരാമം, വന്ധ്യത എന്നിവ കൂടാതെ കുട്ടിക്കാലത്തെ വളർച്ചയെയും/ഡെവലപ്മെന്റിനെയും ഇവ ബാധിക്കുന്നു.

അപസ്മാരം
അപസ്മാരം ഉള്ള സ്ത്രീകളിൽ അണ്ഡാശയത്തിനു ചില പ്രശ്‍നങ്ങൾ ഉണ്ടായി നേരത്തെ ആർത്തവവിരാമം സംഭവിക്കുന്നതായി കാണുന്നു.അപസ്മാരം ഉള്ള സ്ത്രീകളിൽ ശരാശരി 39 വയസ്സിൽ തന്നെ അണ്ഡശയാപ്രശ്നങ്ങൾ കാണുന്നുവെന്ന് എപ്പിസെപ്ഷ്യ ജേണലിൽ പറയുന്നു.

ജീവിതശൈലി ഘടകങ്ങൾ:
പൊണ്ണത്തടി, പിസിഒഡി, പുകവലി, കുറഞ്ഞ ബി.എം.ഐ തുടങ്ങിയ ഘടകങ്ങൾ അണ്ഡാശയത്തിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുകയും ഹോർമോൺ മാറ്റങ്ങൾ ഉണ്ടാക്കുകയും നേരത്തെയുള്ള ആർത്തവവിരാമത്തിനു കാരണമാക്കുകയും ചെയ്യുന്നു



Click it and Unblock the Notifications
